അത് വായിച്ചതും അഗ്‌സ്റ്റിച്ചായൻ വിഷമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
ആ കണ്ണിൽ കണ്ണീർ ഇല്ല.. താൻ സഹായിക്കുമോ ഇല്ലയോ എന്നുള്ള കർശന ചോദ്യം മാത്രമാണ് തെളിഞ്ഞു നിൽക്കുന്നതെന്ന് അഗ്‌സ്റ്റിച്ചായന് തോന്നി …
“ഞാൻ കൊണ്ട് തരാം മോളെ ആ വാർത്തകളുടെ പത്രങ്ങൾ എന്റെ കയ്യിൽ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്..
“മോളെ ഈ അഗ്‌സ്റ്റിച്ചായൻ അവിശ്വസിച്ചിട്ടില്ല ഒരിക്കലും ..
മോളെ ആരോ ചതിച്ചതാണെന്ന് അന്നേ എനിക്കുറപ്പുണ്ടായിരുന്നു…
” ചതി ആണെങ്കിലും അതവർക്ക് എന്നോട് മതിയായിരുന്നു അഗസ്റ്റിച്ചയാ.. എന്റെ പാവം പപ്പായെ അതിന് ബലിയാടാക്കിയത് ….
ഇല്ല ഒരിക്കലും ഞാനവരോട് ക്ഷമിക്കില്ല..
“അപ്പൊ മോൾക്ക് അറിയാമോ മോളെ ആരാ ചതിച്ചതെന്ന് ?….
” അറിയാം അച്ചായാ …
എന്റെ മനസ്സിൽ ഇപ്പൊ അവരോടുള്ള പ്രതികാരം മാത്രമേ ഉള്ളു.
കൂടെ എന്റെ സിനിയെ ശ്യാമിൽ നിന്ന് മോചിപ്പിക്കണം….,,
” സിനിയെയോ ??
അഗ്‌സ്റ്റിച്ചായൻ നെറ്റി ചുളിച്ചു.
“അതെ അവൾ എന്നോട് അവർ ചെയ്ത ചതിക്ക് പകരം ചോദിക്കാൻ വേണ്ടിയാ അവർക്കിടയിൽ അവരിൽ ഒരാളായി നിൽക്കുന്നതെന്ന് എനിക്കറിയാം…,
അഗ്‌സ്റ്റിച്ചായൻ സഹതാപത്തോടെ മീരയെ നോക്കി..
പത്രവും കൊണ്ട് വൈകുന്നേരം വരാമെന്ന് പറഞ്ഞു അഗ്‌സ്റ്റിച്ചായൻ പോയി ..
സിനി നീ ആ പാവത്തിനെ ചതിച്ചതാണെന്ന് ഇപ്പോഴും അതിന് മനസ്സിലായിട്ടില്ല..
ആയാൽ ആ മനസ്സ് തകർന്ന് പോവും ….
അഗ്‌സ്റ്റിച്ചായൻ ബെല്ലടിച്ചതും
ബോട്ട് ശരവേഗത്തിൽ ആക്കരെയിലേക്ക് കുതിച്ചു കൊണ്ടിരുന്നു …
ഇന്ന് ശ്യാമേട്ടൻ എന്നോട് ഒന്ന് മിണ്ടാതെ,
ഒന്ന് നോക്കുക പോലും ചെയ്യാതെ പോയി..
മൂന്ന് വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെ..
സിനിയുടെ കണ്ണ് നിറഞ്ഞു…..
സിനി, ശ്യാം പറഞ്ഞ ഓരോ വാക്കുകളും രാത്രിയിലെ ശ്യാമിന്റെ കുടിച്ചിട്ടുള്ള ആ വരവും വീണ്ടുമോർത്തു..
കുടിച്ചു വരുന്ന ശ്യാമേട്ടൻ എന്റെ സ്വപ്നത്തിൽ പോലുമുണ്ടായിട്ടില്ല ..
അങ്ങനുള്ള ഏട്ടൻ വന്നപ്പോ ആദ്യം അമ്പരപ്പായിയിരുന്നു.
തന്നോട് ഒന്നും മിണ്ടാതെ ഹാളിലുള്ള സോഫയിലേക്ക് വീണു ശ്യാമേട്ടൻ….
എന്ത് ചോദിക്കണം എന്താണ് ഇങ്ങനെയൊക്കെ എന്നറിയാതെ വാതിൽ ചാരി നിന്നു ഞാൻ…
ശ്യാമേട്ടൻ അവിടിരുന്ന് ഛർദ്ദിച്ചു ..
എല്ലാം വൃത്തിയാക്കുമ്പോൾ ഉള്ളിൽ ദേഷ്യവും സങ്കടവും അണപൊട്ടി …
ശ്യാമേട്ടന്റെ സമ്മതം ഇല്ലതെ തന്നെ ഞാൻ ശ്യാമേട്ടനെ വലിച്ചു കൊണ്ട് പോയി ഷവറിൻ കീഴിൽ നിർത്തി ..
കുറച്ചു നേരം വെള്ളം തലയിൽ വീണ് തണുത്തപ്പോൾ ശ്യാമേട്ടൻ തന്നെ എണീറ്റ് പോയി ബാത്ത്റൂമിൽ നിന്ന്,,,
നനഞ്ഞ വസ്ത്രം മാറി ഇരിക്കുന്ന ശ്യാമേട്ടന്റെ തലയിൽ നിന്ന് വെള്ളം ഇറ്റുന്ന കണ്ടപ്പോൾ
ടവൽ കൊണ്ട് തുടയ്ക്കാൻ പോയ എന്റെ കൈകൾ ദേഷ്യത്തോടെ ശ്യാമേട്ടൻ തട്ടി മാറ്റി ….
ശ്യാമേട്ടൻ എതെങ്കിലും ഫങ്ഷനിൽ പോയാൽ ഒന്നോ രണ്ടോ പെഗ്ഗ് കഴിക്കും എന്നല്ലാതെ ഇത് വരെ ഇങ്ങനെ കുടിച്ചത് കണ്ടിട്ടില്ല.
ആരോ നന്നായി സൽക്കരിച്ചതാണ് ,
എന്നിട്ട് ദേഷ്യം കാണിക്കുന്നത് എന്നോടും..
എന്നിട്ടും ഞാൻ വിളിച്ചു..
ശ്യാമേട്ടാ വാ നമുക്ക് ഭക്ഷണം കഴിക്കാം…
“നീ പോയി കഴിക്ക് ന്താ ന്ന് വെച്ചാൽ..
ന്നെ ഊട്ടണ്ട നീ..
ശ്യാമേട്ടൻ ശബ്ദ്ദം ഉയർത്തി പറഞ്ഞു..
“ദെ.. ശ്യാമേട്ടാ
ആരുടെയൊക്കെയോ കൂടെ ഇരുന്ന് കുടിച്ചിട്ട് എന്നോട് ദേഷ്യപ്പെട്ടാൽ ഉണ്ടല്ലോ ..
എനിക്കും അന്നേരം നല്ല ദേഷ്യം വന്നു.
” നീ മീരയെ ഇല്ലാതാക്കിയ പോലെ എന്നെയും ഇല്ലാതാക്കുമോ ?..
എന്നാ കൊല്ലെടീ ആ മിടുക്ക് ഞാനൊന്ന് നേരിട്ട് കാണട്ടെ,,,
നിന്ന നിൽപ്പിൽ ദഹിച്ചു പോവും പോലെ തോന്നി എനിക്ക് ..
ഞാൻ മീരയെ ഇല്ലാതെയാക്കിയെന്നോ ?..
“ശ്യാമേട്ടാ.. കുടിച്ചെന്ന് വെച്ച് എന്തും വിളിച്ചു പറയാം എന്ന് കരുതരുത്..
അവൾ എനിക്ക് ആരായിരുന്നു എന്നുള്ളത് ശ്യാമേട്ടന് അറിയാലോ ?..
അവളായിട്ട് തെറ്റ് ചെയ്തു പോയതിന് എന്നെയാണോ ശ്യാമേട്ടൻ ഇപ്പൊ…
അവസാന വാക്കിൽ ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു..
ശ്യാമേട്ടന്റെ ദേഷ്യവും വാക്കുകളും എനിക്ക് താങ്ങാൻ ആയില്ല …,,
ശ്യാമേട്ടൻ ശബ്ദ്ദം ഉയർത്തി എന്നോട് .
” മീര ആരായിരുന്നെടീ നിനക്ക് ?
നിന്റെ അമ്മയെ ഹോസ്പ്പിറ്റലിൽ കൊണ്ട് പോവുമ്പോ ഫീസ് അടക്കാൻ ഉള്ള ആള്…
ഓരോ ആഘോഷത്തിനും നിനക്ക് വേണ്ടുന്നത് വാങ്ങി തരുന്ന ആള്…
അല്ലാതെ നിനക്ക് അവളോട് ആത്മാർത്ഥ സ്നേഹം ഉണ്ടായിരുന്നോടീ…. ?
ഞാനിപ്പോ അറിഞ്ഞു വെച്ചടുത്തേക്ക് നിനക്ക് അത്രയ്‌ക്കെ അവൾ ഉണ്ടായിരുന്നുള്ളു..
ശ്യാമേട്ടൻ നിന്ന് ജ്വലിക്കുകയായിരുന്നു..
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb