അത് അമ്മായി മുകളിൽ ചേച്ചിയെ കണ്ടില്ല… അപ്പോൾ അരുണേട്ടനോട് ചോദിക്കാമെന്ന്കരുതി…അമ്മായി..,പിന്നെ ശ്യാമേച്ചിയും ഭർത്താവും എന്തെ രാവിലെ തന്നെ…
അവർ ഇവിടെ അടുത്ത് അമ്പലത്തിൽ വന്നതാ…അപ്പൊൾ ആരതിയെ ഒന്ന് കണ്ടിട്ട് പോകാമെന്ന്കരുതിയത്രെ…ചായ ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് ഭാനു അച്ചുവിനെ ഏൽപ്പിച്ചു…
അച്ചു ലിവിങ് റൂമിലേക്ക് ചെന്നതും അവിടെ അരുണും വന്നിട്ടുണ്ട്..ആള് ഹരിചന്ദ്രനെ പോലെ ഇരിപ്പാണ്അച്ചുവിനെ ഒന്ന് നോക്കുന്നു പോലുമില്ല…
ദൈവമേ നേരത്തെ മുകളിൽ കണ്ട ആള് തന്നെയാണോ ഇത്..ഇങ്ങനെയാണേൽ ഇങ്ങേർക്ക് വല്ല ഓസ്‌കാറുംകിട്ടും..പെൺകുട്ടികളുടെ മുഖത്ത് പോലും നോക്കാത്ത മാന്യൻ…ഇങ്ങേർക്കൊന്ന് ചിരിച്ചാൽ വല്ലതും കൊഴിഞ്ഞ്വീഴുമോ അച്ചു മനസ്സിൽ പറഞ്ഞു…
അരുണും റാമും നല്ല ചർച്ചയിലാണ് അതും രാക്ഷ്ട്രീയമാണ് വിഷയം…തങ്ങൾക്ക് അതിൽ വല്യ താല്പര്യംഒന്നും ഇല്ലാത്തതുകൊണ്ട് ആരതിയും ശ്യാമയും റൂമിലേക്ക് പോയി ഒപ്പം അച്ചുവും…പോകുന്ന പോക്കിൽഅരുണിന്റെ കാലിന് അറിഞ്ഞൊരു ചവിട്ടും വച്ച് കൊടുത്തു അച്ചു..അരുൺ അവളെ തറപ്പിച്ചൊന്ന്നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…
പഠിച്ചുവന്ന ക്ലാസ്സിനെ കുറിച്ചും കലാലയത്തെ കുറിച്ചുമൊക്കെ അവർ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു…കല്യാണത്തെ ക്കുറിച്ചൊക്കെ ഇടയിൽ സംസാരം വന്നു..
പുതിയ ഫാഷനിലുള്ള ആഭരണങ്ങളെ കുറിച്ചൊക്കെ അച്ചു ചോദിച്ച് അറിയുന്നുണ്ടായിരുന്നു…
ഇപ്പോൾ ചോദിച്ചിട്ട് ഒരു കാര്യോം ഇല്ല മോളെ.. നിന്റെ കല്യാണമാവുമ്പോഴേക്കും ഇതൊക്കെ ഓൾഡ് ഫാഷൻആവും…നിന്നെ പഠിപ്പിച്ച് ജോലിയും കിട്ടിയിട്ടേ കെട്ടിച്ച് വിടൂ എന്ന് അമ്മാവൻ പറയുന്നുണ്ടായിരുന്നു.. ആരതിഅത് പറയുമ്പോൾ അച്ചു അവളെ നോക്കി മുഖം വീർപ്പിച്ചു…ശ്യാമയും ആരതിയും അത് കണ്ട് ചിരിച്ചു…
ശ്യാമക്ക് സുഖമാണെന്നും വീട്ടു വിശേഷങ്ങളെ കുറിച്ചും അവർ സംസാരിച്ചു…അച്ചു എല്ലാംകേട്ടിരിക്കുന്നുണ്ടായിരുന്നു…
ആരതി രാത്രി നേരത്തേ റൂമിലേക്ക് പോയി…ഉറക്കം വരുന്ന വരെ എന്തെങ്കിലും വായിച്ചിരിക്കും…എന്നാൽഇന്ന് ഒന്നും വായിക്കാൻ കഴിയുന്നില്ല മനസ്സ് മുഴുവൻ ശ്യാമ പറഞ്ഞ കാര്യങ്ങളായിരുന്നു…ഷാഹിർ ശ്യാമയോട്തന്റെ നമ്പർ വാങ്ങിയത്രേ…അവൾ കരുതി താൻ എന്തെങ്കിലും ജോലി അന്വേഷിക്കുന്നുണ്ടെന്ന്…ഷാഹിർ അവളോട് പറഞ്ഞതും അങ്ങനെയാണ്…
എന്തിനായിരുന്നു അവൻ അവളോട് അങ്ങനൊരു കള്ളം പറഞ്ഞ് തന്റെ നമ്പർ വാങ്ങിയതെന്ന് എത്രആലോചിച്ചിട്ടും ആരതിക്ക് പിടികിട്ടിയില്ല…അവൾ അതും ആലോചിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ്ഫോൺ റിംഗ് ചെയ്തത്…
കോളിങ് “ഷാഹിർ “….
ഒരു നിമിഷം കോൾ എടുക്കണോ വേണ്ടയോ എന്ന് ആരതി സംശയിച്ച് നിന്നു…ഫോൺ എടുക്കാനായിഅടുത്തേക്ക് പോയതും കട്ടായി…തിരിച്ച് വിളിക്കാൻ ഡയൽ ചെയ്തതും മനസ്സനുവദിക്കാതെ വീണ്ടും ഫോൺതാഴെ വച്ചു…
പിന്നെയും റിംഗ് ചെയ്തപ്പോൾ ഒന്നും ആലോചിക്കാതെ വേഗം എടുത്തു….
“ഹലോ…”ആരതി..ഞാൻ.. ഞാൻ …ആ ശബ്ദം കേൾക്കാൻ ഒരുപാട് കൊതിച്ചത് പോലെ ആരതി ഏറ്റുവാങ്ങി…താൻ കേൾക്കുന്നില്ലേ എന്താ ഒന്നും മിണ്ടാത്തെ…
ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.
ഖുറേഷി അബ്രഹാം,,,,,,
✅✅✅
സ്നേഹം ❤️❤️❤️
അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……
??
തുടരണം….❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️???
കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി
?❤️❤️❤️muthe ❤️❤️❤️