അനിയൻ കുട്ടൻ വിളിച്ചു ചോയ്ച്ചിട്ടെ ള്ളൂ . ഇങ്ങൾ ചോദ്യം മാറ്റി പിടിക്കിൻ . പുലർച്ചെ 6.45 ന് ഇറങ്ങി . 7.30ന് വീട്ടിൽ എത്തി . ഇപ്പൊ ഒന്നു ഉറങ്ങി എണീച്ചു . ദാ പ്പോ ങ്ങളെ തറവാട്ടിലേക്ക് പോവാ .. ഗുരു ഇണ്ട് അവിടെ . ഒന്നു പോയി ആശീർവാദം വാങ്ങട്ടെ . ”
” ഇങ്ങള് ഗുരും ശിഷ്യനും അടിച്ചു കോഞ്ഞാട്ട അവല്ലേ .. വൈന്നേരം ചെലവ് പറഞ്ഞിട്ടുള്ളതാ … ” ഞാൻ പറഞ്ഞു .
” ഇനിക്കും ണ്ട് . കുഴിമന്തിക്ക് വരാൻ പറഞ്ഞു . ഇവടെ ണ്ട് ന്ന് പറഞ്ഞപ്പോ ഒന്ന് കാണാന്നു കെരുത്തി . ” രാജു പറഞ്ഞു .
” അതൊക്കെ ശെരി ….. അല്ല നീ എത്ര ദിവസത്തെ ലീവിലാണ് ? ” ഞാൻ ചോദിച്ചു .
” രണ്ടു വെള്ളിയും ശനിയും അടക്കം ഒമ്പതു ദിവസം . ബുധനാഴ്‌ച അവിടെ ജോലിക്കിറങ്ങണം . ” അവൻ പറഞ്ഞു .
” ന്നാ പിന്നെ അങ്ങനെ .. വൈകിട്ട് കാണാം ട്ടോ . ” ഞാൻ പറഞ്ഞു .
” ശെരി ഏട്ടാ …. ” ചെക്കൻ ഫോണ് വെച്ചു .
ഞാൻ ഫോണിൽ സംസാരിക്കുന്ന സമയത്ത് അമ്മുട്ടിയും അവളുടെ വാലുകളും വരാന്തയിലൂടെ റോന്തു ചുറ്റുന്നത് കണ്ടിരുന്നു ഒരു തൂണിന്റെ സൈഡിൽ നിന്നതിനാൽ എന്നെ കണ്ടിട്ടുണ്ടാവില്ല . അതിലെ വന്ന സുജിലയെയും രൂപയെയും തടഞ്ഞു നിർത്തി അവർ എന്തൊക്കെയോ പറയുന്നുണ്ട് . നൂസിബ എന്ന കുട്ടിയുടെ മൊബൈലിൽ എന്തൊക്കെയോ അവർക്ക് കാണിച്ചു കൊടുക്കുന്നുണ്ട് . എന്താണോ എന്തോ .. ഇവരുടെ ഇൻട്രാക്ഷൻ ഒക്കെ കാണാൻ നല്ല രസമുണ്ട് . അവരെ തന്നെ നോക്കി നിന്നതും ആർട്‌സ് യൂണിയൻ പ്രോഗ്രാമിന്റെ ചീഫ് ഗസ്റ് വന്നു . പിന്നെ അവരെയും കൊണ്ട് യുണിയൻ ചുമതലയിലുള്ള ടീച്ചേഴ്സും മറ്റും ഹേമമ്മായിയുടെ ഓഫീസിലേക്ക് പോയി . സ്റുഡന്റ്സിനോട് പ്രോഗ്രാം ഹാളിലേക്ക് ചെല്ലാനുള്ള അനൗൺസ്‌മെന്റ് മുഴങ്ങി .
പ്രോഗ്രാം ഉത്ഘാടനം ചെയ്യാന്‍ ഒരു വനിതാ SI ആണ് വന്നിരിക്കുന്നത് . പെരിന്തൽമണ്ണ സ്റ്റേഷനിലെ തന്നെ ആണ് . രമണി മാഡം . ഞങ്ങൾ സ്റ്റാഫുകൾ ആദ്യ റോ കയ്യടക്കി . ഞങ്ങൾക്ക് പിറകിലായി സ്റുഡന്റ്സും . ഗസ്റ്റിനെയും കൊണ്ട് ഹേമമ്മായിയും ഭാമ ടീച്ചറും മറ്റു യൂണിയൻ ചുമതലക്കാരും സ്റ്റേജിലേക്ക് വന്നു . അധ്യക്ഷം വഹിക്കുന്നത് ഭാമ ടീച്ചർ ആണ് , മലയാളം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് . കോളേജ് ചെയര്‍വുമന്‍ അശ്വിനി കൃഷ്ണ സ്വാഗതം പറഞ്ഞു . പിന്നെ ഭാമ ടീച്ചറിന്‍റെ ഒരു അധ്യക്ഷ പ്രസംഗം . പിന്നെ ഹേമമ്മായിടെ ഒരു സ്പീച്ച് . അതിനു ശേഷം രമണി മാഡം പ്രോഗ്രാം ഉത്ഘാടനം ചെയ്തു . അവരുടെ വക ഒരു പ്രസംഗം . ഇന്നത്തെ പെണ്‍കുട്ടികളെ പറ്റിയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റിയുമൊക്കെ അവര്‍ സംസാരിച്ചു . സമൂഹത്തിലും സമൂഹ മാധ്യമത്തിലും ഒക്കെ ഒളിഞ്ഞിരിക്കുന്ന ചാതിക്കുഴികളെ കുറിച്ചും ഒക്കെ അവര്‍ പറഞ്ഞു . പിന്നെ പ്രോഗ്രാം തുടങ്ങി .
ആദ്യം ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് പ്രോഗ്രാം ആയിരുന്നു . അപ്പോഴേക്കും രമണി മാഡം പോവാനിറങ്ങി . പിന്നീട് MSC മാത്സിലെ ശ്രീക്കുട്ടിയുടെ ഭാരത നാട്യം . കഴിഞ്ഞ മൂന്നു വര്‍ഷമായി കാലിക്കറ്റ്യുണിവേഴ്സിറ്റി CZone കലോത്സവത്തില്‍ കലാതിലകം ഒക്കെ ആയതാണത്രെ . അതിനു ശേഷം ” മലയാളം കവിത പാരായണം ഭാഗ്യശ്രീ ശ്രീകുമാര്‍ ഫൈനല്‍ BA ഇംഗ്ലീഷ് ” എന്ന് അശ്വിനി അനൗൺസ് ചെയ്തു . ഞാന്‍ സ്റെജിലെക്ക് തന്നെ ഉറ്റുനോക്കി . അമ്മുട്ടി പതുക്കെ സ്റ്റേജിന്റെ സൈഡിലൂടെ കയറി വന്നു .
മുന്നിലേക്ക് നോക്കിഅവൾ ഒരു നിമിഷം സ്ഥബ്ദയായി . ഫ്രണ്ട് റോയിലേക്ക് തന്നെ അവളുടെ നോട്ടം വന്നു . പിന്നെ കണ്ണടച്ച് അവൾ തുടങ്ങി .
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..