“ കമ്മ്യുണിസ്റ്റ് അതികായന്‍ ഇ എം എസ്സിന്റെ നാടായ എലംകുലത്ത് തന്നെ ഉള്ള മറ്റൊരു കമ്മ്യുണിസ്റ്റ് ദാര്‍ശനികനും അധ്യാപകനും ആയ ഏലംകുളം വാസു മാസ്റ്റര്‍ . ഭാഷധ്യാപകനും , വാഗ്മിയും , കവിയും , പഠപുസ്തക കമ്മിറ്റി അംഗവും ഒക്കെ ആയിരുന്നു . ഇപ്പോള്‍ വിരമിച്ച് വിശ്രമജീവിതം ആസ്വദിക്കുന്നു . അയാളുടെ മകള്‍ ഗിരിജ ടീച്ചറിന്റെ മകളാണ് ഭാഗ്യശ്രീ . “
എനിക്കിതൊക്കെ ഒരു പുതിയ അറിവായിരുന്നു . അച്ഛന്‍ ഡെന്റല്‍ സര്‍ജന്‍ ആണെന്നറിയാം അമ്മ ടീച്ചര്‍ ആണെന്നും ഒരനിയനുണ്ടെന്നും . അത്ര മാത്രമേ എനിക്കറിയൂ . ബാക്കി ഫാമിലി ബാക്ഗ്രൌണ്ട് ഒന്നും അറിയില്ലായിരുന്നു . ഞാനത്രക്ക് ചുഴിഞ്ഞ് ഇറങ്ങി അന്യെഷിച്ചിട്ടുമില്ല . എന്തായാലും സമയം ഉണ്ടല്ലോ ഞായറാഴ്ച പപ്പേം മമ്മീം വരട്ടെ . എന്നിട്ടാലോജിക്കാം . വീട്ടിൽ പോയി കല്യാണം തന്നെ ആലോചിക്കാം .. ഏതായാലും ഇപ്പോള്‍ ക്ലാസിനു കയറട്ടെ . അതിനുമുമ്പ് മൊബൈൽ എടുത്തു നോക്കി . വാട്‌സ്ആപ്പിൽ സുധിയേട്ടന്റെ മെസ്സേജ് വന്നു കിടക്കുന്നുണ്ട് . ” I just re-surfaced ”
ഏട്ടന്റെ വാട്സാപ്പ് സ്റ്റാറ്റസും അതുതന്നെ ” Re-surfaced in my hometown ”
ആദ്യ ക്ലാസ് സെക്കൻഡ് BA ഇംഗ്ലീഷ് . ചെന്നതും ആദ്യ ചോദ്യം
“ സാറിന്റെ ബര്‍ത്ത് ഡേ ആണോ ?”
“അല്ല മക്കളെ ഇന്ന് കാലത്ത് ഒന്നു അമ്പലത്തില്‍ പോയി “ എന്നും പറഞ്ഞു ആസ് യുഷ്വല്‍ ഫസ്റ്റ് ബെഞ്ചിലെ ഒരു കുട്ടിയുടെ ബുക്ക് വാങ്ങി ക്ലാസ് എടുത്തു . ബെൽ അടിച്ചു . ഈ ഹവർ ഫൈനൽ B. A ഇംഗ്ലീഷ് . അമ്മുട്ടിയുടെ ക്ലാസ്സ് .
ക്ലാസിലേക്ക് കയറിച്ചെന്നു , വീണ്ടും പെണ്ണുങ്ങളുടെ ചോദ്യം
“ സാറിന്റെ ബര്‍ത്ത് ഡേ ആണോ ? ”
അവർക്കുള്ള ഉത്തരം കൊടുത്തു . പിന്നെ ക്ലാസ്സ് തുടങ്ങി . ഭാഗ്യശ്രീയുടെ , എന്റെ അമ്മുട്ടിയുടെ കണ്ണുകൾ എന്റെ മേൽതന്നെ ആണ് . അവളുടെ മാത്രമല്ല ബാക്കി പെണ്ണുങ്ങളുടെയും .. ..പക്ഷെ ഞാൻ അവളിൽ മാത്രം എന്റ കണ്ണുകൾ ഫോക്കസ് ചെയ്തു . അവളെ തന്നെ നോക്കി ക്ലാസ് എടുത്തു , തീർന്നതറിഞ്ഞില്ല . ബെൽ അടിച്ചു ഇനി ഒരു ചെറിയ ഇന്റർവെൽ . പിന്നെ ഫസ്റ്റ് B.A ഇംഗ്ലീഷ് . പിന്നെ ഫസ്റ്റ് B.Com കാരുടെ ഇംഗിഷ് . പിന്നെ ലഞ്ചു ബ്രെക് . സ്റ്റാഫ്‌റൂമിലിരുന്നു ഫുഡ് കഴിച്ചു . മൊബൈലൊന്ന് എടുത്തു നോക്കി . സുധിയേട്ടന്റെ ഒരു മെസേജ് വന്നിട്ടുണ്ട്
” പെങ്കുട്ട്യോളെനെ ഒക്കെ പഠിപ്പിച്ചു കഴിഞ്ഞാൽ നെഹദീലിക്ക് വാ .. ഉണ്ണീനേം കൂട്ടിക്കോ . അനിയൻകുട്ടനോട് ഞാൻ അങ്ങോട്ട് വരാൻ പറയാം . മാമനായി പ്രൊമോഷൻ കിട്ടിയ ചെലവ്ണ്ട് , കയ്യോടെ തെരാം ”
ഞാൻ റിപ്ലൈ വിട്ടു “സെരി മൊതലാളി . കനത്തിൽ തന്നെ ചെലവ് വേണ്ടിയെരും ”
അതു കഴിഞ്ഞു സ്റ്റാറ്റസുകളിൽ കണ്ണോടിച്ചു . രാജുവിന്റെ സ്റ്റാറ്റസ്
” അണ്ണൻ തിരുമ്പി വന്താച്ച് ” . ഓഹോ . അപ്പൊ ലാന്റീതു … ഞാൻ പുറത്ത് വരാന്തയിലേക്കിറങ്ങി രാജുവിനെ വിളിച്ചു . ഫോണെടുത്തതും ഞാൻ ചോദിച്ചു ..
” രാജുമോനെ .. നീ വന്നോടാ … എപ്പോളാ ഡാ വന്നേ … ”
ചെക്കൻ മറുപടി പറഞ്ഞു ” ന്റെ പൊന്ന് അനിയേട്ടാ ഇതേ ചോദ്യം ഇപ്പൊ
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..