ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

“ നമസ്തേ , ഞാന്‍ ഇവിടെ ആലപിക്കാന്‍ പോകുന്നത് യുവ കവി ശ്രീ വിനോദ് പൂവക്കോട് രചിച്ച കാട്ടുപൂവ് എന്നാ കവിതയാണ് “

എന്റെ കിളികളൊക്കെ പോയി .. എന്താന്നല്ലേ … ഈ യുവകവി ശ്രീ വിനോദ് പൂവക്കോട് സുധിയേട്ടന്റെ ഫ്രണ്ട് ആണ് . ഞങ്ങളുടെ പട്ടാമ്പി വിനോദേട്ടൻ . പിന്നെ കാട്ടുപൂവ് എന്ന കവിത . ആദ്യം വിനോദേട്ടന്റെ ശബ്ദത്തിലും , പിന്നെ പലരുടെയും ശബ്ദങ്ങളിൽ ആ കവിത ആസ്വദിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടുണ്ട് .. ഇപ്പൊ എന്റെ അമ്മുട്ടിയുടെ ശബ്ദത്തിലും ……

“ ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും

നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം

മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ

ഉണരുന്നു എന്നിലെ മോഹങ്ങളും

കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും

നിന്റെ ഈ വാർമുടി ചുരുളിലെത്താൻ

പൂജയ്ക്കെടക്കാത്ത പൂവായ ഞാനും

മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ

.

.

.

.

.

.

.

.

.

.

.

നീ നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ…

നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക്

ഇനിയുള്ള കാലം കാത്തിരിക്കാൻ ”

പെണ്ണ് പാടുമ്പോൾ മുഴുവനും എന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു . അവളുടെ പാടുന്ന സ്റ്റൈൽ ഒരു രസമൊക്കെ ഉണ്ട് . ശബ്ദവും നല്ലതാണ് . ഞാനങ്ങനെ ലയിച്ചിരുന്നുപോയി ..

അവൾ അത് പാടി മുഴുമിച്ചു . നല്ല കൈയ്യടി ആയിരുന്നു  . സ്റുഡന്റ്സും സ്റ്റാഫുകളും ഒക്കെ കൈയ്യടിക്കുന്നുണ്ട് , ഞാനും നന്നായി കൈയ്യടിച്ചു  . അവൾ താങ്ക്സ് പറഞ്ഞുകൊണ്ട് സ്റെജില്‍നിന്നു ഇറങ്ങി . അതിനുള്ളില്‍ അശ്വിനി അടുത്ത പ്രോഗ്രാമിന്റെ അനൌന്‍സ്മെന്റ് തുടങ്ങിയിരുന്നു .

അവൾ അവളുടെ വാലുകളുടെ അടുത്തേക്ക് ചെന്നു . എങ്ങും അഭിനന്ദനങ്ങളുടെ പ്രവാഹമാണ് . അവരൊക്കെ പുറകു ഭാഗത്തായി പോയി ഇരുന്നു . പുറകിലേക്ക്

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. ?MR_Aᴢʀᴀᴇʟ?

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.