കോളേജിൽ പഠിക്കുമ്പോൾ ശ്യാമ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു..കൂടാതെ അവളെ കെട്ടികൊണ്ട്വരുന്നത് തങ്ങളുടെ വീടിന് അടുത്തേക്കുമാണ് അല്ലെങ്കിൽ ഈ വരവ് ഒഴിവാക്കാമായിരുന്നു..ആരതി ഓർത്തു…
നല്ല വായാടിയും ചുറുചുറുക്കുമുള്ള കുട്ടിയായിരുന്നു ശ്യാമ അതുകൊണ്ട് തന്നെ ക്ലാസ്സ് മൊത്തമായുംകല്യാണത്തിന് വന്നിട്ടുണ്ട്…പലരും പരിചയം പുതുക്കാൻ വന്നെങ്കിലും എല്ലാവരിൽ നിന്നും താൻ മാറിനിന്നു…കാരണം ആരെങ്കിലും തന്റെ കഴിഞ്ഞ കാലത്തിനേ കുറിച്ച് ചോദിക്കുമോ എന്നവൾക്ക്പേടിയായിരുന്നു….
വളരെ നന്നായി അലങ്കരിചിരിക്കുന്ന മണ്ഡപത്തിൽ ഒരിക്കലും പിരിയാത്ത പ്രണയത്തിന്റെപ്രതീകമെന്നോണം കൃഷ്ണനും രാധയും ഉണ്ടായിരുന്നു..
സർവാഭരണ വിഭൂഷിതയായി ശ്യാമ വന്നു…റാം അവളുടെ കഴുത്തിൽ താലി ചാർത്തി…
തനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ദിവസം…ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് കൊണ്ട് കടന്നു പോയ ആദിവസത്തെയോർത്ത് ആരതിയുടെ കണ്ണുകൾ നിറഞ്ഞു..ആരും കാണാതെ അവൾ കണ്ണുനീർഒപ്പിയെടുത്തു…അവിടെ വല്ലാത്ത അപരിചിതത്വം പോലെ തോന്നി..തന്റെ വീട്ടിലേക്ക് പോകണമെന്നും തന്റേതായലോകത്ത് ഒതുങ്ങി കൂടണമെന്നും അവൾ വല്ലാതെ ആഗ്രഹിച്ചു…
വെയിലിന്റെ ചൂടേറ്റ് നന്നായി തളർന്നു ബസ് സ്റ്റോപ്പിലേക്ക് പോവുമ്പോഴാണ് അരികിലായി ഒരു കാർ വന്നുനിന്നത്..ഒന്ന് മടിച്ചുനിന്നെങ്കിലും നിർബന്ധത്തിന് വഴങ്ങി അവൾ കാറിൽ കയറി… ഒരേ കോളേജിൽ പഠിച്ചസീനിയർ ഷാഹിർ ..മുഴുവൻ പേര് ഷാഹിർ ഹുസൈൻ ..
കോളേജിലെ പുസ്തകപുഴു എന്ന് ഞങ്ങൾ കേൾക്കാതെ കളിയാക്കി വിളിക്കുമായിരുന്നു..എപ്പോഴുംലൈബ്രറിയിൽ ഒരു ബുക്കുമായി നടക്കുന്നതുകാണാം..കുറേ പെൺകുട്ടികൾ ഈ സുന്ദരനുവേണ്ടി പിറകെനടന്നു കാല് തേഞ്ഞിട്ടുണ്ട്…പക്ഷേ പുള്ളിയുടെ കണ്ണിൽ ആരെയും പിടിച്ചില്ല…കൂട്ടത്തിൽ താനും പുള്ളിയെമോഹിച്ചിരുന്ന കൗമാരത്തെയോർത്ത് ആരതിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..ഇപ്പോൾ തന്റെ മനസ്സിൽആരോടും പ്രണയത്തിന്റെ ഒരു കണിക പോലുമില്ലന്നോർത്തു..പണ്ടത്തെ ആരതി തന്നിൽ നിന്ന് എത്രഅകലെയാണെന്നതോർത്ത് ആശ്ചര്യപ്പെട്ടു…
കാറിൽ വല്ലാത്ത ഒരു നിശബ്ധത കടന്നുകൂടി…
കുറച്ചു നേരത്തെ മൗനത്തെ ബേധിച്ചുകൊണ്ട് “അവിടെ എന്നെ കണ്ടില്ലേ ആരതി… എന്നുള്ള ചോദ്യംകേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്..
ഇല്ല ഷാഹിർ …. ഞാൻ കണ്ടില്ല…
ഞാൻ പക്ഷേ ആരതിയെ പിന്തുടരുന്നുണ്ടായിരുന്നു…ആരതി മാത്രം എന്നെ കണ്ടില്ല…ഷഹിറിന്റെ വാക്കുകൾഇടറി… എസിയുടെ തണുപ്പിലും ആരതി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….
ആരതി.., തനിക്കെന്താണ് പറ്റിയത്…താൻ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ…തന്റെ കുസൃതിചിരിയുംമുഖത്തെ പ്രസന്നതയുമൊക്കെ എവിടെ പോയെടോ…എന്ന വാക്കുകൾ കേട്ട് അവളൊന്ന് പുഞ്ചിരിച്ചതല്ലാതെഒന്നും പറഞ്ഞില്ല..അവന്റെ മുഖത്തിനെയും വിഷാദത്തിന്റെ കറുപ്പ് വന്ന് മൂടിയിരുന്നു…
ഷാഹിർ …, കാർ ഇവിടെ നിർത്തിയാൽ മതി ഇനി നടന്നുപോവാനുള്ള ദൂരമേയുള്ളൂ…വീട്ടിൽ കൊണ്ട് വിടാംഎന്ന ഷാഹിറിന്റെ മറുപടി കേട്ട് അവൾ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി…
ആരതി…,ഇതെന്റെ വിസിറ്റിംഗ് കാർഡാണ് എന്താവശ്യമുണ്ടെങ്കിലും വിളിക്കാം…അവൻ ഒരു പുഞ്ചിരിയോടെനീട്ടി…അവളത് വാങ്ങി നടന്നകന്നു…അവൾ അകലെയെത്തും വരെ അവൻ നോക്കി നിന്നു…
ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.
ഖുറേഷി അബ്രഹാം,,,,,,
✅✅✅
സ്നേഹം ❤️❤️❤️
അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……
??
തുടരണം….❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️???
കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി
?❤️❤️❤️muthe ❤️❤️❤️