? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

കല്ല്യാണമൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മനസ്സും ശരീരവും ഒരുപോലെ തളർന്നു…മനസ്സൊക്കെ വല്ലാതെമരവിച്ച അവസ്ഥ…നേരെ റൂമിൽ പോയി ഡ്രസ്സ്‌ മാറി മുഖത്തേക്ക് കൈകുമ്പിളിൽ തണുത്ത വെള്ളമെടുത്ത്ഒഴിച്ചു…തെല്ലാശ്വാസം തോന്നി…ഓരോന്ന് ചിന്തിച്ച് കട്ടിലിൽ മുട്ടുകാലിലേക്ക് മുഖമമർത്തി കുറേനേരം അങ്ങനെഇരുന്നു…

അപ്പോഴാണ് ഗോവണി പടിയിലൂടെ ആരോ മുകളിലേക്ക് കയറി വരുന്ന ശബ്‍ദം കേട്ടത്…നോക്കിയപ്പോൾഅച്ചുവാണ്…ഓടി കിതച്ചുള്ള വരവാണ്… ക്ഷമയുടെ അവസാനകണികയും അവളിൽ നിന്ന് തീർന്നു പോയതുപോലെ തോന്നി…വന്നപാടെ അവൾ കലപില കൂട്ടാൻ തുടങ്ങി…

ചേച്ചി കല്യാണം എങ്ങനെയുണ്ടായിരുന്നു…ചെറുക്കൻ ചുള്ളനാണോ എന്തൊക്കെയോ അവൾചോദിച്ചുകൊണ്ടിരുന്നു..ശ്യാമയുടെ സാരിയുടെ കളർ മുതൽ അവൾ അണിഞ്ഞിരിക്കുന്ന പൂമാലയിലെപൂക്കളുടെ എണ്ണം വരെ അവൾക്കറിയണം…ആരതിയാണെങ്കിൽ കോടീശ്വരൻ പരിപാടി പോലെചോദിക്കുന്നതിനുമാത്രം ഉത്തരം നൽകികൊണ്ടിരുന്നു…ഓരോന്നും വിശദീകരിക്കാത്തതിലുള്ള ദേഷ്യത്തിൽഅവൾ എന്തോ പിറുപിറുത്തുകൊണ്ട് ഇറങ്ങി പോയി….

ആരതിയുടെ മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ  കടന്നുവന്നു…അതിൽ ഏറെയും  ഷാഹിറിനെ  കുറിച്ചായിരുന്നു…ഇന്നെന്തോ എന്താണാവോ ഷാഹിർ തന്നെ കുറിച്ച് വല്ലാതെ വേവലാതി പെടുന്നത് പോലെതോന്നി..തന്റെ മുഖത്തെ സന്തോഷം മങ്ങിയപ്പോൾ അവനും വല്ലാതെ വിഷമിക്കുന്നതുപോലെ…എന്നാൽകോളേജിൽ പഠിക്കുമ്പോൾ കണ്ടിട്ടുണ്ട്.. നോക്കിയിട്ടുണ്ട് എന്നല്ലാതെ തങ്ങൾ തമ്മിൽ പ്രതേകിച്ച് ഒരടുപ്പവുംതോന്നിയിട്ടില്ല…എനിക്ക് ഇഷ്ടമായിരുന്നു ഒരുപാട്… അത് ചിലപ്പോൾ ആരാധനയോ പ്രണയമോആയിരുന്നിരിക്കാം..പക്ഷേ അത് തനിക്കുമാത്രം ആയിരുന്നില്ലേ…അങ്ങിനെ എത്ര പെൺകുട്ടികൾ അവന്റെ  പിന്നാലെ നടന്നിരിക്കുന്നു..കണ്ടാൽ നല്ല സുന്ദരനും സൽസ്വഭാവിയും…കുറേ വായിക്കുന്ന കൂട്ടത്തിലുംപോരാത്തതിന് നന്നായി പഠിക്കുകയും ചെയ്യും..എല്ലാവർക്കും ആളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേഉണ്ടായിരുന്നുള്ളൂ…അങ്ങിനെയുള്ളൊരു ആളെ ആരായാലും നോക്കി പോകില്ലേ…

കോളേജിന്റെ ഇരുവശങ്ങളിലുമായി നിറയെ വാകമരങ്ങൾ ഉണ്ടായിരുന്നു…അതിനുചുറ്റും അടിയിൽ  ചുവപ്പ്‌നിറം പടർത്തി പൂക്കൾ വീണു  കിടക്കുന്നുണ്ടാവും…ഷാഹിർ  കടന്നുവരുമ്പോൾ മരത്തിനുപിറകിൽഒലിച്ചുനിന്ന് നോക്കി നിൽക്കാറുള്ളത്  അവൾ ഓർത്തു…അവനെ കാണാനായി മാത്രം ലൈബ്രറിയിലേക്ക്പോവുന്നതും പുസ്തകം എടുക്കുന്നതിനിടയിൽ മേശമേൽ ഇരുന്നു വായിക്കുന്ന ആളെ എടക്കണ്ണിട്ട്നോക്കുന്നതും ആളുടെ നോട്ടം തന്നിലേക്കെത്തുന്ന മാത്രയിൽ പെട്ടെന്ന് താൻ കണ്ണുകൾതിരിക്കുന്നതുമൊക്കെയോർത്ത് അവൾ മുഖം പൊത്തി ചിരിച്ചു…സ്റ്റേജിൽ ഷാഹിർ പ്രസംഗിക്കുമ്പോൾആരാധയോടെ താൻ നോക്കിനിൽക്കാറുണ്ടായിരുന്നു

ഒരുപാട് പെൺകുട്ടികൾ പുള്ളിയെ പ്രണിയിച്ചിരുന്നെങ്കിലും തുറന്നുപറയാൻ എല്ലാവർക്കുംപേടിയായിരുന്നു..കാരണം ആരുമായും ഷാഹിർ അധികം അടുത്തിരുന്നില്ല പ്രതേകിച്ചുംപെൺകുട്ടികളുമായി…പിന്നെ മറ്റുചിലർക്ക് അവന്റെ മതം …പുള്ളിയുടെ ക്ലാസ്സിലെ ഒന്ന് രണ്ട് പെൺകുട്ടികളുമായിമാത്രമേ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ…എല്ലാവർക്കും പ്രണയത്തിലധികം ബഹുമാനമായിരുന്നു പുള്ളിയോട്…

തങ്ങളുടെ കണ്ണുകൾ തമ്മിലെപ്പോഴോ ഉടക്കിയപ്പോൾ തെറ്റിദ്ധരിച്ചിരുന്നു പ്രണയമാണോയെന്ന്… പക്ഷേ പുള്ളിഅടുത്തൂടെ പോകുമ്പോൾ പോലും മുഖത്തേക്കൊന്ന് നോക്കാൻ കഴിയാതെ ചങ്ക് പിടക്കും…പുള്ളിയാണേൽഒടുക്കത്തെ ഗൗരവും മുഖത്ത്  വാരി നിറച്ച് നടന്നകലും… അതോടെ തന്റെ മനസ്സിലെ സംശയങ്ങളൊക്കെനീങ്ങി….എങ്കിലും എവിടെയോ ഒരിഷ്ടം അവനു  തന്നോട് ഉണ്ടായിരുന്നോ അതോ ആ കണ്ണിൽ കണ്ടത്കളിചിരികൾ മറഞ്ഞുപോയ തന്നോടുള്ള സഹതാപം മാത്രമാണോ..

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.