? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

പെണ്ണിനിത്തിരി ഇളക്കം കൂടുന്നുണ്ട്…എന്നോട് പഴയതുപോലെ ഒന്നും പറയുന്നുമില്ല…അച്ചു പിറുപിറുത്തു….

അപ്പോഴാണ് അരുൺ അവിടേക്ക് കയറി വന്നത്….അച്ചു ഒരു വളിച്ച ചിരി ചിരിച്ചു…

എടീ പഠിക്കാനൊന്നുമില്ലേ…സ്റ്റഡി ലീവാണ്..നടപ്പും കളിയും ചിരിയും കണ്ടാൽ തോന്നും എല്ലാം കഴിഞ്ഞ്ജോലിയും കിട്ടീന്ന്…ഡിഗ്രി രണ്ടാം വർഷമാണ് എന്നിട്ടും പക്വത വരാതെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് തന്നെ…

എപ്പോ കണ്ടാലും ഇത് തന്നെ പഠിക്ക് പഠിക്ക്….ഇതുകണ്ടിട്ടാണല്ലോ ഭഗവാനെ എന്തൊക്കെയോ കണ്ടെന്ന് ആമഹാപാപി പറഞ്ഞത് അച്ചു പിറുപിറുത്തു…

എന്താടി പിറുപിറുക്കുന്നെ….അരുണിന്റെ ശബ്ദം കാതിലെക്കെത്തിയപ്പോഴാണ് അച്ചു ചിന്തയിൽനിന്നുണർന്നത്..എവിടെ….??

എന്ത്..അരുൺ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു….എന്റെ പതിവ്….അവൾ ചോദിക്കുമ്പോൾ ഒരു ഡയറിമിൽക്ക് അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു…

വെറുതെയല്ല നിനക്ക് കുട്ടിക്കളി മാറീട്ടില്ലെന്ന് ഞാൻ പറയണേ..

പിന്നെ കുട്ടികൾ മാത്രമല്ലെ ചോക്ലേറ്റ് കഴിക്കുന്നേ…അവൾ കവർ തുറന്ന് ഒരു കഷ്ണം ചോക്ലേറ്റ് അരുണിന്റെവായിൽ വച്ചുകൊടുത്തു…ഒരു മുത്തം അവന്റെ കവിളിൽ നൽകാൻ തുടങ്ങിയതും അവൾ ആരതിയുടെവാക്കുകൾ ഓർമിച്ചു…എന്റമ്മോ ഇവിടെ ചുവരിന് വരെ കണ്ണുണ്ടെന്നാ തോന്നണേ എന്തായാലും ചേച്ചിയുടെമനസ്സ് അറിഞ്ഞതിനുശേഷം കളിയും ചിരിയുമൊക്കെ മതി..അല്ലേൽ താൻ ചോദിക്കുമ്പോഴൊക്കെ തന്നെ ബ്ലാക്ക്മെയിൽ ചെയ്യും…അവൾ എന്തോ ഓർത്തപോലെ ഓടിപോയി…

ഇവൾക്കിത് എന്ത് പറ്റിയെന്നോർത്ത് അരുൺ  അന്തം വിട്ട് നോക്കി  നിൽക്കുന്നുണ്ടായിരുന്നു….

ഇരുട്ട് നീങ്ങുന്നേയുള്ളൂ…പല വീടുകളും  ഇനിയും ഉണരാതെ അവിടമാകെ ഇരുട്ട് തളം കെട്ടികിടക്കുന്നുണ്ട്…കിളികളുടെ കളകൂജനങ്ങൾ ചുറ്റുനിന്നും കേൾക്കാം…ഇരുവശങ്ങളിലും നെൽക്കതിർ പൂത്തുനിൽക്കുന്നുണ്ട്…അതിന് നടുവിലായുള്ള ചെമ്മൺ പാതയിലൂടെ ആരതിയും അച്ചുവും നടന്നു നീങ്ങി..

കറുത്ത കരയുള്ള സെറ്റ്മുണ്ടിൽ സുന്ദരി

ആയിരുന്നു ആരതി..രണ്ടാളും സംസാരിച്ചു കൊണ്ടാണ് നടക്കുന്നത്..അച്ചുവിന്റെ കലപില ശബ്ദമാണ്അധികമായി കേൾക്കുന്നത്..

നീയെന്താടി പട്ടുപാവാടയിൽ നിന്ന് പെട്ടെന്ന് ധാവണിയിലേക്ക് മാറിയത്..എന്റെ അനിയനെ കൊണ്ട് പെട്ടെന്ന്കെട്ടിക്കാൻ വല്ല പ്ലാനും ഇട്ടിട്ടുണ്ടോ…അത് കേട്ടപ്പോൾ തന്നെ അച്ചുവിന്റെ മുഖത്ത് നാണത്തിന്റെ ഒരായിരംപൂക്കൾ ഒരുമിച്ച് വിരിഞ്ഞു…

ഓ അതൊന്നുമല്ല ചേച്ചി..വർഷം  പോകുന്നെന്നേയുള്ളൂ..ഇപ്പോഴും ഞാൻ കുട്ടിയാണെന്നാ പലരുടെയുംവിചാരം..വേഷത്തിൽ മാറ്റം വരുത്തിയാലെങ്കിലും പക്വത തോന്നിയാലോ…അവൾ വിഷമത്തിൽ പറഞ്ഞു..

എന്നാൽ പിന്നെ നീ സാരിയുടുത്തിട്ടും കാര്യമില്ല..എന്താ പറഞ്ഞെ.. അച്ചു ആരതിയെ ഒന്ന് ചെവിയിൽപിടിച്ചു…രണ്ടാളും കൂടെ ചിരിച്ചു..

ഇന്ന് ചേച്ചിയുടെ പിറന്നാളൊക്കെ തന്നെ എങ്കിലും എന്തിനാ ഇത്ര നേരത്തേ അമ്പലത്തിൽ വരുന്നേ..അച്ചുകോട്ടുവായിട്ടു…തിരുമേനി വന്നോ എന്തോ…

അമ്പലത്തിൽ പിന്നെ ഉച്ചക്കാണോടി വരുന്നേ…ഇങ്ങനൊരു ഉറക്കപ്രാന്തി…ആരതി അവളെനോക്കികണ്ണുരുട്ടി…

ആരതിക്ക് ഏറ്റവും ഇഷ്ടപെട്ട ശിവനെയും പാർവതിയെയും തൊഴുതു..എല്ലാവർക്കും നല്ലതുവരണേയെന്ന്പതിവുപോലെ ആരതി പ്രാർത്ഥിച്ചു..എന്റെ ചേച്ചിയുടെ സങ്കടങ്ങളൊക്കെ മാറണെ..ഒരു നല്ല ജീവിതം ചേച്ചിക്ക്കിട്ടണേയെന്ന് അച്ചുവും പ്രാർത്ഥിച്ചു…അമ്പലത്തെ വലം വച്ച് പുറത്തിറങ്ങി…

വയൽക്കരയിൽ അടുത്തെത്താറായപ്പോഴാണ് അവർക്ക് മുൻപിൽ ഒരു കാർ വന്ന് നിന്നത്…കാറിൽ നിന്ന്ഇറങ്ങുന്ന ആളെ കണ്ട് ആരതി അവിടെ സ്തംഭിച്ച് നിന്നുപോയി…

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.