അവളാണെന്‍റെ ലോകം [Novel] 147

Views : 114245

“ഇക്ക വാ,, ഞാൻ ഭക്ഷണം എടുത്തു വെക്കാം “.. അതും പറഞ്ഞവൾ പോകാനൊരുങ്ങിയപ്പോൾ മുന്നിലൊരു തടസ്സമായി ഞാൻ നിന്നു…

അവളുടെ ഇരു കവിളിലും തലോടി കൊണ്ട് ഞാൻ ചോദിച്ചു..

“എന്തിനാ എന്റെ മോളുസ് കരഞ്ഞത് ??ആകെ വാടിയിട്ടുണ്ടല്ലോ മുഖമൊക്കെ,, ” പറഞ്ഞു തീരും മുമ്പേ അവളെന്റെ കൈ തട്ടി മാറ്റി… ദേഷ്യത്തോടെ എന്നെയൊരു നോട്ടം നോക്കി…

“ഞാൻ കരഞ്ഞിട്ടൊന്നുമില്ല,,, അല്ലെങ്കിലും ഞാൻ എന്തിനാ കരയുന്നെ,,, ഒരാൾക്കു മാത്രം സ്നേഹം ഉണ്ടായിട്ട് എന്ത് കാര്യം,,, എന്നെ കുറിച്ചോർമ്മ പോലും ഉണ്ടായില്ലല്ലോ ഇങ്ങക്ക്,, ഞാനെത്ര തവണ നിങ്ങളെ വിളിച്ചു… ഒന്ന് എടുത്തൂടെ,,, ഇങ്ങോട്ടോ വിളിക്കാനുള്ള സന്മനസ്സ് കാണിച്ചില്ല… “.. ഒറ്റ ശാസത്തിൽ അവളെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…

വെറും പറച്ചിൽ മാത്രമല്ല ട്ടോ… അത്രയും സമയത്തിനുള്ളിൽ എന്നെ നുള്ളാൻ പറ്റുന്നിടത്തൊക്കെ അവൾ നുള്ളി എടുത്തിട്ടുണ്ട്… എന്റള്ളോഹ്,,, എന്തോരം ശുഷ്ക്കാന്തി എനിക്ക് നഷ്ടമായെന്നോ… ഈ പെണ്ണൊറ്റൊരുത്തിയുടെ നുള്ള് കൊണ്ട്..

അവൾ ഫോണിന്റെ കാര്യം പറഞ്ഞപ്പോഴാ ഫോൺ സൈലന്റ് മോഡിലാണെന്ന് ഓർമ്മ വന്നത്… ഉടൻ പോക്കെറ്റിൽ കൈ ഇടാൻ ഒരുങ്ങിയതും വീണ്ടും കിട്ടി നുള്ള്…

“ഡി ഷാദി,,, നീയിങ്ങനെ നുള്ളി കൊണ്ടിരുന്നാൽ ഞാൻ ഒരു നിയമം പാസ്സാക്കും,, പറഞ്ഞില്ലാന്ന് വേണ്ട,,, “

“എന്ത് നിയമമാ അങ്ങുന്ന് പാസ്സാക്കുന്നത് ?”..

“അതേയ്,, നീയെന്നെ എനി നുള്ളിയാൽ,,, “

“നുള്ളിയാൽ ??”

“നുള്ളിയാൽ അന്ന് രാത്രി നിന്നെ ഞാൻ പട്ടിണിക്കിടും,,, നോക്കിക്കോ… “

“അച്ചോടാ,,, ഇതാണോ ഇത്ര വലിയ നിയമം… എന്റെ പൊന്ന് അക്കൂസേ,,, ആ നിയമത്തിൽ നിങ്ങളും ഉൾപ്പെടുമെന്ന് അറിയത്തില്ലായോ ??”..

“ആഹ് എനിക്ക് പ്രശ്നമില്ല,,, പട്ടിണിയായാൽ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല മോളേ ഷാദി,,, പക്ഷെ,, നിനക്കു നഷ്ടപ്പെടും,, ജൂനിയർ അക്കൂസിനെ,,, അവൻ വരാനുള്ള ചാൻസ് വളരെ കുറവായിരിക്കും… ” അതും പറഞ് ഞാനവളെ എന്നിലേക്കടുപ്പിച്ചു… നെഞ്ചിൽ തല ചായ്ച്ചു അവൾ കിണുങ്ങി കൊണ്ട് ചോദിക്കാൻ തുടങ്ങി…

“ഇക്ക കാര്യായിട്ടാണോ പറഞ്ഞത്,, എന്നെ പട്ടിണിക്കിടുമെന്ന് ??”….
ഞാനൊരു ഉത്തരം പറയും മുന്നെ ഷാദി എന്നും വിളിച്ചു കൊണ്ട് അവളുടെ ഉപ്പ കയറി വന്നു… അവൾ പെട്ടെന്ന് തന്നെ എന്നിൽ നിന്നും കുതറി മാറി,,,, ആകെ നാണക്കേടായി ഞങ്ങൾ രണ്ടാൾക്കും…

അവള് കിടക്കുന്നത് കണ്ട്‌ ഡോറടക്കാതെ കയറി വന്നത് ഞാനായിരുന്നു…. ചെ,,, ഇനി പറഞ്ഞിട്ടെന്താ ഉപ്പ കണ്ടിട്ടുണ്ടാകും… ഭാഗ്യത്തിന് മറ്റൊന്നും ചെയ്യാഞ്ഞത് നന്നായി..

“എന്താ ഷാദി,, നീ പട്ടിണിയുടെ കാര്യമൊക്കെ പറയുന്ന കേട്ടല്ലോ.. എന്താ കാര്യം ??”

“ഹേയ്,, അതുപ്പാ ഞാൻ,,,, ഇക്കയും ഉപ്പയും എന്നെ കൂട്ടാതെ പോയതോണ്ട് പട്ടിണി കിടക്കും എന്ന് പറഞ്ഞതാ,,, വേറൊന്നുല്ല “.. തപ്പി തടഞ്ഞു അവൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു… ഞാനാണെങ്കിൽ ഉപ്പയുടെ മുഖത്തു നോക്കാനുള്ള ചമ്മൽ കൊണ്ട് നിന്ന് വട്ടം തിരിയുകയാണ്…

“ഞാൻ ഭക്ഷണം എടുത്ത് വെക്കാം “എന്നും പറഞ് അവൾ താഴേക്കിറങ്ങി… കൂടെ ഉപ്പയും…

പോക്കറ്റിൽ നിന്ന് ഫോണെടുത്തു നോക്കിയപ്പോഴാണ് 12 മിസ്സ്ഡ് കോൾ കാണുന്നത്… നോക്കുമ്പോ ഷാദി യും വിളിച്ചിട്ടുണ്ട്… നിച്ചൂക്കയും… വിളിച്ചിട്ടുണ്ട്..

പടച്ചോനേ,,, ഇങ്ങോട്ട് വന്നിട്ട് വീട്ടിലേക്ക് ഒന്ന് വിളിച്ചു നോക്കിയിട്ട് കൂടിയില്ല… ഇനിയിപ്പോ വിളിച്ചാൽ നിച്ചൂക്കയുടെ പരാതിയായിരിക്കും.. എന്തേലും പറഞ് നിച്ചൂകയെ പതപ്പിച്ചെടുക്കണം…

പെട്ടെന്ന് തന്നെ ഞാൻ നിച്ചൂകയെ തിരിച്ചു വിളിച്ചു… ഫോൺ എടുക്കേണ്ട താമസം…

“ഹാലോ നിച്ചൂക്ക,,, ഉമ്മ്ഹ,,, ഉമ്മ്ഹ,,, റിയലി മിസ്സ്‌ യു നിച്ചൂക്ക,,, “.. കുറേ മുത്തവും കൊടുത്തു രണ്ട് സെന്റിയൊക്കെ അടിച്ചു നിൽക്കുമ്പോഴാണ് മറു തലക്കൽ ഇത്താന്റെ(നിച്ചൂക്കാന്റെ കെട്ടിയോളുടെ ) ശബ്ദം കേട്ടത്,,,

“എന്താ,,, അക്കു,, ഇപ്പോഴാണോ ഓർമ്മ വന്നത്,,, നിച്ചൂക ബാത്റൂമിലാ ഉള്ളത്… ആരാന്ന് നോക്കാതെ ഇമ്മാതിരി പണിയൊന്നും ഫോണിലൂടെ കാണിക്കല്ലേ മോനേ “…

പടച്ചോനേ പണി പാളി,,, ഇന്ന് മൊത്തത്തിൽ ഞാൻ പ്ലിങ് ആകുന്നുണ്ടല്ലോ…

“അതേയ്,, ഇത് ഞാനല്ല,,, ഷാദിയാ,,, “

“ആഹാ ഷാദിയായിരുന്നോ,,, ഷാദിയുടെ ശബ്ദം ഇപ്പൊ ഇങ്ങനെയായോ,,, ആഹ്,, ഇക്ക വരുന്നുണ്ട്,, ഞാൻ ഫോൺ കൊടുക്കാം “

“അതേയ് ഇത്താ,,, ഞാൻ ഫോണിലൂടെ തന്നത് ഇങ്ങൾ സമയം പോലെ നോക്കിയിട്ട് ഇക്കയ്ക്ക് കൊടുത്തോളു ട്ടോ… പിന്നെ ഞാൻ തന്നതാണെന്ന് പ്രത്യേകം പറയണേ,, “

“പോടാ,,, ഞാനൊന്നും കൊണ്ടിട്ടില്ല,, തിരിച്ചു കൊടുക്കത്തുമില്ല,, മോൻ തന്നെ നേരിട്ട് വന്ന് കൊടുത്തോളു ട്ടോ “… ഫോൺ ഇക്കയ്ക്ക് കൈ മാറി..

“എന്താ അക്കു,,,ഭാര്യയും ഭാര്യ വീട്ടുകാരും ആയപ്പോഴേക്കും നമ്മളെ മറന്നു അല്ലേ ??”

“അങ്ങനെ പറയരുത് നിച്ചൂക്ക,, ആരെ മറന്നാലും ഞാൻ ഇങ്ങളെ മറക്കുവോ ???… ഞാനെന്തായാലും ഇന്നന്നെ അങ്ങോട്ട് തിരിക്കും “..

“ആഹ്,, പെട്ടെന്ന് വരാൻ നോക്ക്,,, നിന്നെ കാണാത്തൊണ്ടു എനിക്കെന്തോ പോലെ,,, ഷാദിയെവിടെ ??”…

അങ്ങനെ പലതും പറഞ്ഞും ചിരിച്ചും സമയമങ് കടന്നു പോയി….

*******************************–

ബൈക്കിന്റെ ചാവിയും കറക്കി കൊണ്ട് സ്റ്റെയർ കേസ് ഇറങ്ങുമ്പോഴാണ് ഉപ്പയുടെ ശബ്ദം കേട്ടത്… റൂമിൽ നിന്നാണെന്ന് മനസ്സിലായി… ഉടനെ തന്നെ ഞാൻ റൂം ലക്ഷ്യമാക്കി നടന്നു… സിംഗപ്പൂർ യാത്ര കഴിഞ്ഞുള്ള വരവാണ്…
കാതോർത്തപ്പോൾ ഉപ്പയുടെ ചോദ്യമാണ് കേട്ടത്..

“എന്തായി ആയിശു നിന്റെ മോന്റെ കാര്യം ??”

“എന്താവാൻ,, അവൻ നിങ്ങള് പറഞ്ഞ എൻഗേജ്മെന്റിനു സമ്മതം തന്നിട്ടുണ്ട്.. “

“അപ്പൊ എന്നോട് അവൻ അന്നങ്ങനെയൊക്കെ പറഞ്ഞതോ,, ഏതോ പെണ്ണുണ്ടെന്നൊക്കെ ??”

“എന്റെ ഇക്കാ,,, അങ്ങനെയൊരു പെണ്ണ് ഈ ദുനിയാവിൽ ഇല്ല,,, അതൊക്കെ അവൻ ചുമ്മാ വരച്ചു വെച്ച ചിത്രങ്ങളാ,, അല്ലാതെ വേറൊന്നുമല്ല “

“അല്ലെടി,, അങ്ങനെയൊരു പെണ്ണുണ്ട്,, എനിക്കറിയാം അവൻ പറഞ്ഞതൊക്കെ സത്യമാ,, “

“ഹേയ് അങ്ങനെയൊന്നുമില്ല… അവന് പടച്ചോൻ വരക്കാനുള്ള കഴിവ് കൊടുത്തിട്ടുണ്ട്,, അപ്പോ അവൻ മനസ്സിൽ തോന്നിയതൊക്കെ വരച്ചെടുക്കും,,, അങ്ങനെയവ ൻ എന്റെയും നിങ്ങളുടേയുമൊക്കെ ചിത്രം വരച്ചിട്ടുണ്ടല്ലോ.. “

“സത്യമാണോ ആയിശു നീ പറയുന്നത്,, അവന് അങ്ങനൊരു പെണ്ണിനെ അറിയത്തില്ലേ ??”

“ഇല്ലല്ലോ,,, ഈ ആദിക്ക് അങ്ങനെയൊരു പെണ്ണിനെ അറിയുകയേ ഇല്ല,, നേരിട്ട് കണ്ടിട്ട് കൂടിയില്ല,,,, കാണാൻ അങ്ങനെയൊരു പെണ്ണ് ഈ ദുനിയാവിൽ ഇല്ലല്ലോ,,, ആയിശു കുട്ടി പറഞ്ഞതൊക്കെ സത്യമാണ് ഉപ്പാ “.. അതും പറഞ് കൊണ്ട് ഞാൻ ഉപ്പയെ പിന്നിൽ നിന്നും പോയി വാരി പുണർന്നു…

“ആദി,,, ഇയ്യെന്നെ പിടി വിടെടാ,,, ഞാൻ കുളിച്ചിട്ടില്ല,,, അത് കഴിഞ്ഞിട്ടാവാം സ്നേഹ പ്രകടനമൊക്കെ “… ഉപ്പാ അത് പറഞ്ഞു തീരുമ്പോഴേക്കും ഞാൻ ഉപ്പയ്ക്ക് മുന്നിലായി ചെന്നു നിന്നു…

“അതേയ് നിങ്ങളെ കുളി കഴിഞ്ഞു ദേ ഇവിടെ പോയി സ്നേഹം പ്രകടിപ്പിക്ക്,ഉമ്മയെ നോക്കി ഞാനത് പറഞ്ഞു ,, എനിക്കിപ്പോ സനയെ പോയി ഒന്ന് കാണണം… മറ്റന്നാൾ അല്ലേ എൻഗേജ്മെന്റ്,,,, അതിനു മുന്നെ അവളോട് ഒന്ന് സംസാരിക്കാൻ തോന്നുന്നു.. അപ്പോ നമുക് വന്നിട്ട് കാണാം,, കേട്ടോ അഹമ്മദ് സാറെ,,, “…

, പോടാ കുരുത്തം കെട്ടവനെ എന്നും പറഞ് ഉപ്പാ എനിക്ക് പിന്നാലെ കയ്യും ഓങ്ങി വരുമ്പോഴേക്കും ഞാൻ റൂം വിട്ട് പുറത്തിറങ്ങിയിരുന്നു…

എനി നിങ്ങൾക്ക് മുന്നിൽ ആദിയുടെ പുതിയ മുഖം,,, ശത്രുക്കളെ കീഴടക്കേണ്ടത് വാശി കൊണ്ടല്ല,, മറിച്ചു സ്നേഹം കൊണ്ടാണ്… അതേ,,, എന്റെ പെണ്ണിന്റെ ജീവന് വേണ്ടി ആദിക്ക് ഈ വേഷം അഭിനയിച്ചേ തീരു… ഉപ്പയുടെയും സനയുടെയും മുന്നിൽ അവരാഗ്രഹിച്ച ആദിയായി ഞാൻ മാറും…. ഇന്നെന്റെ മനസ്സിൽ പല ലക്ഷ്യങ്ങളുമുണ്ട്…. അതിലേക്കുള്ള യാത്രയിലാണ് ഞാനിന്ന്… സനയുടെ മുന്നിൽ പോയി അഭിനയിച്ചു തകർക്കണം….

പെണ്ണെ,, എല്ലാം നിനക്ക് വേണ്ടി മാത്രം,,, നീയും ഞാനും ഒന്നാകാൻ വേണ്ടി…. നീ ഇന്നലെ കിനാവിൽ വന്ന കാര്യം ഞാൻ ആരോടും പറഞ്ഞില്ല ട്ടോ… ഇനിയൊരു കൂടിക്കാഴ്ച അത് ഞങ്ങൾ നേരിൽ കാണുമ്പോഴാണ്… കിനാവിലേക്ക് എനി നിനക്കു സ്ഥാനമില്ല പെണ്ണെ…. യാഥാർഥ്യം,,, അതിനു മുന്നിലേക്ക് നീ എന്ന് വരുന്നോ,,, അന്ന് ആദി നിന്നെയും കൊണ്ട് പറന്നിരിക്കും,,, ഏതു തടസ്സങ്ങളെയും അതി ജീവിച്ചു നിന്നെ ഞാൻ സ്വന്തമാക്കും….
ഷാദിയെയും കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു… അവളുടെ ഉപ്പ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ അവിടെ നിൽക്കാൻ താല്പര്യം കാട്ടിയില്ല… എന്തോ വീട്ടുകാരെയൊക്കെ കാണാഞ്ഞിട്ട് മനസ്സിന് വല്ലാത്തൊരു വീർപ്പ് മുട്ടൽ…

ഇത്തയെ കുറിച്ചോർത്തപ്പോ സങ്കടം വന്നു… എന്നെ കാണാനായിട്ട് വീട്ടിൽ വന്നപ്പോ,, ഞാനവിടെ ഇല്ലായിരുന്നു,, ഇന്നാണെങ്കിൽ ഇത്ത മടങ്ങി പോകുകയും ചെയ്യും… വല്ലാത്തൊരവസ്ഥ തന്നെ… മടക്ക യാത്രയിൽ ഷാദി എന്നോടൊന്നും ഇതുവരെ സംസാരിച്ചിട്ടുമില്ല…. അവിടെ നിന്ന് പെട്ടെന്ന് പോന്നതിന്റെ വാശി കാണിക്കുന്നതാകും പെണ്ണ്….

“ഷാദി “.. അവളെ നോക്കാതെ തന്നെ ഞാൻ വിളിച്ചു നോക്കി… സീറ്റിൽ തല ചായ്ച്ചു കാണുമടച്ചു കിടക്കുകയാണ്… എന്റെ വിളി കേട്ടിട്ടും യാതൊരു പ്രതികരണവും ഇല്ല..

“ഇയ്യെന്താ ഷാദി ഇന്നലെ രാത്രി മോഷണം നടത്താൻ പോയിനോ ???രാത്രി ഉറക്കൊഴിഞ്ഞ ആളെ പോലെ ഇവിടെ കിടന്നുറങ്ങുന്നു.. “…

“ഞാൻ ഉറങ്ങിയിട്ടൊന്നുമില്ല ഇക്കാ,, ഒരു രണ്ടീസം കൂടി കഴിഞ്ഞു വരായിരുന്നു നമുക്കു… “…

“ഓഹ്,, അപ്പോ അതാണ് കാര്യം… അവിടെന്ന് പോന്നതിന്റെ പരിഭവമാണല്ലേ,,, സാരമില്ലെടി,, നമുക്കു പിന്നൊരു ദിവസം വന്നിട്ട് കുറേ ദിവസം തങ്ങാം,,, എന്തേയ്.. “

“ഉം “,,,

തീരെ പ്രതീക്ഷയില്ലാത്ത ഒരു മൂളലിൽ അവൾ മറുപടിയൊതുക്കി…

***** **-*-* ******* *****— *****–

പ്രൗഢ ഗംഭീരമായ സദസ്സ്,,, പൗര പ്രമുഖരായ പ്രമാണിമാരുടെ സാന്നിധ്യം,,, പണത്തിന്റെ പത്രാസ്സിൽ ആ വിവാഹ നിശ്ചയ ചടങ്ങ് അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുന്നു… കാഴ്ച വസ്തുവിനെ പോലെ ഞാനും സനയും എല്ലാർക്കും മുന്നിൽ ചിരിച്ചു നിൽക്കുന്നു…

ആൾക്കൂട്ടത്തിനിടയിലേക്ക് ഞാനൊന്നു തിരഞ്ഞു നോക്കി,, അവിടെ എവിടെയെങ്കിലും എന്റെ ഖൽബിലെ മൊഞ്ചത്തിയുണ്ടോയെന്ന്… നയനങ്ങൾ നിരാശരായി പതിയെ പിൻവലിഞ്ഞു… മറ്റുള്ളവർക്ക് മുന്നിൽ ചിരിച്ചു കാട്ടുന്ന അധരങ്ങൾ എപ്പോഴോ ഒന്ന് വിതുമ്പാൻ മോഹിച്ച പോലെ തോന്നിയെനിക്ക്… സനയുടെ സാമീപ്യം എന്നെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നത് കൊണ്ടാകണം ഞാനിത്രയും നെർവെസ് ആകുന്നത്… എങ്കിലും ഞാനെന്റെ അഭിനയം തുടരാൻ തന്നെ തീരുമാനിച്ചിരുന്നു… കാരണം ഇന്നലെ രാത്രി ഉപ്പ ഉമ്മയോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ കാതിലുണ്ട്… ഞാനിത് വരെ കിനാവിൽ മാത്രം കണ്ടിരുന്ന പെണ്ണിനെ എന്റെ ഉപ്പ നേരിൽ കണ്ടിരിക്കുന്നു…

Recent Stories

The Author

kadhakal.com

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story😍😍😍😍😍😍😙😙😙😙😙😘😘😘😘😘

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com