ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

നോക്കിയാൽ പുറത്ത് ഉള്ള കാഴ്ചകൾ കാണാനും പറ്റും  . ഫുഡ് പറഞ്ഞു . 3 ഫുൾ ചിക്കൻ മന്തിയും അതിന്റെ റൈസും . ഫുഡ് വരുന്നതുവരെ ഞങ്ങൾ പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു . ഇതിനിടക്ക് നൂസി ഫോണെടുത്ത് റിംസിത്താനെ വീഡിയോ കാൾ ചെയ്തു …. ആരോ ഫോണ് എടുത്ത് പിടിച്ചിരിക്കുകയാണ് . അനിയത്തിമാർ ആരെങ്കിലും കൊണ്ട് പിടിപ്പിച്ചിരിക്കുകയാവണം .

ഇത്ത ഡ്രസ് ഒക്കെ മാറി ഒരു നൈറ്റി ഒക്കെ ഇട്ട് ഇപ്പൊ നാടൻ ഗേൾ ആയി ബെഡിൽ ചാരി കിടന്നു കൊണ്ട് ഒടിഞ്ഞ കാൽ ഒരു പില്ലോയിൽ കയറ്റി വെച്ചിരിക്കുകയാണ്  . മേക്കപ്പ് ഒക്കെ കളഞ്ഞിട്ടുണ്ട് . എന്നാലും ചൊറുക്കിനൊരു കമ്മിയും ഇല്ല . അയനിക്കൽ തറവാട്ടിലെ വല്യേ പേരക്കുട്ടീന്റെ മൊഞ്ചു വേറെ ലെവലാണ് .

” ഹായ് മുത്തുമണീസ് ” ഇത്ത കൈ വീശി കൊണ്ട് പറഞ്ഞു .

” ഹായ് ഇത്താ ”  ഞങ്ങളും .

ഇത്ത കൈയ്യിലെ വള ഞങ്ങൾക്ക് കാണിച്ചു തന്നു .

” എങ്ങനെണ്ട് . ഇന്ന് പെണ്ണുകാണാൻ വന്ന് അമ്മായിമ്മേം നാത്തൂനും മൂത്തച്ചീം വള ഇഡീച്ചു , ഡ്രെസ്സും ഗിഫ്റ്റും ഒക്കെ കൊണ്ടന്ന് തന്നു പോയെടീ . ഇന്റെ ഡോക്ടർ ഇക്കോരു ഐഫോണും തന്നുണ്ണു . ”  ഇത്ത ഒരു i fon ഇന്റെ ബോക്സ് പൊക്കി പിടിച്ചു കാണിച്ചു തന്നു .

” അയിന് ഇങ്ങള്ക്ക് ഐ ഫോണുമെ ഒക്കെ കുത്തികളിച്ചാണ് അറിയോ ? ” നൂസിടെ വക ചോദ്യം .

” ഇല്ല , പടിച്ചണം . ന്റെ ഇക്കൂന് അറിയാ . ഓനെക്കൊണ്ട് ചോയിച്ച് പടിക്കണം . ” ഇത്ത പറഞ്ഞു .

” എങ്ങനേണ്ട് ങ്ങളെ ഡാക്കിട്ടറിന്റെ പെരക്കാര് . അമ്മായിമ്മേം , നാത്തൂനും , മൂത്തച്ചിയും ഒക്കെ എങ്ങനെ ? സീനാണോ ? ”  ജുബിത്ത ചോദിച്ചു .

” ഏയ് . ഒക്കെ നല്ല സ്നേഹാണ് . ഓല്ക്ക് പെട്ടെന്ന് തന്നെ നിക്കാഹ് നടത്തണം ന്നാണ് പറയണേ . അപ്പൊ ഈ ഞാറാഴ്ച ഇന്റെ നിക്കാഹാണ്  ട്ടോ . പരിപാടിയൊക്കെ പാതാക്കര പള്ളീൽ വെച്ചിട്ടാണ് . പിന്നെ ഫുഡ് ഇബടെ തറവാട്ടിലും . അപ്പൊ എല്ലാതും രാവിലെ തന്നെ ഇങ്ങട്ട് പോന്നോളോണ്ട്   . ” ഇത്ത പറഞ്ഞു .

” ഐ വാ … കൺഗ്രാജുലേഷൻ ” ഞങ്ങൾ എല്ലാരും ചേർന്ന് ഇത്തനെ അഭിനന്ദനങൾ കൊണ്ട് മൂടി .

അങ്ങനെ സംസാരം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോളാണ് ഫുഡ് വന്നത് . പിന്നെ ഒരു മര്യാദപോലെ ഞങ്ങൾ കഴിച്ചിട്ട് വിളിക്കാ ട്ടോ ന്ന് പറഞ്ഞിട്ട് നൂസി ഫോൺ കട്ട്  ചെയ്തു .

ഫുഡ് … ഫുഡ് … ഫുഡ്‌ഡേയ് . പിന്നെ അവിടെ ഒരു യുദ്ധമായിരുന്നു . ഒരു മാതിരി ബാല്യേ ജുദ്ധം . ജയവും തോൽവിയും ഇല്ലാതെ ആറു  പെണ്മണികൾ ,,,, പരിസരബോധമില്ലാതെ 3 ഫുൾ ചിക്കൻ മന്തിയും അതിന്റെ റൈസും ,,,,  പിന്നെ എക്സ്ട്രാ വാങ്ങിയ റൈസും തീർത്തു . പരിപാടിയുടെ അവിടെ  നിന്നും നന്നായി പോൾ  ചെയ്തതുകൊണ്ട് നമ്മുടെ വൈദ്യർ ഒരു ലെമൺ ടീ മാത്രം കുടിച്ചു കൊണ്ട് ഈ യുദ്ധം നോക്കി ഇരുന്നു . ഒരു റഫറിയെ പോലെ . യുദ്ധം തീരാനായതും ഇനി എന്തെങ്കിലും പറയണോ എന്ന് ചോദിച്ചു .

” ആദ്യം ഒരു സ്പ്രൈറ്റ്‌ പറയിൻ . അത് കഴിഞ്ഞിട്ട് പിന്നെ എന്താച്ചാൽ പറയാം ” ജാൻസി പിന്നെ കാര്യ ഗൗരവം ഉള്ള ആളാണ് . പ്രാക്ടിക്കലി ചിന്ധിച്ചു നോക്കുമ്പോൾ അത് ശെരിയുമാണ്  . ഒരു സ്പ്രൈറ്റ്‌ കയറുമ്പോൾ വയറൊന്നു സെറ്റ് ആകും . പിന്നെ വേണമെങ്കിൽ ഒരു ഷവർമ കൂടി കയറ്റാം . അല്ലെങ്കിൽ ഒരു അൽഫാഹ്മ് . എന്തായാലും സ്പ്രൈറ്റ് വന്നു അത് കുടിച്ചും തീർത്തു . പിന്നെ 6

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.