ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

തിരിഞ്ഞു നോക്കി പിടലി കളയണ്ട എന്ന തീരുമാനം എടുത്തതിനാൽ പരിപാടികള്‍ നടക്കുന്നത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു .

അങ്ങനെ വീണ്ടും പരിപാടികൾ …ഡാൻസ് .. പാട്ട് .. ഒടുക്കം സെക്കണ്ട് B.Com ലെ മാളവിക ജി നമ്പ്യാരുടെ നങ്ങ്യാർ കൂത്ത് ആയിരുന്നു അവസാന പ്രോഗ്രാം പിന്നെ ആർട്‌സ് ക്ലബ്ബിന്റെ സെക്രട്ടറി ബുഷറ ബീഗത്തിന്റെ വോട്ട് ഓഫ് താങ്ക്സ് . ഒടുക്കം ബെല്ലടിച്ചു . ഇനി ശ്രീലൂട്ടിയെ പൊക്കി കൊണ്ട് നെഹ്‌ദി യിലേക്ക് .

വണ്ടിയെടുത്തു നേരെ നൂരിയ്യ കോംപ്ലെക്സിലേക്ക് . വണ്ടി പാർക്ക് ചെയ്തു സെക്യൂരിറ്റി കാക്കയുടെ കണ്ണ് വെട്ടിച്ച് ഞാൻ നടന്നു . ( പാർക്കിങ് കൺജസ്റ്റഡാണ് . മൂപ്പർ ചിലപ്പോ ഫുൾ ഹീറ്റാകും . ) താഴെ ഞങ്ങളുടെ ഫ്രണ്ട്സിന്റെ ഒരു ഇന്റർനെറ്റ് കഫെ ഉണ്ട് ” ഡോട്ട് കോം ഇന്റർനെറ്റ് ” സജി ആൻഡ് സനീഷ്  ആണ് നടത്തുന്നത് , ബ്രതെഴ്സ്‌  ആണ് . അവിടെ ഫുൾ തിരക്കാണ് , PSC അപ്ലൈ ചെയ്യലും , ഡിഗ്രി / PG അപ്ലൈ ചെയ്യലും . റിസൾട്സ് പ്രിന്റ് എടുക്കലും , പല വിധ അപേക്ഷകൾ കൊടുക്കലും , ഓൺലൈൻ സർവീസുകളും ഒക്കെ ആയി എപ്പോഴും നല്ല തിരക്കായിരിക്കും . ഗ്ലാസ്സിലൂടെ എത്തി വലിഞ്ഞു നോക്കുമ്പോൾ സനീഷ്‌ മാത്രമേ ഉള്ളൂ  അവനാണെങ്കിൽ നിന്ന് തിരിയാനും ഒഴിവില്ല .. ഞാൻ സ്റ്റെയർ കയറി ചെന്നു ഫുൾ വക്കീൽമാരുടെ ബോർഡുകൾ മാത്രമേ ഉള്ളൂ . അതാ രാജുവേട്ടൻ നടന്നു വരുന്നു .  Adv രാജേന്ദ്രൻ കാവുങ്ങൽ , പുള്ളിയും ഈ കോമ്പ്ലെക്സിൽ തന്നെ കൂടുകൂട്ടിയിട്ടുള്ള കറുത്ത തൂവലുകൾ ഉള്ള നിയമ പക്ഷികളിൽ ഒരാളാണ് . കൂടാതെ ഒരു പൊതു പ്രവർത്തകനും , കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു ചെറിയ പാർട്ടിയുടെ ജില്ലാ ഭാരവാഹിയും ആണ് . ഞാൻ കുറച്ചു നേരം പുള്ളിയുടെ സംസാരിച്ചു .

പിന്നെ ശ്രീലൂട്ടിയുടെ ഓഫീസിനു നേരെ നടന്നു . മുന്നിലുള്ള സോഫയിൽ ഹരിയേട്ടൻ ഇരിക്കുന്നുണ്ട് . പെണ്ണുങ്ങൾ ഒക്കെ ഉള്ളിൽ ആയിരിക്കും . ഇവിടുത്തെ  മെയിൻ വക്കീൽ ജയമ്മയുടെ ( Adv . ജയശ്രീ ) ഗുമസ്തൻ ആണ് ഹരിയേട്ടൻ . ജയമ്മയും ശ്രീലൂട്ടിയുമല്ലാതെ ഇവിടെ ഇനി ഉള്ളത് Adv.ആര്യയും Adv. പ്രീജയും ആണ് . പിന്നെ പ്രിയയും ഷൈനിയും . പ്രിയ ഇപ്പോൾ ഈ മൂന്നു കുട്ടി വക്കീലുമാരുടെ ഗുമസ്തയാണ് . ഷൈനി ഇവിടത്തെ ടൈപ്പിസ്റ്റ് കം DTP ഓപ്പറെറ്റർ ആണ് . ഹരിയേട്ടനുമായി ഞാൻ സംസാരിച്ചിരുന്നു . പുള്ളിയുടെ വീട് പാതയ്ക്കര മനയുടെ അവിടെ ആണ് . അച്ചാച്ചന്റെ കാലം മുതലേ ഉള്ള പരിചയമാണ് പുള്ളിയുടെ ഫാമിലിയുമായി . അപ്പോളാണ് പെണുങ്ങൾ ഒക്കെ ഉള്ളിൽ നിന്നിറങ്ങി വരുന്നത് . ഉള്ളിലുള്ള ഓഫീസ് ജയമ്മയുടേതാണ് ബാക്കി എല്ലാത്തിനും ഡെസ്ക് മാത്രമാണ് . ശ്രീലൂട്ടി എന്നെ കണ്ട് അന്തം വിട്ടു ചോദിച്ചു  .

“അനിയേട്ടനെന്താ ഇവിടെ ? ”

” ഞാൻ നിന്നെ കൊണ്ടോവാൻ വന്നതാ . കാരണോരുടെ ട്രീറ്റ് ഉണ്ട് . നീ റെഡിയാവ് അപ്പോളെക്ക് ഞാൻ ജയമ്മേനെ ഒന്ന് കാണട്ടെ ”

എന്നും പറഞ്ഞു കൊണ്ട് ഞാൻ ഉള്ളിലെ കാബിനിലേക്ക് നടന്നു . ജയമ്മ ലാപ് ടോപ് ഓണാക്കി എന്തോ വളരെ ഗൗരവമായി തിരയുന്നു . ഗോൾഡൻ ഫ്രേമുള്ള കണ്ണട മൂക്കിന്റെ തുമ്പത്ത് ഇരിപ്പുണ്ട് . ഞാൻ ചെന്ന് കയറി ചോദിച്ചു .

” ജയമോ …ഇങ്ങള് കംപ്യൂട്ടറിലോക്കെ കുത്തി കളിയ്ക്കാൻ തുടങ്ങിയോ ?”

” അതെന്താടാ ചെക്കാ … യ്ക്ക് കമ്പ്യുട്ടറിൽ കളിയ്ക്കാൻ പറ്റില്ലേ . ഇങ്ങളെ മാതിരി ഞാൻ ഗെയിമളിക്കൊന്നല്ലല്ലോ ?”

കിട്ടി . കണക്കിന് കിട്ടി . ചോദിച്ചു വാങ്ങി എന്നുതന്നെ പറയാം .. പിന്നെ ഒരു കാര്യം എന്താച്ചാൽ ഈ പെണ്ണുംപിള്ള മമ്മിയുടെയും ശൈലോപ്പയുടെയും ഒക്കെ ഫ്രണ്ടാണ്  . അതോണ്ട് തന്നെ അൺ മാരീഡ് ആയ ഇവർക്ക് ഞങ്ങൾ മക്കൾ തന്നെ ആണ് .  അപ്പൊ തല്ലാനും ട്രോളാനും ഉള്ള അവകാശം ഉണ്ടെന്നു കൂട്ടിക്കോ .

” അല്ലാ . ഇയെന്താ ഇതുവഴി ഒക്കെ ? ” ജയമ്മ ചോദിച്ചു .

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.