ഭാഗ്യ സൂക്തം [ഏക-ദന്തി] 76

ഞാൻ സ്വപ്നത്തിൽ കാണുന്ന ( – മൂക്കുത്തി ) രൂപ ഭാവാദികൾ ഉള്ള ഭാഗ്യശ്രീ എന്ന പെൺകുട്ടി . അവൾ പതുക്കെ ഇരുന്നു . അടുത്ത കുട്ടി എഴുന്നേറ്റു പേര് പറഞ്ഞു തുടങ്ങിയിട്ടും എനിക്ക് എന്റെ കണ്ണുകളിൽ കാണുന്ന വർണ്ണ ദീപ്തി മാറ്റുന്നുണ്ടായിരുന്നില്ല . കുറച്ച് സമയങ്ങൾ കൂടി അവളെ നോക്കി ഞെട്ടിത്തരിച്ച് നിന്ന ഞാൻ പതുക്കെ ആ മായിക വലയത്തിൽ നിന്ന് മുക്തനായി . ഞാൻ ചുറ്റും നോക്കി . ആർക്കും മനസിലായിട്ടില്ല ഞാൻ അവളെ തന്നെ നോക്കി എന്റെ ഫ്യൂസ് പോയന്ന് . ഞാൻ പതുക്കെ ക്ലാസിൽ ബാക്കി പേര് പറയാൻ എണീക്കുന്ന കുട്ടികളിലേക്ക് ശ്രദ്ധ തിരിച്ചു . ഇനിയുമൊരു നോട്ടം അവളെ നോക്കിയാൽ ചിലപ്പോ മൊത്തം പാളിപ്പോകും .
“ട്രർ ർ ർ ർ ”

സേതുവേട്ടൻ അടിച്ച ബെൽ എന്റെ പറന്നു പോയ കിളികളെ തിരികെ കൊണ്ടുവന്നു ..

” ഓ കെ സീ യു ടുമാറോ ” എന്ന പറഞ്ഞ ഞാൻ പുറത്തേക്ക് നടന്നു . വാതിലിന്റെ അവിടെ എത്തിയതും ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി . എന്നെ തന്നെ നോക്കി ഇരുന്ന അവൾ എന്റെ നോട്ടം കണ്ട് അമ്പരന്നിട്ടുണ്ട് .

” ലീവ് ഇറ്റ് അനു … അറ്റ് ലീസ്റ് ഫോർ നൗ ” മനസ്സ് പറഞ്ഞു . ഞാൻ സ്റ്റാഫ് റൂമിലേക്ക് വെച്ച് പിടിച്ചു .

തിരിച്ചു വണ്ടിയും കൊണ്ട് എന്നെ വെളിയിൽ കാത്തുനിൽക്കുന്നു എന്ന് വിളിച്ച് പറഞ്ഞ അനുവിന്റെ അടുത്തേക്ക് നടക്കുമ്പോളും എനിക്ക് അവളുടെ രൂപം കണ്ണിൽനിന്ന് മായുന്നുണ്ടായിരുന്നില്ല . അവിടെ ചെന്നപ്പോളുണ്ട് എന്റെ ബുള്ളറ്റിൽ കേറി രാജാവിനെ പോലെ ഞെളിഞ്ഞിരുന്ന് മൊബൈലിൽ ഞവുണ്ടുന്ന അനുമോദ് SI . എനിക്കത് കണ്ടപ്പോൾ സഹിച്ചില്ല . ഞാൻ ഉടനെ അടുത്ത് ചെന്ന് താക്കോലിനായി കൈ നീട്ടി .

“കുട്യോൾടെ മാരി …. എപ്പളും ഇനിക്കെന്നെ വണ്ടി വണ്ടി ഓട്ടണം ന്നും പറഞ്ഞു വാശി പിടിക്കല്ലേ . ഒന്നുല്ലെങ്കിലും ഈയ്യൊരു മാഷല്ലേ ഡോ . അന്റെ സ്റ്റുഡന്റസ് ഒക്കെ കണ്ടാൽ മോശം അല്ലെ ഡാ .” അവൻ എന്നെ തളർത്താൻ ശ്രമിച്ചു ..

ഞാൻ വിട്ടു കൊടുത്തില്ല ” ഒരു മോസോം ല്ല . ങ്ങട്ട് എറങ് .”

” ഇനി അനക്ക് ന്റെ പിന്നിൽ ഇരുന്ന് പോവാൻ ഒരു നാണക്കേട് ആണെങ്കിൽ ശെരി . ഞാൻ മാറിത്തരാം . ” എന്നും പറഞ്ഞവൻ ഇറങ്ങി .

ഞാൻ വണ്ടിയിൽ കേറി ഇരുന്നു , ഹെൽമെറ്റ് വച്ചു . വണ്ടി സ്റ്റാർട്ട് ആക്കി . അനു പിറകിൽ കയറി . അപ്പോളാണ് അവിടെ ഒരു വിഗോ സ്‌കൂട്ടറിൽ ചാരി നിന്നിരുന്ന പെൺകുട്ടിയെ അവൻ ശ്രദ്ധിക്കുന്നത് . അവളെ കണ്ടപ്പോൾ അനുവിന് ആശ്ചര്യമായി . കൂളിങ് ഗ്ലാസ് ഒന്നു വിരലുകൊണ്ട് താഴ്ത്തി അവൻ വീണ്ടും അവളെ ഒന്നുകൂടി നോക്കി . അപ്പോഴേക്കും ഞാൻ വണ്ടി എടുത്തിരുന്നു . അവൻ എന്നെ തോണ്ടി പറഞ്ഞു

“ഡാ അങ്ങട്ട് നോക്കിയേ …… ഇയ്യ്‌ പറഞ്ഞ സ്വപ്ന കന്യക … ? ഞാൻ അതെ എന്ന് തല കുലുക്കി കൊടുത്തു , മെല്ലെ തിരിഞ്ഞൊന്നു നോക്കി . അവളും എന്നെ തന്നെ നോക്കി അമ്പരന്ന പോലെ നിൽക്കുന്നു . റോഡിലേക്ക് ഇറങ്ങുന്നതിനു മുൻപ് ഞാൻ മിററിൽ അവളുടെ രൂപം നോക്കി നിന്നു .

objects in the mirror are closer than they appear

 

23 Comments

  1. കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Kaztro ന്റെ നാട് ആണോ ഇത്

    1. ഏക - ദന്തി

      “Kaztro”ennu udheshichchath aranu manasilayilla ?

  3. നല്ല രസമുള്ള വായന ആയിരുന്നു
    ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി

    1. ഏക - ദന്തി

      thanks Harshan Bro

  4. ചെമ്പരത്തി

    ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????

    1. ഏക - ദന്തി

      thanks ചെമ്പരത്തി..

  5. എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. ഏക - ദന്തി

      അടുത്ത പാർട് എഴുതുകയാണ്

  6. Perinthalmanna ??

    1. ഏക - ദന്തി

      യസ് bro

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam thudarkadha ayirunno ..
    ❤❤

    1. ഏക - ദന്തി

      തീർച്ചയായും തുടരും.

  8. പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….

    കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.

    1. ഏക - ദന്തി

      യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction

  9. *വിനോദ്കുമാർ G*❤

    ❤❤❤❤❤???????♥♥♥♥♥?

    1. ഏക - ദന്തി

      ❤️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Kaztro ന്റെ നാട് ആണോ

        1. ഏക - ദന്തി

          Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …

  10. വിച്ചൂസ്

    ❤❤

    1. ഏക - ദന്തി

      ❤️

  11. Mr_b∆d k∆rM∆

    ❤❤

    1. ഏക - ദന്തി

      ❤️

Comments are closed.