ഭാഗ്യ സൂക്തം [ഏക-ദന്തി] 76

ഓഫ് വൈറ്റ് ചിനോസ് . LP ടെ ഒരു സ്‌കൈ ബ്ലൂ ഷർട്ട് . കൈ ഫോൾഡ് ചെതിട്ടുണ്ട് ഫോർ ആം വരെ . അടിയിലെന്തോ ടാറ്റൂ ഉണ്ട് ന്ന തോന്നുന്നേ .ഒരു കയ്യിൽ ബ്രൗൺ സ്ട്രാപ്പ് ഉള്ള Tissot 1853 Chronograph മറ്റേ കയ്യിൽ ഒന്ന് രണ്ട് ചരടുകൾ പിന്നെ ഒരു വെള്ളി കെട്ടിച്ച ഏതോ ബീഡ്‌സ് ഉള്ള ബ്രേസ്‌ലെറ് കൂടെ ഒരു ശിവ കട ന്നൊക്കെ പറയുന്ന ശൂലം പോലെ ള്ള കയ്യുമിൽ പാമ്പ് ചുറ്റി കിടക്കുന്ന മാതിരി ഒരു വള. വിരലിൽ ഒന്ന് രണ്ട് മോതിരങ്ങൾ . ഒരു കല്ല് വച്ചത് , പിന്നെ ഒരു “ ഓം ” . “ആളിച്ചിരി ഷോ ആണല്ലോടീ ന്ന് ” അടുത്ത് നിന്ന് ആരോ .. ( ഓ മൈ ഗോഡ്.. എൻറെ സ്വന്തം മനസാക്ഷി .. കൊണ്ട് കളയാൻ പറ്റില്ലല്ലോ സ്വന്തം മനസാഷ്‌കി ആയി പോയില്ലേ )
അയാൾ നേരെ ബുള്ളറ്റിന്റെ അടുത്തേക്ക് വന്നു . മറ്റേ പുള്ളിയോട് താക്കോലിന് വേണ്ടിയാണ് എന്ന് തോന്നുന്നു കൈ നീട്ടി .
“കുട്യോൾടെ മാരി …. എപ്പളും ഇനിക്കെന്നെ വണ്ടി വണ്ടി ഓട്ടണം ന്ന് പറഞ്ഞു വാശി പിടിക്കല്ലേ . ഒന്നുല്ലെങ്കിലും ഈയ്യൊരു മാഷല്ലേ ഡോ . അന്റെ സ്റ്റുഡന്റസ് ഒക്കെ കണ്ടാൽ മോശം അല്ലെ ഡാ .”
അപ്പൊ നമ്മടെ ചുള്ളൻ ” ഒരു മോസോം ല്ല . ങ്ങട്ട് എറങ് .”
” ഇനി അനക്ക് ന്റെ പിന്നിൽ ഇരുന്ന് പോവാൻ ഒരു നാണക്കേട് ആണെങ്കിൽ ശെരി . ഞാൻ മാറിത്തരാം . ” എന്ന് പറഞ്ഞു അയാൾ ഇറങ്ങി .
സാർ വണ്ടിയിൽ കേറി ഇരുന്നു , ഹെൽമെറ്റ് വച്ചു . വണ്ടി സ്റ്റാർട്ട് ആക്കി . മറ്റേ ആൾ പിറകിൽ കയറി . അപ്പോളാണ് അതുവരെ അവിടെ കുറ്റി അടിച്ച പോലെ നിന്നിരുന്ന എന്നെ അയാൾ ശ്രദ്ധിക്കുന്നത് . എന്നെ കണ്ട് അയാളുടെ മുഖത്ത് ഒരദ്ഭുദം . കൂളിങ് ഗ്ലാസ് ഒന്നു വിരലുകൊണ്ട് താഴ്ത്തി അയാൾ എന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി . അപ്പോഴേക്കും സാർ വണ്ടി എടുത്തിരുന്നു . അയാൾ സാറിനെ തോണ്ടി എന്തോ പറയുന്നുണ്ട് . സാർ തലകുലുക്കി എന്തൊക്കെയോ പറയുന്നു . എനിക്കൊന്നും മനസിലായില്ല . പക്ഷെ പോകും വഴി സാറെന്നെ തിരിഞ്ഞൊന്നു നോക്കി . എന്താണോ എന്തോ ?
” ചുള്ളൻ നിന്നെ തിരിഞ്ഞു നോക്കിയല്ലോടി . എന്താണ് ? ”
ദേ വീണ്ടും മനസാഷ്‌കി. ഇതിനിപ്പോ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ സുയിപ്പും മേൽ സുയിപ്പാക്കാൻ വേണ്ടി ഓരോരോ ഐഡിയ തരും . ഒക്കെ ചീറ്റിപ്പോയിട്ട് മാനം കപ്പല് കേറണത് എന്റെയും . ഞാൻ മുഖം എന്റെ വണ്ടിടെ മിററിൽ ഒന്ന് നോക്കി . ഏയ് കൊഴപ്പോന്നൂല്ല . സാധാരണ മാരി തന്നേ ലോ . കണ്ണട ണ്ട്, എവിടെയും പോയിട്ടില്ല . മുഖക്കുരു ചൊമന്ന് കിടക്ക്ണ്ട് , അതൊട്ട് മാറുകേം ഇല്ല .

ഇതൊക്കെ സ്ഥിരം ഉള്ളതെന്നെയാണല്ലോ ? പിന്നെന്താ ? ഓ എന്നെ ആദ്യം കാണുന്നതല്ലേ അതാവും . പിന്നെ ഞാൻ ലാലേട്ടൻ സ്റ്റൈലിൽ ഒരാത്മഗതം വിട്ടു
” പുതിയ ആളായതോണ്ടാ ..ഇവിടെ ചോദിച്ചാ മതി പറഞ്ഞുതരും . ”
അപ്പോളേക്കും മ്മളെ വൈദ്യര്ച്ചി (നൂസി , വൈദ്യരുടെ ബീവി ) കുണുങ്ങി കുണുങ്ങി വെരുന്നുണ്ട് . ” ഇയ്യെവെടെ പോയി കടക്കുകയായിരുന്നു ഡീ ?”
” ഒന്നും പറയണ്ടെന്റെ ബളെ . ലൈബറിലെ മിസ്സിന്റെ ഫോൺ വിളി ഒന്ന് കൈയ്യണ്ടേ . ഓൾ അവടെ കുത്തിര്ന്ന് ആരെനെ പിസ്റ്റപ്പ് ആക്കാണ് . നാട്ടിലുള്ള ഏതോ ചെക്കൻ ആണ് ന്ന് തോന്നുണെ . കോർച്ചേരം അതും കേട്ടിരുന്നു . ഓല് ഇന്നാരെനെയോ മതിൽ ചാടിക്കാൻ പ്ലാൻ ഇടുന്നുണ്ട് . ”
“ആ ചാടുമ്പോൾ കാൽ ഒടിഞ്ഞു പണിയാവാതിരുന്നാൽ മതി . ”
“ന്തായാലും ഓൽക്കിന്നൊരു ജാര കേളി നടക്കുമായിരിക്കും .”
” ജാര കേളി യോ അതെന്താടി ?”
“അല്ല ഞാൻ അത് ശുദ്ധ മലയാളത്തിൽ പറഞ്ഞതാ . അനക്ക് അർഥം മൻസിലായീലെ ”
“ന്നാ വ്യാകരണ പണ്ഡിത ഒന്ന് അർഥം മനസിലാക്കി വിശദീകരിച്ചു തെരൂ ”
” അതായത് ശിഷ്യേ , ഈ ജാര കേളി എന്ന് വെച്ചാൽ തിരുട്ടു വിളയാട്ട് അഥവാ കള്ള വെടിവെപ്പ് ”
” ഇയ്യോന്ന് കേറെഡി വേഗം ..എത്ര നേരായി ..”
“ഒന്നടങ്ങ് ന്റെ ബ്യാഗൂ ..അനക്കവിടെ പോയിട്ട് എന്താ ത്രെ അർജന്റ് . അവടെ ചെന്ന് മല മറക്കാനൊന്നും ഇല്ലല്ലോ ”
അവകൂടെ കൗണ്ടറിൽ എനിക്ക് ഉത്തരം മുട്ടി . അങ്ങനെ അവളെയും കയറ്റി ഞാൻ വണ്ടി എടുത്തു . “എടീ ബളെ ..നമ്മൾ നേരെ പെരീൽക്ക് ആണോ…?

23 Comments

  1. കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Kaztro ന്റെ നാട് ആണോ ഇത്

    1. ഏക - ദന്തി

      “Kaztro”ennu udheshichchath aranu manasilayilla ?

  3. നല്ല രസമുള്ള വായന ആയിരുന്നു
    ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി

    1. ഏക - ദന്തി

      thanks Harshan Bro

  4. ചെമ്പരത്തി

    ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????

    1. ഏക - ദന്തി

      thanks ചെമ്പരത്തി..

  5. എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. ഏക - ദന്തി

      അടുത്ത പാർട് എഴുതുകയാണ്

  6. Perinthalmanna ??

    1. ഏക - ദന്തി

      യസ് bro

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam thudarkadha ayirunno ..
    ❤❤

    1. ഏക - ദന്തി

      തീർച്ചയായും തുടരും.

  8. പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….

    കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.

    1. ഏക - ദന്തി

      യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction

  9. *വിനോദ്കുമാർ G*❤

    ❤❤❤❤❤???????♥♥♥♥♥?

    1. ഏക - ദന്തി

      ❤️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Kaztro ന്റെ നാട് ആണോ

        1. ഏക - ദന്തി

          Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …

  10. വിച്ചൂസ്

    ❤❤

    1. ഏക - ദന്തി

      ❤️

  11. Mr_b∆d k∆rM∆

    ❤❤

    1. ഏക - ദന്തി

      ❤️

Comments are closed.