ഭാഗ്യ സൂക്തം [ഏക-ദന്തി] 76

ഹേമമ്മയി പെണ്ണിനെ ഇട്ട് കുടയുകയാണ് .

” ആകെ ആണായിട്ടും പെണ്ണായിട്ടും ഒറ്റൊന്നെ ള്ളൂ .. ന്ന അതിന് ഞങ്ങളെ കാണാൻ തോന്നൽ ണ്ടോ ? എവടെ അവൾക്ക് അവളുടെ കക്ഷികൾ മതീലോ …. ന്നാ അങ്ങട്ട് പോയി കാണണംച്ചാ ലീവ് ള്ള ദീസം നേരം വെളുക്കണേന്റെ മുന്നേ കെട്ടും പെറുക്കി വിട്ടോളും വല്ല കൊടികുത്തിയോ , നെല്ലിയാംപതിയോ , അട്ടപ്പാടിയോ ഒക്കെ .. എല്ലാത്തിനും ആ കുട്ടനേം ഉണ്ണീനേം പറഞ്ഞാൽ മതിയല്ലോ .. ഒന്നുകിൽ ഗെയിമ് കളിക്ക്യാ അല്ലെങ്കിൽ ട്രിപ്പ് പോവാ …. എന്ത് രസാ പ്പോ ങ്ങക്ക് ദിൽ കിട്ടണേ ങ്ങനെ തെണ്ടി നടന്നിട്ട് .”

“അത് പ്പോ ന്താ മ്മെ പറയാ ഞങ്ങൾക്ക് അകെ ഒരീസല്ലേ ഒഴിവ് കിട്ടുള്ളൂ അപ്പൊ ഞങ്ങൾ കറങ്ങാൻ പോവാണ് ” വക്കീലിന് വാക്കുകളൊന്നും കിട്ടുന്നില്ല .

അപ്പോഴേക്കും ഞാൻ കേറിചെന്നു . എന്നെ കണ്ട ഹേമമ്മായി പറഞ്ഞു
” ആ , ആനി വാ . ഞാൻ കുറെ നാളായിട്ട് കാണുകയല്ല എന്റെ മോളെ . അതിന്റെ വിശേഷം ഒക്കെ പറയുകയായിരുന്നു . ”

” അപ്പൊ കൊറേ വിശേഷങ്ങൾ പറയാൻ ഇണ്ടാവൂലോ ..ലെ ? ” ഞാൻ ചോദിച്ചു .

” ആ കൊറേ ണ്ടായിരുന്നു , വിശേഷങ്ങള് …. പറഞ്ഞു കഴിഞ്ഞു .. ” പെണ്ണ് കെറുവിച്ച് കൊണ്ട് പറഞ്ഞു .

സുജില മിസ്സും ഹേമമ്മായിയും ചിരി കടിച്ചമർത്തി നിൽക്കുകയാണ് . ശ്രീലു ഒരു ലഞ്ച് ബാഗ് ടേബിളിലേക്കെടുത്തു വച്ച് ( അൺഫോർച്ചുനെറ്റിലി അതും ബ്ലൂ കളർ തന്നെ , മിഡ്നൈറ് ബ്ലൂ ) എന്നിട്ട് സുജില മിസ്സിനെ നോക്കി

“ഷേക്കിന്റെ ബീഗം കഴിക്ക്ണില്ലേ ? “

സുജില മിസ്സ് തൊഴുതുകൊണ്ട് ” ഉണ്ട് വക്കീൽ മാഡം . ”

അവരും ഒരു ലഞ്ച് ബാഗ് ടേബിളിലേക്കെടുത്ത് വച്ചു .
ഹേമമ്മായി മേശയുടെ വലിപ്പ് തുറന്ന് ലഞ്ച് ബോക്സ് എടുത്ത് വച്ച് പറഞ്ഞു ,

” ഞാൻ ലീലയോട് പ്ലേറ്റുകൾ വാഷ് ചെയ്യാൻ പറഞ്ഞു വിട്ടിട്ടുണ്ട് ഇപ്പൊ വരും . “

അപ്പോഴേക്കും ലീല ചേച്ചി ( ലീലച്ചേച്ചി കോളേജിലെ മൈഡ് / പ്യൂൺ ആണ് ) നാലഞ്ച് പ്ലേറ്റുകൾ കഴുകി കൊണ്ട് വന്നു .

“അനി ആ വാഷ് റൂമിൽ വാഷ് ബേസിൻ ഉണ്ട് , കൈ കഴുകി വന്നോളൂ .” ഹേമമ്മായി പറഞ്ഞു ( ഹേമമ്മായിയുടെ ഓഫീസിൽ ഒരു അറ്റാച്ച്ഡ് വാഷ് റൂം ഉണ്ട് .)

ഞാൻ കൈ കഴുകി വന്നപോളേക്ക് എല്ലാരും പ്ലേറ്റ്സ് നിരത്തി ഭക്ഷണം സെർവ് ചെയ്തിട്ടുണ്ട് . അങ്ങനെ ഞങ്ങൾ കഴിക്കാൻ ഇരുന്നു . പറയാണ്ടിരിക്കാൻ പറ്റില്ല ശ്രീലു കൊണ്ടന്ന ചോറും , ചീര തോരനും , മാങ്ങാ അച്ചാറിനും , മോരുകറിക്കും പ്രതിയോഗികളായി സുജില കൊണ്ടുവന്ന ചേന പൂവ് തോരനും സോയബിൻ കറിയും , ഇടിച്ചക്ക അച്ചാറും പിന്നെ ഹേമമ്മായിയുടെ വാഴകൂമ്പ് തോരനും ചാമ്പക്ക അച്ചാറും , മുതിരയും ചെറുപയറും മോരൊഴിച്ച് വെച്ച ഒരു കറിയും … പൊളിച്ച ഐറ്റംസ് … ഫിറോസ്ക്കാന്റെ (ഫിറോസ് ചുട്ടിപ്പാറ – ഫുഡ് വ്ലോഗർ ) ഭാഷയിൽ

“പൊളി സാനം ”

അങ്ങനെ ഫുഡൊക്കെ പങ്കിട്ടെടുത്ത് കഴിച്ചു ശ്രീലു കൊണ്ടുവന്ന പാങ്ങൾ ഒക്കെ വാരിക്കെട്ടി പോയി .സുജില അവൾ കൊണ്ടുവന്നത് പാക്ക് ചെയ്തു .ഹേമ അമ്മായി അവരുടെ പാത്രങ്ങൾ പൊതിഞ്ഞു മേശവലിപ്പിലേക്ക് കയറ്റി . ഞാൻ രജിസ്റ്ററിൽ സൈൻ ചെയ്ത് സ്റ്റാഫ്‌റൂമിലേക്ക് നടന്നു .

23 Comments

  1. കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Kaztro ന്റെ നാട് ആണോ ഇത്

    1. ഏക - ദന്തി

      “Kaztro”ennu udheshichchath aranu manasilayilla ?

  3. നല്ല രസമുള്ള വായന ആയിരുന്നു
    ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി

    1. ഏക - ദന്തി

      thanks Harshan Bro

  4. ചെമ്പരത്തി

    ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????

    1. ഏക - ദന്തി

      thanks ചെമ്പരത്തി..

  5. എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. ഏക - ദന്തി

      അടുത്ത പാർട് എഴുതുകയാണ്

  6. Perinthalmanna ??

    1. ഏക - ദന്തി

      യസ് bro

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam thudarkadha ayirunno ..
    ❤❤

    1. ഏക - ദന്തി

      തീർച്ചയായും തുടരും.

  8. പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….

    കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.

    1. ഏക - ദന്തി

      യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction

  9. *വിനോദ്കുമാർ G*❤

    ❤❤❤❤❤???????♥♥♥♥♥?

    1. ഏക - ദന്തി

      ❤️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Kaztro ന്റെ നാട് ആണോ

        1. ഏക - ദന്തി

          Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …

  10. വിച്ചൂസ്

    ❤❤

    1. ഏക - ദന്തി

      ❤️

  11. Mr_b∆d k∆rM∆

    ❤❤

    1. ഏക - ദന്തി

      ❤️

Comments are closed.