ആരതി തനിക്ക് എന്നെ കുറിച്ചൊന്നും ചോദിക്കാനില്ലേ…ഇപ്പോൾ നമ്മൾ രണ്ട് തവണ കണ്ടിട്ടും എന്നെകുറിച്ചൊന്നും ചോദിചില്ലല്ലോ…മറന്നോ എന്നെ ആ വാക്കുകളിൽ പരിഭവമുണ്ടായിരുന്നു…
ഷാഹിർ …, ഞാനൊന്നും ചോദിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു…ഞാൻ…ഞാൻ.. കുറേപ്രശ്നങ്ങളുടെ ഇടയിൽ പെട്ടുപോയി…അപ്പോഴേക്കും ആരതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….
എനിക്കെല്ലാം അറിയാമെടോ…എല്ലാം അറിയാം…താൻ വിഷമിക്കരുത്..ഇനി കാണുമ്പോൾ പഴയ ആ പുഞ്ചിരിവീണ്ടും എനിക്ക് തരണം…തരുമോ…
ഉം… അവളൊന്ന് മൂളി..
എല്ലാം ശരിയാവും…വാക്കുകൾ കിട്ടാതെ ഫോണും കാതിൽ വച്ച് രണ്ടാളും കുറച്ചുനേരം നിന്നു..എന്താ ഞാൻവിളിച്ചതെന്ന് ചോദിക്കുന്നില്ലേ..
എന്താ വിളിച്ചത്…അവൻ അത് കേട്ടതും ചിരിച്ചു..കൂടെ അവളും…
വെറുതെ…തന്നോട് ഒന്ന് സംസാരിക്കണമെന്ന് തോന്നി…ശ്യാമയോട് ഒരു കള്ളം പറഞ്ഞു…സോറി…എന്റെനമ്പർ ഉണ്ടായിട്ടും തനിക്ക് എന്നെയൊന്ന് വിളിക്കാൻ തോന്നിയില്ലല്ലോ..വീണ്ടും മൗനം…ശരിയെന്നാൽവയ്ക്കട്ടെ…അവന്റെ വാക്കുകൾ കേട്ട് ആരതിയൊന്ന് മൂളി….
ഷാഹിർ വല്ലാതെ മാറിയിരിക്കുന്നു…എന്ത് ഗൗരവക്കാരനായിരുന്നു…ഇങ്ങനെയൊരു ഷാഹിറിനെ താൻആദ്യമായാണെന്ന് കേൾക്കുന്നതെന്ന് ആരതിക്ക് തോന്നി..
രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്…അതാണ് പതിവ്.. സാധാരണ ഈസമയത്താണ് വീട്ടിൽ എന്തെങ്കിലുമൊക്കെ ചർച്ചകൾ നടക്കുക…സംസാരവും ചിരിയുമൊക്കെ ഒരു സാധാരണകുടുംബത്തിലെന്ന പോലെ ഡൈനിങ് ടേബിളിൽ ഒതുങ്ങും…
ആരതി എന്തോ ഓർത്ത പോലെ ഇരിക്കുകയാണ്.. പ്ലേറ്റിൽ വെറുതെ കയ്യിട്ട് ഇളക്കുന്നുണ്ടെന്ന് അല്ലാതെ ഒന്നുംകഴിക്കുന്നില്ല…
മോളെ ഇത്രയും കാലമായില്ലേ ഈ വീട്ടിൽ എല്ലാവരുമുണ്ടായിട്ടും മോള് തനിച്ചായ പോലെ കഴിയുന്നു…രണ്ടുവർഷങ്ങളായില്ലേ എല്ലാം കഴിഞ്ഞിട്ട്..മോളുടെ സങ്കടം കണ്ടിട്ട് ഞങ്ങളിതു വരെ ഒന്നും ചോദിക്കാറില്ല…ഇനിയുംവിഷമിച്ചിട്ട് എന്താ കാര്യം…നമുക്കിനി മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാം…എന്നായാലും മോൾക്ക് ഒരു ജീവിതംവേണ്ടേ എപ്പോഴും അച്ഛനും അമ്മയും ഉണ്ടാവില്ലല്ലോ…സേതു അത് വല്ലാതെ വിഷമത്തോടെയാണ് പറഞ്ഞത്…
അച്ഛാ എനിക്കിനിയും പഠിക്കണം..ഇടയിൽ വച്ച് പഠിപ്പ് നിർത്തേണ്ടി വന്നില്ലേ
…കൂടെ ശ്യാമയും ഉണ്ട്…ഞങ്ങൾ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.. ആരതി അത് പറയുമ്പോൾ എല്ലാവരുടെമുഖത്തും അതിശയം കാണാമായിരുന്നു…
മോളെ…, ഓരോ വർഷവും കടന്നുപോവല്ലേ…വയസ്സും കൂടി വരികയാണ്..ഭാനുവിനെ മുഴുവൻ പറയാൻഅനുവദിക്കാതെ ഇടയിൽ അരുണിന്റെ വാക്കുകൾ കടന്നു വന്നു…
വേണ്ട അമ്മേ ഒന്നും പറയണ്ട..ഇത്രയും നാൾ എല്ലാവരും പറയുന്നത് ചേച്ചി അനുസരിച്ചില്ലേ..ഇനിയെങ്കിലുംചേച്ചിയുടെ ഇഷ്ടം പോലെ നടക്കട്ടെ…ഒരു ചെറിയ ജോലിയെങ്കിലും ആയിട്ട് മതി ഇനി അടുത്തതിനെ കുറിച്ചുള്ളചിന്ത..ആ വാക്കുകളിൽ ഒരു ആങ്ങളയുടെ കരുതലും സ്നേഹവും ഉണ്ടായിരുന്നു…
ഒന്നും കഴിക്കാതെ അവൾ എണീറ്റ് പോവുമ്പോഴും മനസ്സിൽ എവിടെയോ ഷാഹിറായിരുന്നു …അവന്റെ വാക്കിന്റെആഴത്തിൽ മനസ്സും വയറും ഒരു പോലെ നിറഞ്ഞിരുന്നു…ഇതുവരെ കിട്ടാത്ത അനുഭൂതിയെന്തോ അവൾതിരിച്ചറിയുകയായിരുന്നു…ആദ്യമായി ഒരാളോട് തോന്നിയ ഇഷ്ടത്തിന്റെ ബാക്കിയെന്തോ മനസ്സിൽ അപ്പോഴുംഉണ്ടായിരുന്നു…
ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.
ഖുറേഷി അബ്രഹാം,,,,,,
സ്നേഹം
അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ഇല്ലെ ദാ ഇവിടെ ആരോട്……
??
തുടരണം….
???
കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി
?muthe