? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

വീണ്ടും താൻ ആ കൗമാരപ്രായത്തിലേക്ക് പോവുകയാണോയെന്ന് അവളോർത്തു…

പെട്ടെന്നാണ് ആ വിസിറ്റിംഗ് കാർഡിനെ കുറിച്ചോർത്താത്…അത് കയ്യിലെടുത്തു…ഓറിയോൺ ഗ്രൂപ്പ്‌ ഓഫ്‌കമ്പനീസ്…അതിലൂടെ ഒന്ന് വിരലോടിച്ചു..താഴെ മൊബൈൽ നമ്പർ ഉണ്ട്…തന്റെ മൊബൈൽ എടുത്ത് നമ്പർഡയൽ ചെയ്തപ്പോഴാണ് സ്വബോധം തിരിച്ചുവന്നപോലെ അവൾ തരിച്ചിരുന്നത്…മൊബൈൽകട്ടിലിലേക്കെറിഞ്ഞു..വിസിറ്റിംഗ് കാർഡ് മേശക്കരികിൽ വച്ചു…വീണ്ടും മുഖത്ത് വിഷാദം കൂടുകെട്ടി…

അമ്മായി.., ആ പെണ്ണിനെ പിടിച്ച് കെട്ടിച്ചോട്ടെ അല്ലേൽ കൈവിട്ട് പോകുമേ..അച്ചു അമ്മായിയെഉപദേശിക്കുന്നതാണ് അതായത് ആരതിയുടെ അമ്മയെ..

 

വീടിന് തൊട്ടടുത്തായതിനാൽ അച്ചു സമയം കിട്ടുമ്പോഴെക്കൊക്കെ അമ്മായിയുടെ വീട്ടിലേക്ക്ഓടികിതച്ചെത്തും..എങ്കിലും അവളും അരുണുമായുള്ള വിവാഹം ഉറപ്പിച്ചതുകൊണ്ട് എല്ലാവർക്കും അവരുടെ മേൽഒരു കണ്ണുണ്ട് താനും..എങ്കിലും എല്ലാവരുടെ കാര്യത്തിലും അവൾ ഇടപെടും…

നീ എന്തൊക്കെയാ അച്ചു പറയുന്നത് പാത്രങ്ങൾ കഴുകുന്നതിനിടയിൽ ഭാനു അവളോടായി ചോദിച്ചു…

അല്ല അമ്മായി ഇന്ന് പുറത്തേക്ക് പോയി വന്ന ശേഷം ചേച്ചിക്ക് വല്ലാത്ത മാറ്റം നമ്മൾ ഒന്നും അങ്ങോട്ട്പറയുന്നത് കേൾക്കുന്നില്ല…ഇങ്ങോട്ട് ഉത്തരം പറയണേൽ തന്നെ രണ്ട് മൂന്ന് തവണ ചോദിക്കണം…എന്തോപെണ്ണിനൊരു മാറ്റമൊക്കെയുണ്ട്….

അതുപിന്നെ അവൾ കുറേ നാളുകൾക്ക് ശേഷം പുറത്തിറങ്ങിയതല്ലേ…അതും ഒരു കല്യാണത്തിന്… പഴയകാര്യങ്ങളൊക്കെ ഓർത്തിട്ടുണ്ടാവും എന്റെ കുട്ടി…അവൾ അത്രക്കും അനുഭവിച്ചതല്ലേ..ഒലിച്ചിറങ്ങിയ കാണുനീർഭാനു സാരി തലപ്പുകൊണ്ട് തുടച്ചു…

എന്റെ ഭാനുവമ്മേ….അച്ചു ഭാനുവിന്റെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു…ഇത് അതുപോലെയല്ല..വല്യസങ്കടമൊന്നും പോലെ തോന്നിയില്ലെന്നേ…എന്തോ ചിന്തിക്കുന്നതാണ് പക്ഷേ അത് പോയകാര്യങ്ങളെകുറിച്ചല്ല…ഭാവിയെ പട്ടിയാണെന്നാ എനിക്ക് തോന്നുന്നേ…എന്തായാലും ഇത്തിരി കഷ്ടപെട്ടിട്ടാണെങ്കിലും ഞാൻകണ്ടുപിടിക്കും…

ആണോ കാ‍ന്താരി ശരിട്ടാ…പിന്നെ സി. ഐ. ഡി യുടെ വീട്ടിലെ പണിയൊക്കെ കഴിഞ്ഞാവോ അല്ലേൽഅമ്മായി ഓഫീസിൽ നിന്ന് വരുമ്പോൾ പിന്നെയൊന്നും കണ്ടുപിടിക്കേണ്ടി വരില്ല ആരതി അച്ചുവിന്റെചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

അച്ചു ഒരു ചമ്മലോടെ ആരതിയെ നോക്കി കൊണ്ട് ഓടിപോയി…ഈ കാന്താരിയുടെ ഒരു കാര്യം…അത്പറഞ്ഞ് രണ്ടാളും കൂടി ചിരിച്ചു…

കുറച്ചുനേരത്തിന് ശേഷമാണ് ചേച്ചി എന്നുള്ള വിളി കേട്ട് ആരതി അടുക്കളയിൽ നിന്ന്പുറത്തിറങ്ങിയത്..നോക്കുമ്പോൾ അച്ചു ആരതിയെയും നോക്കികൊണ്ട്  മുകളിലെ പടിയിൽനിൽക്കുന്നുണ്ട്..മുഖത്ത് എന്തോ കണ്ടുപിടിച്ച പോലെ നിറഞ്ഞ ചിരിയുണ്ട്….

ചേച്ചി ഈ വിസിറ്റിങ് കാർഡ് ആര് തന്നതാണ്…അല്ല ഇന്നലെ വരെ ഇത് മേശമേൽഉണ്ടായില്ലല്ലോ..അവൾ ആക്കി ചോദിച്ചു…

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.