അവളാണെന്‍റെ ലോകം [Novel] 77

അവളാണെന്‍റെ ലോകം

Avalante Lokam Author : Ramsi faiz

 

കല്യാണത്തിന്റെ ആരവങ്ങളൊക്കെ കഴിഞ്ഞു വീടൊന്നു ശാന്തമായത് ഇപ്പോഴാണ്…. പന്തലിട്ട വീട്ടു മുറ്റത്തു അട്ടിയായിട്ടിരിക്കുന്ന കസേരകളിൽ നിന്ന് ഒന്നെടുത്ത് ഞാനതിൽ സ്ഥാനം പിടിച്ചു… ചാരിയിരുന്നങ്ങനെ ഉറങ്ങാൻ തോന്നിയെങ്കിലും ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ മിഴികൾ അടയാതെ തന്നെ ഞാൻ ഓരോന്ന് ഓർത്തു പോയി….

ഒന്നര മാസത്തെ ലീവിനാണ് നാട്ടിലേക്ക് വന്നത്,,, കല്യാണമെന്ന സ്വപ്നമൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല,, ഉപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് രണ്ടാഴ്ചക്കുള്ളിൽ തന്നെ പെണ്ണ് കാണലും വിവാഹവുമൊക്കെ തകൃതിയായി നടന്നത്… ഇനി ഒരു മാസം മാത്രമേ എന്റെ മുന്നിലുള്ളൂ…

എങ്കിലും ഉപ്പയെന്തിനായിരിക്കും ഇത്ര ധൃതി പ്പെട്ടു എന്റെ കല്യാണം നടത്തിയതെന്നാ എനിക്ക് മനസിലാകാത്തത്.. അതുമല്ല പെണ്ണാണെങ്കിൽ കൊമ്പത്തുള്ള ടീമും… ആകെക്കൂടി എന്തൊക്കെയോ പുകഞ്ഞു പൊന്തുന്നുണ്ട്… അവളെ തന്നെ കെട്ടണമെന്ന നിർബന്ധ ബുദ്ധിയും ഉപ്പയ്ക്കുണ്ടായിരുന്നു എന്നത് മറ്റൊരു യാഥാർഥ്യം…

” എന്താ മോനെ അക്കു,, ഇയ്യിവിടെ തനിച്ചിരിക്കയാ ??ഉറങ്ങാനുള്ള ഉദ്ദേശമൊന്നുമില്ലേ ??”

(അക്കു എന്ന് എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ്.. അഷ്‌കർ എന്നാണ് ട്ടോ യഥാർത്ഥ പേര് )

“ആഹ് ഇക്കയോ,,, ഉറങ്ങണം…. നല്ല ക്ഷീണമുണ്ട്,, ഞാൻ വെറുതെ ഓരോന്നു ആലോചിച്ചു ഇരുന്നു പോയതാ ഇക്കാ ” അതും പറഞ്ഞു ഞാനിക്കായുടെ മുന്നിൽ എഴുന്നേറ്റു നിന്നു…

എന്റെ മൂത്ത സഹോദരനാണ് നിയാസ്ക്ക,,, ഇക്കയുടെ ജീവിതം തന്നെ ഞങ്ങൾക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു…. കിനാവ് കണ്ട് നടക്കേണ്ട കൗമാരവും ജീവിതം ആസ്വദിക്കേണ്ട യൗവനത്തിന്റെ പകുതി ഭാഗവും ഇക്ക ചിലവഴിച്ചത് അങ്ങ് മണലാരണ്യത്തിലായിരുന്നു,,, എല്ലാം ഈ ഞങ്ങൾക്ക് വേണ്ടി… ഇന്ന് കാണുന്ന ഈ ഇരു നില വീട് എന്റെ ഇക്കാന്റെ വിയർപ്പു തുള്ളികൾ കൊണ്ട് പണി കഴിപ്പിച്ചതാണെന്ന് പറയാൻ എനിക്ക് യാധൊരു മടിയുമില്ല… എന്റെ ഇത്തയുടെ,, അഥവാ ഇക്കാന്റെ അനിയത്തിയുടെ വിവാഹം ഒരു രൂപ പോലും കടം വരാതെ ഭംഗിയായി നടത്തി കൊടുത്തതിന്റെയും മുഖ്യ പങ്ക് എന്റിക്കയ്ക്ക് മാത്രമാണ്…. അതിനിടയിൽ ഇക്കയ്ക്ക് പറ്റിയൊരു ഇണയെയും കണ്ടെത്തി പുതിയൊരു ജീവിതം തുടങ്ങിയിരിക്കുന്നു…

ഇക്കയെ കൂടാതെ എനിക്കൊരു അനിയനും(അജ്മൽ )അനിയത്തിയുമുണ്ട് (ഹംന )…. പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇത്തയും (നാദിറ )….

“നീയെന്താടാ പിന്നെയും ആലോചിച്ചു കൂട്ടുന്നത് ??നിന്നെയും കാത്തു അവൾ അവിടെ ഉറങ്ങി കാണും… ”
എന്നും പറഞ്ഞു ഇക്കയെന്നെ തട്ടി വിളിച്ചപ്പോഴാണ് വീണ്ടും ഞാൻ ചിന്തയിൽ നിന്നുണർന്നത്…

“ഹേയ് ഒന്നൂല്ല ഇക്ക,, എനിക്കെന്തോ ഒരു ടെൻഷൻ പോലെ,, അതാ ഞാൻ,,,, “..അത്രയും പറഞ്ഞു തീരുമ്പോഴേക്കും ഇക്കയെന്നോടൊരു മറു ചോദ്യം ഉന്നയിച്ചു..

“എന്താടാ നിനക്കിനി അവളെ ഇഷ്ടമയില്ലാന്നുണ്ടോ ???ഇങ്ങനെ ടെൻഷനടിക്കാൻ മാത്രം ഇവിടെ ഇപ്പോ എന്താ ഉണ്ടായേ ??

“എന്റിക്കാ അവളെയാർക്കെങ്കിലും ഇഷ്ടപെടാതിരിക്കുമോ ???അത്രയ്ക്ക് മൊഞ്ചല്ലേ പെണ്ണിന് “എന്നും പറഞ്ഞു ഞാനൊരു ചിരി പാസ്സാക്കി..
“അതിനു എന്റെ അക്കൂന് മൊഞ്ചിനൊരു കുറവുമില്ലല്ലോ ,,,,, പിന്നെയെന്തിനാടാ നിനക്ക് ഇത്രേം ടെൻഷൻ,,, അതുമിതും ആലോചിച്ചു നീ സമയം കളയാതെ പോയി കിടക്കാൻ നോക്കെടാ,,, നിന്നെയും പ്രതീക്ഷിച്ചു ഉള്ളിലൊരാൾ ഇരിക്കുന്നുണ്ടെന്ന് നീ മറക്കണ്ട ” എന്നും പറഞ്ഞു ഇക്കയെന്നെ ഉന്തി തള്ളി വീടിനുള്ളിലേക്ക് വിട്ടു…..

മണിയറയിൽ എനിക്ക് മുന്നേ അവൾ സ്ഥാനം പിടിച്ചിരുന്നു… എന്റെ വരവ് കണ്ടത് കൊണ്ടാകണം ബെഡിൽ ഇരിക്കുകയായിരുന്ന അവൾ ഒന്നെഴുന്നേറ്റു നിന്നത്… ഇതുവരെ മുഖമുയർത്തി എന്നെയൊന്നു നോക്കീട്ട് കൂടിയില്ല… രണ്ടു പേർക്കുമിടയിൽ അപരിചിതത്വം വിലസുന്നത് കൊണ്ടാകണം മൗനം ആയിരുന്നു അവിടെ നിറഞ്ഞു നിന്നത്…

“കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായോ ??”…മൗനത്തെ പാടെ വെടിഞ്ഞു കൊണ്ട് ഞാനവൾക്കു നേരെ ഒരു ചോദ്യമെറിഞ്ഞു… പ്രതികരണമെന്തന്നറിയാനുള്ള എന്റെ ആകാംക്ഷയിൽ അവൾക്കരികിലേക്ക് ഞാൻ ചെന്നടുത്തു…

“ഉം “

ഒരു മൂളലിൽ അവൾ ഉത്തരം പറഞ്ഞൊതുക്കി… വീണ്ടും മൗനത്തെ കൂട്ടു പിടിച്ചു തല കുനിച്ചുള്ള അവളുടെ നില്പ് തുടർന്ന് കൊണ്ടിരുന്നു

“ഷാദിക്ക് ഇവിടെയൊക്കെ ഇഷ്ടമായോ ??”

“ഉം “

ദേ വീണ്ടും മൂളൽ…..
ഒന്ന് കൂടി അവളിലേക്ക് ചേർന്ന് നിന്ന്,, എന്റെ ഉള്ളം കൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ചൊന്നു ആ മുഖം ഞാനുയർത്തി എനിക്കഭിമുഖമായി നിർത്തി.. അവളുടെ മൊഞ്ചിൽ ഞാൻ എന്നെ തന്നെ മറന്നു പോയിരുന്നു…

“മൂളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി എന്റെ ഷാദിയെ ആണോടി തിരഞ്ഞെടുത്തത് ??” എന്നും ചോദിച്ചു കൊണ്ട് ഞാനവളെ നോക്കിയൊന്നു ചിരിച്ചു…

മറുപടിയൊന്നും പറയാതെ അവളെന്നെ നോക്കി നിൽക്കുകയാണ്,,, ആ നോട്ടം എന്റെ ഖൽബ് നിറച്ചിരിക്കുന്നു… അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ എത്ര സമയം നിന്ന് എന്നെനിക്കറിയില്ല… ഇമ ചിമ്മാതെയുള്ള എന്റെ അനുരാഗത്തിൻ നോട്ടം അവളെ അലോസരപ്പെടുത്തി… അവൾ എന്നെ തട്ടി മാറ്റി എന്നിൽ നിന്നും അകലേക്ക് മാറി നിന്നു…

“നിനക്കെന്നോട് എന്തെങ്കിലും ഒന്ന് സംസാരിച്ചൂടെ ഷാദി,, നീയെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നിൽകുന്നെ ??”

“ഇക്കാ,, എനിക്ക് പഠിക്കണം ”
അതും പറഞ്ഞവൾ എന്നെയൊന്നു നോക്കി

ആദ്യ രാത്രിയിൽ എന്റെ പെണ്ണ് എന്നോട് ആദ്യമായി പറഞ്ഞ വാക്കാണിത്…

“അതിനെന്താ,, എനിക്ക് സമ്മതമാണ് “

“ഇക്കാ,, ഇവിടുത്തെ സാഹചര്യവും,, ഇക്കാനെയുമൊക്കെ ഒന്ന് ഒത്തിണങ്ങി വരുന്നത് വരെ ഞാൻ ഇക്കയിൽ നിന്ന് ഒരകലം പാലിക്കും… എന്റെ പ്ലസ് ടു റിസൾട്ട് വരുന്നത് വരെയെങ്കിലും ഇക്ക അതിനു സമ്മതിക്കണം… പ്ലീസ് “..
അതും പറഞ്ഞവൾ ദയനീയതയോടെ എന്നെയൊന്നു നോക്കി…

ഇതിനു എന്ത് മറുപടി പറയണമെന്നെനിക്കറിയുകയുമില്ല… ആകെ കുറച്ചു ദിവസമേ എന്റെ മുന്നിലുള്ളൂ,, അത് ഇങ്ങനെയങ്ങു തള്ളി നീക്കാനായിരുന്നുവെങ്കിൽ ഈ വിവാഹം കൊണ്ട് എന്തർത്ഥമാണുള്ളത്…

“അപ്പോ നിന്റെ റിസൾട്ട് എപ്പോഴാ വരിക ??”

“മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാ അറിയാൻ കഴിഞ്ഞത് “

“അങ്ങനെയാണെങ്കിൽ ഷാദി നിനക്കു പതിനെട്ടു വയസ്സായോ ??”

“ഉം… എന്നെ ഒരു വർഷം വൈകിയാണ് ചേർത്തത്… ” അതും പറഞ്ഞവൾ ഉറങ്ങാൻ വേണ്ടി ബെഡിന്റെ ഒരു സൈഡിലേക്ക് മാറി ഇരുന്നു….
എന്നെ ഇഷ്ടമായില്ല എന്നൊന്നും അവൾ പറഞ്ഞില്ലല്ലോ,, അതന്നെ മഹാ ഭാഗ്യം… കുറച്ചു സമയം വേണമെന്നല്ലേ പറഞ്ഞുള്ളു.. എല്ലാം ശരിയാകുന്നത് വരെ കാത്തിരിക്കാം…
******************************-

Updated: March 12, 2018 — 2:03 am

16 Comments

Add a Comment
 1. story kadha super
  Real story aano.

 2. Who is Ramsi faiz????

  1. Please respond author
   We kadha real story aano Ramsi faiz aayi egane aan ee kadha bandham.
   Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
   Evideeya sthalam………….

   Author please give me a reply

   1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

 3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

 4. Kadha aanekil orupadu eshtapett.
  eanikkum ariyenam ethu eadarthathil ulla aalukal aano eanuu

 5. റമ്സി ഒരുപാട് ഇഷ്ടമായി .
  ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

 6. ഒരു രക്ഷയുമില്ല ??????

 7. excellent work , good narration , keep going

 8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

 9. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

 10. Nalla kadha real life feeling ee author vere stories undo?

 11. nalla avatharanam….good story

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: