ഭാഗ്യ സൂക്തം [ഏക-ദന്തി] 76

“അതെന്നെ ” അനു പറഞ്ഞു .

ശ്രീലുട്ടി പറഞ്ഞു കേട്ടിട്ടുണ്ട് ന്നല്ലാതെ നേരിട്ട് കാണുന്നത് ആദ്യയിട്ടാണ് .” സുജില പറഞ്ഞു

” അപ്പൊ സുജി അനി ഇവിടെ ഉണ്ടാവും . റിംസിക്ക് പകരം . പോഷൻസ് ഒക്കെ അനി നോക്കിക്കോളും . നീയ് ഇവനെ സ്റ്റാഫ്‌റൂമിലേക്ക് കൂട്ടി പൊയ്ക്കോളൂ , അനിക്ക് എല്ലാരേം ഒന്ന് പരിചയപ്പെടുത്തു . ”

ഹേമമ്മയി പറഞ്ഞു . പിന്നെ എന്നോട്

“അല്ല നീ ലഞ്ച് എന്താ ചെയ്യാൻ ഉദ്ദേശം . ”

” ശ്രീലു കൊണ്ടരും എന്ന് പറഞ്ഞു ” അപ്പോഴേക്കും അനു കേറി പറഞ്ഞു.

” ആ വല്യേ തിരക്കുള്ള വക്കീലല്ലേ . അങ്ങനെലും എനിക്ക് ന്റെ മോളെ ഒന്ന് കാണാലോ ? ” ഹേമമായിടെ ഒരു തഗ് ലൈഫ് .

“അപ്പൊ അമ്മായി ഞാൻ പോണു .” അതും പറഞ്ഞ് അനു എന്റെ ചാവി വാങ്ങി എന്നിട്ട് എന്നോട് .

” ഞാൻ ഒരു 4 മണിക്ക് വരാട്ടോ . നല്ല മിടുക്കനായി ക്‌ളാസിലിരിക്കണം ട്ടോ …. വികൃതി ഒന്നും കാണിക്കല്ലേ ട്ടോ ”

“ഡാ .. ഡാ .. എന്താ അവിടെ ? ” ഹേമമായിടെ ചോദ്യം കേട്ടതും അവൻ ഓടി സ്ഥലം കാലിയാക്കി .

ഞാൻ സുജില മിസ്സിനെ കൂടെ സ്റ്റാഫ്‌റൂമിലേക്ക് നടന്നു . എല്ലാവരെയും പരിചയപ്പെട്ടു . പതിനഞ്ചോളം ടീച്ചിങ് സ്റ്റാഫ് ഉണ്ട് . 6 നോൺ ടീച്ചിങ് സ്റ്റാഫുകളും . വേറെയും 3 സാർ മാര് എക്കണോമിക്‌സ് , ഉർദു , അറബിക് എന്നിവക്ക് . ബാക്കി ഒക്കെ ടീച്ചർമാർ . സുജില റിംസി മിസ് ഫോളോ ചെയ്തിരുന്ന പഴയ ഷെഡ്യൂൾ ഒക്കെ എടുത്തു തന്നു . സിലബസും മറ്റും ഒക്കെ അവിടെ തന്നെ ഉണ്ടായിരുന്നു .

ഫസ്റ്റ് ഹവർ എനിക്ക് ക്ലാസ് അസ്സൈൻ ചെയ്തിട്ടില്ല . ബെൽ അടിച്ചു ബാക്കി മിക്കവർ പേര് ക്ലാസുകളിലേക്ക് പോയി . ഞാൻ ബാക്കിയുള്ള ഫോമലിറ്റീസ് കംപ്ലീറ്റ് ആക്കാൻ ഹേമമ്മയിടെ ഓഫിസിലേക്ക് നടന്നു .

അവിടെ ഞാൻ എന്റെ സർട്ടിഫിക്കറ്റ്‌സ് കോപ്പി ഒക്കെ എടുത്ത് കൊടുത്തു രെജിസ്റ്റർ ബുക്കിൽ എന്റെ പേര് എന്ററി ചെയ്യാൻ ക്ലർക് കനക ചേച്ചി കയറി വന്നു . പിന്നെ കുറെ നേരം കൂടി ഓഫീസിൽ ഹേമമമായിടെ ഒപ്പം ഇരുന്ന് സംസാരിച്ച് ഞാൻ സ്റ്റാഫ്‌റൂമിലേക്ക് പോന്നു.

അങ്ങനെ നെക്സ്റ്റ് ഹവർ ഞാൻ അധ്യാപകനായി ആദ്യമായി ക്ലാസിൽ കയറുന്നു . സെക്കൻഡ് ഇയർ ആണ് . എന്നെ പരിചയപ്പെടുത്തി . പിന്നെ അവരെ ഓരോരുത്തരായി പരിചയപ്പെട്ടു . അപ്പോളേക്കും ആ ഹവർ തീർന്നു . പിന്നെ ബ്രെക് ആണ് . തിരിച്ചു സ്റ്റാഫ്‌റൂമിലേക്ക് നടന്നു . ബ്രെക്ക് കഴിഞ്ഞിട്ടുള്ള ഹവറും ഇങ്ങനെ തന്നെ പോയി . അതും ഒരു സെക്കൻഡ് ഇയർ തന്നെ ആണ്.

പിന്നെ ലഞ്ച് ബ്രെക് ക്ലാസ്സിൽ നിന്നിറങ്ങിയതും സേതുവേട്ടൻ വന്ന് എന്നോട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു . അപ്പോഴേക്കും ശ്രീലു എത്തിക്കാണും എന്നെനിക്ക് തോന്നി . ഞാൻ ഹേമമ്മയിടെ ഓഫിസിലേക്ക് നടന്നു.

അവിടെ വന്നിട്ടുണ്ട് വക്കീലമ്മ . അമ്മയുടെ മുൻപിൽ ഒരു പാവം പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി ഇരിക്കുന്നുണ്ട് . സുജില മിസ്സും ഉണ്ട് .

23 Comments

  1. കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Kaztro ന്റെ നാട് ആണോ ഇത്

    1. ഏക - ദന്തി

      “Kaztro”ennu udheshichchath aranu manasilayilla ?

  3. നല്ല രസമുള്ള വായന ആയിരുന്നു
    ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി

    1. ഏക - ദന്തി

      thanks Harshan Bro

  4. ചെമ്പരത്തി

    ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????

    1. ഏക - ദന്തി

      thanks ചെമ്പരത്തി..

  5. എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. ഏക - ദന്തി

      അടുത്ത പാർട് എഴുതുകയാണ്

  6. Perinthalmanna ??

    1. ഏക - ദന്തി

      യസ് bro

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam thudarkadha ayirunno ..
    ❤❤

    1. ഏക - ദന്തി

      തീർച്ചയായും തുടരും.

  8. പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….

    കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.

    1. ഏക - ദന്തി

      യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction

  9. *വിനോദ്കുമാർ G*❤

    ❤❤❤❤❤???????♥♥♥♥♥?

    1. ഏക - ദന്തി

      ❤️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Kaztro ന്റെ നാട് ആണോ

        1. ഏക - ദന്തി

          Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …

  10. വിച്ചൂസ്

    ❤❤

    1. ഏക - ദന്തി

      ❤️

  11. Mr_b∆d k∆rM∆

    ❤❤

    1. ഏക - ദന്തി

      ❤️

Comments are closed.