കൃഷ്‌ണദാസ് , നമ്മൾടെ പ്രിൻസി ) ഓഫീസിലേക്ക് പോയി . കുറച്ച് കഴിഞ് . കാർത്തിയെ പോലെ ഉള്ള ആൾ പുറത്തിറങ്ങി ബുള്ളറ്റ് എടുത്ത് പോയി . അപ്പോഴേക്കും ബെൽ അടിച്ചു ഞങ്ങൾ ക്‌ളാസിലേക്ക് കയറി .
ഫസ്റ്റ് ഹവർ ക്ലാസിൽ വന്ന സുജില മിസ് പറഞ്ഞു. റിംസി മിസ്സിന് പകരം നിങ്ങൾക്ക് പുതിയ പ്രൊഫസർ വന്നിട്ടുണ്ട്. ഡോ. അനികേത് മോഹൻ . ബനാറസ് ഹിന്ദു യുണിവേഴ്സ്റ്റിറ്റിയിൽ നിന്ന് PHD കഴിഞ്ഞിറങ്ങിയതാണ് . ഓഹോ അപ്പൊ അയാളാണ് രാവിലെ വന്നത് . PHD ഒക്കെ ഉണ്ടല്ലേ .അപ്പൊ ഒരു പത്തു മുപ്പത് വയസ്സ് കാണും . എന്തായാലും വരട്ടെ ഇനി ലിസ്റ് ഹവർ ആണ് പുള്ളിക്ക് അതുവരെ കാത്തിരിക്കാം . അങ്ങനെ അന്ന് ലാസ്റ് ഹവർ ആയി . ചുള്ളൻ ക്ലാസ്സിലേക്ക് നടന്ന് കയറി .
.
.
.
.
നേരെ എന്റെ മനസ്സിലേക്കും, …..
“ഹായ് ഞാൻ അനികേത് , Dr. അനികേത് മോഹൻ . ഞാൻ കുറെ വര്ഷം നോർത്ത് ഇന്ത്യയിൽ ആയിരുന്നു . എന്റെ പരെന്റ്സ് അവിടെ ആയിരുന്നു വർക്ക് ചെയ്തിരുന്നത് .കാൺപൂരിൽ , ഉത്തർ പ്രദേശിൽ . പക്ഷെ ഞാൻ പ്രീ ഡിഗ്രി വരെ പാലക്കാട് ആണ് പഠിച്ചത്. അമ്മയുടെ തറവാട് അവിടെയാണ് . പേരന്റ്സ് റിട്ടയർ ആയി അങ്ങനെ ഞങ്ങൾ തിരിച്ചു വന്നു .” ഇനി നിങ്ങളെ പരിചയപ്പെടാം .
അങ്ങനെ ഞങ്ങൾ 48 പെണ്ണുങ്ങൾ പേരും വിവരങ്ങളും ഒക്കെ പറഞ്ഞു തീർന്നതും ബെൽ അടിച്ചു . ഓ കെ സീ യു ടുമാറോ എന്ന പറഞ് പുറത്തേക്ക് നടക്കുന്നതിനിടെ അങ്ങേരെന്നെ ഒന്ന് തിരിഞ്ഞു നോക്കിയ പോലെ , ഏയ് നമ്മളെ പോലെ വട്ട കണ്ണാടി യെ ഒക്കെ ആര് നോക്കാൻ .
ബാഗെടുത്ത് പുറത്തിറങ്ങി ഞാൻ എന്റെ വണ്ടിക്കരുകിലേക്ക് നടന്നു. വലിയ സെറ്റപ്പൊന്നും ഇല്ല . TVS വിഗോ . അതിൽ ഇരുന്നു , നൂസിയെ കാത്തിരിക്കണം . അവൾ ലൈബ്രറിയിൽ നിന്ന് ഏതോ ബുക്ക് എടുക്കാൻ പോയതാ . ഞാൻ ഇന്റെ മൊബൈൽ എടുത്ത് ഹെഡ്സെറ്റും കുത്തി പാട്ട് കേട്ട് ഇരിക്കാനുള്ള പ്ലാനാണ് . ഓൾ വരുമ്പോളേക്ക് ഒരു രണ്ടു മൂന്ന് പാട്ടുകൾ കേൾക്കാം.. അങ്ങനെ യുവന്റെ (യുവൻ ശങ്കർ രാജ ) ശബ്ദം എന്റെ കാതിൽ മുഴങ്ങി .
” സായ്‍ന്ത് സായ്‍ന്ത് നീ പാർക്കും പോത്…… അടടാ …ഹേ ….ഹേ ” ….
രാജ സാർ – GVM കോംബോ “നീ താനെ എൻ പൊൻ വസന്തം” ….. ആ ഹാ അന്തസ്സ് .
അപ്പോൾ കുടു കുടു ശബ്ദത്തോടെ ഒരു ബുള്ളറ്റ് വരുന്നു . അത് ഞാൻ വണ്ടി നിർത്തിയത്തിന്റെ കുറച്ച് അപ്പുറത്തതായി പാർക്ക് ചെയ്തു. നോക്കുമ്പോൾ കാലത്ത് അനി സാറിനെ (അനി സാറോ …? അതെപ്പോ മുതൽ …? ) കൊണ്ടുവന്നാക്കിയ ചുള്ളൻ , കാർത്തിടെ ലുക്ക് ഉള്ള ആൾ . ഒരു ടി ഷർട്ടും ജീൻസുമാണ് വേഷം. ഏവിയേറ്റർ സ്റ്റയിൽ കൂളിങ് ഗ്ലാസും ഉണ്ട് . വണ്ടി നിർത്തിട്ട് മൂപ്പർ ഫോണിൽ കുത്താൻ തുടങ്ങി . നമ്മളെ ഒന്നും മൈൻഡ് ആക്കിലാ , അതോണ്ട് നമ്മളും അങ്ങോട്ടേക്ക് മൈൻഡ് ആക്കിലാ . പാട്ടും ആസ്വദിച്ച് നിന്നു .
ഞാൻ ഓഫീസ് ബ്ലോക്കിന്റെ അങ്ങോട്ട് തന്നെ നോക്കി വണ്ടിയിൽ ചാരി നിന്നു . പാട്ടു മാറി ” നിജമാ നിജമാ …. ഇത് എന്ന നിജമാ ….. ” ബോസ്സ് എന്ന സിനിമയിലെ പാട്ട് ( വീണ്ടും യുവൻ ) . അതാ നമ്മടെ ചുള്ളൻ വരുന്നു . ക്ലാസിലിരുന്ന് ശരിക്ക് വായ്‌നോക്കാൻ പറ്റിയിരുന്നില്ല . ഇപ്പൊ സമാധാനമായിട്ട് നോക്കാലോ .
ഞാൻ വായും പൊളിച്ച് നോക്കി ഇരുന്നു . കാണാൻ “ശിവായ് ” പടത്തിൽ അജയ് ദേവ്ഗൺ പോലെ ഉണ്ട് ഇനി ഇപ്പൊ “ഗോൽ മാൽ” ലെ ഗോപാൽ ന്റെ പോലെ കലിപ്പ് സ്വഭാവം അവാണ്ടിരുന്നാൽ മതിയാരുന്നു .
ഞാൻ നില്കുന്നത് താഴെ ആയോണ്ട് ഷൂ ആണ് ആദ്യം കാണുന്നത് ഏതോ ഫോറിൻ ബ്രാൻഡ് ആണെന്ന് തോനുന്നു ബ്രൗൺ കളർ ക്യാഷൽ ബൂട്ട്, പിന്നെ
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️