അവളാണെന്‍റെ ലോകം [Novel] 147

Views : 114155

“ഇക്കയ്ക്കറിയണ്ടേ,, ഈ ഷാദിയുടെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയം ആരോടാണെന്ന്,,, ദേ,, ഈ നിക്കുന്ന അക്കൂനോടാ,, “… അതും പറഞ്ഞവൾ എന്നെ പിടിച്ചു കണ്ണാടിക്ക് മുമ്പിൽ നിർത്തി… അവളെന്റെ പിറകിലും നിന്നു…

മനസ്സിൽ അതുവരെയുണ്ടായിരുന്ന സങ്കടങ്ങളൊക്കെ എങ്ങോ പോയി മറഞ്ഞു,, എന്റെ പെണ്ണിന്റെ വാക്കുകൾക്കു മുന്നിൽ… ഞാൻ പോലുമറിയാതെ അവൾ എന്നെയാണ് പ്രണയിച്ചതെന്ന് അറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടതെന്ന് പോലും എനിക്കറിയില്ലായിരുന്നു… പിറകിലൂടെ അവൾ എന്നെ കെട്ടി പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ..

“ഇക്കാ,, ഉപ്പയുടെ കാര്യങ്ങളൊക്കെ ഞാൻ ആദ്യ രാത്രിയിൽ തന്നെ പറയണമെന്ന് വിചാരിച്ചതാ,,, പിന്നെന്തോ ഇക്കയെനിക്കരികിലേക്ക് വരുമ്പോ എനിക്ക് ഒരു ചമ്മൽ ആയിരുന്നു.. അതാ ഞാൻ പറയാതിരുന്നത്… പിന്നെ എനിക്ക് ഇക്കയോട് തോന്നിയ പ്രണയം പറയാതിരുന്നത്,, അപ്പോഴൊക്കെ എനിക്ക് പഠനം എന്ന ലക്ഷ്യമായിരുന്നു വലുത്… പക്ഷെ ഇക്കയുടെ സ്നേഹം കണ്ടപ്പോ,, ഞാൻ അതിൽ വീണു പോയി… “

മറുത്തൊരു മറുപടി കൊടുക്കാൻ നിൽക്കാതെ അവളെ പിടിച്ചു എനിക്ക് മുന്നിൽ നിർത്തി,,, രണ്ടു കൈ കൊണ്ടും അവളെ ഞാൻ പൊക്കിയെടുത്തു…

“ഡി പൊന്നാര മോളേ,,, ആദ്യ രാത്രി ഞമ്മളെ സ്വന്തം വാക്കാണ്,, അതെന്തിനാ ഇപ്പൊ നീ ഉപയോഗിച്ചത്,,, അത് കൊണ്ട് നമുക്ക് ഇന്ന് ഇവിടെ നമ്മുടെ ആദ്യ രാത്രിയാക്കാം.. ” അതും പറഞ് ഞാനവളെയും കൊണ്ട് ബെഡിലേക്ക് നടന്നു..

“ഇക്കാ,, ഞാൻ,, “.. അവളെന്തോ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാൻ അവളുടെ അധരങ്ങൾ കീഴടക്കിയിരുന്നു…
ഉറങ്ങാൻ ഒരുപാട് വൈകിയത് കൊണ്ടാകണം ഷാദി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്… കുളിച്ചു റെഡി ആയി അവൾ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി..

“എത്ര നേരമായി ഇക്കാനെ ഞാൻ വിളിക്കുന്നു,, ഒന്ന് വേഗം പോയി കുളിച്ചു നിസ്കരിച്ചിട്ട് വാ,, അപ്പോഴേക്കും ഞാൻ ചായ കൊണ്ട് വരാം “…

“ഞാൻ അറിഞ്ഞില്ലടി,, ഉറങ്ങി പോയി,, കുറച്ചധികം,, “

“അപ്പോ Ac യുടെ തണുപ്പ് ഇക്കയ്ക്ക് നല്ലോണം പിടിച്ചിട്ടുണ്ടല്ലോ,, ഇതുവരെയില്ലാത്ത ഉറക്കൊക്കെ എവ്ടെന്ന് വന്നു “… അവള് രാവിലെ തന്നെ ഞമ്മക്കിട്ട് ഒന്ന് തങ്ങിയതാണ്.. ഞമ്മള് വിട്ടു കൊടുക്കുമോ,,,

“Ac യുടെ തണുപ്പകറ്റാനല്ലേ ഞമ്മളെ ചൂടത്തി ഷാദിയെ അടുത്തു കിടത്തിയത്,,, അവളെ ഞമ്മളൊന്ന് ചേർത്ത് പിടിച്ചാ മതി,, ആരിട്ടിഫിഷ്യൽ ആയിട്ടുള്ള ac യുടെ തണുപ്പൊക്കെ പമ്പ കടന്നോളും,, ” അതും പറഞ് ഞാൻ അവളെയൊന്നു നോക്കി…

“രാവിലെ തന്നെ തുടങ്ങിയല്ലോ കട്ട ഒലിപ്പീര്,, ഇങ്ങള് ഒന്ന് പോയി വേഗം കുളിച്ചിട്ട് വാ,,, “

“ആഹ്,, ഞമ്മളെന്തേലും പറഞ്ഞാൽ അത് ഒലിപ്പീര്,, ഇനിയൊന്നും പറയില്ലെടി,, നോക്കിക്കോ “

“ഹും പിന്നെ,,, പറയാതിരിക്കാൻ അത് അക്കു അല്ലാതിരിക്കണം “… ബെഡിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തു പോയി നിന്നു… മുഖത്തോട് മുഖം നോക്കി ഒരല്പ നേരം നിന്നു…

“അക്കു പറഞ്ഞാൽ പറഞ്ഞതാ,, എനി നിന്നോട് ഞാൻ റൊമാൻസും പറഞ് വരില്ലെടി,,, പകരം ചെയ്തു കാണിച്ചു തരാ ട്ടോ “.. എന്റെ തല കൊണ്ട് അവളുടെ തലമണ്ടക്കിട്ട് ഒരു തട്ട് കൊടുത്തു ചിരിച്ചോണ്ട് ഞമ്മള് ബാത്റൂം ലക്ഷ്യമാക്കി നടന്നു…
********************************

ചായയുമായി വന്ന ഷാദി എനിക്കരികിലിരുന്നു,,,

“ഉപ്പ ഇങ്ങളോട് പെട്ടെന്ന് റെഡിയാകാൻ പറഞ്ഞിട്ടുണ്ട്,,, അല്ലാ ഇങ്ങൾ രണ്ടാളും ഇതെവിടെയ എന്നെ കൂട്ടാതെ പോകുന്നേ ??”

ഷാദിയു പരിഭവം നിറഞ്ഞ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചു… ഉത്തരമെന്ത് പറയണമെന്നറിയില്ലെനിക്ക്,,, അവളെ ഒഴിവാക്കിയുള്ള ഈ യാത്ര ഉപ്പ പറയുന്ന കാര്യം അവളൊരിക്കലും അറിയാതിരിക്കാനാണ്…

“എന്താ ഇക്കാ,, ഒന്നും മിണ്ടാത്തെ,,, പ്ലീസ് ഞാനും കൂടി വന്നോട്ടെ,, “

“ഹേയ് വേണ്ട മോളു,, ഉപ്പയ്ക്ക് ആരെയോ കാണാൻ പോകണമെന്ന് പറഞ്ഞിരുന്നു,, അവർക്കു എന്നെ ഒന്ന് പരിചയപ്പെടുത്താൻ വേണ്ടിയാ എന്നെയും കൂടി കൂട്ടുന്നത്,, ഞങ്ങൾ പോയിട്ട് പെട്ടെന്ന് വരും.. ” ഒറ്റ ശ്വാസത്തിൽ ഞാൻ അത്രയും പറഞ്ഞു നിർത്തി..

“ഇക്കയില്ലാതെ എനിക്കിവിടെ ബോറടിക്കും… അത് കൊണ്ടാ ഞാനും കൂടി വരാമെന്ന് പറഞ്ഞത്.. ”
ഇത്തവണത്തെ അവളുടെ കൊഞ്ചൽ കണ്ടിട്ട് എനിക്കെന്തോ സങ്കടം തോന്നി.. പക്ഷെ പുറത്തു കാണിച്ചില്ല.. അവളുടെ മുഖം ഞാൻ പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കി..

“അതേയ്,, ഷാദി,,, ഉപ്പ കൂടെയുണ്ടാകുമ്പോ നമുക്ക് റൊമാൻസൊന്നും ചെലവാക്കാൻ പറ്റില്ലടാ,, മസ്സിൽ പിടിച്ചിരിക്കേണ്ടി വരും… എനിക്കാണെങ്കിൽ നീ കുടെയുള്ളപ്പോ റൊമാന്റിക് മൂഡ് മാത്രേ വരൂ,,, അത് കൊണ്ട് എന്റെ പോന്നു മോൾ ഇക്ക പറയുന്നത് ഇപ്പോ കേൾക്ക്… ഞാൻ വന്നയുടൻ നമുക്ക് മാത്രമായിട്ടുള്ള ലോകത്തേക്ക് പോകാം “.. അതെന്റെ പതിനെട്ടാമത്തെ അടവായിരുന്നു.. അതിലെന്തയാലും അവൾ വീണു… സ്നേഹത്തിൽ ചാലിച്ച ഒരു നറു ചുംബനം അവളിൽ ചാർത്തി ഞാൻ യാത്ര തിരിച്ചു… അവളുടെ ഉപ്പയോടൊപ്പം,,, ബാക്കിയെന്താണെന്ന് അറിയാൻ….

*****************************************
കാഴ്ചകളെ പിന്നിലാക്കി കാർ അതി വേഗത്തിൽ ലക്ഷ്യ സ്ഥാനത്തെത്താൻ അതി വേഗം മുന്നോട്ട് പോയി കൊണ്ടിരുന്നു… ഉപ്പ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്… മൗനമായിരുന്നു രണ്ടു പേർക്കുമിടയിൽ… ഒടുവിൽ ഉപ്പ തന്നെ ബാക്കി കാര്യങ്ങൾ പറയാൻ തുടങ്ങി….
**** **** ***** ****** ******* *******

ദിവസങ്ങൾ കഴിയുന്തോറും സ്വന്തം ഭാര്യയെയും മക്കളെയും കുറിച്ചോർത്തു നാസറിന്റെ മനസ്സ് വിങ്ങാൻ തുടങ്ങി… ഭർത്താവിന്റെ മാനസിക പിരി മുറുക്കം മനസ്സിലാക്കിയ സൈനബ,, ആങ്ങള ചോര നീരാക്കിയ പണം അദ്ദേഹത്തെ ഏല്പിച്ചു…

“ഇക്കാ,, ഈ പണം ഉപയോഗിച്ച് ഇങ്ങൾ തിരിച്ചു പോകണം,, വീട്ടിലേക്കല്ല,, മറിച്ചു പ്രവാസത്തിലേക്ക്… അവിടെ നിന്നും മക്കൾക്ക് വേണ്ടി നല്ലൊരു സമ്പാദ്യം ഉണ്ടാക്കി അവർക്ക് മുന്നിലേക്ക് തന്നെ ചെല്ലണം… എന്ന് വേണമെങ്കിലും ഇക്കയ്ക്ക് ഇങ്ങോട്ട് വരാം… പരാതിയോ പരിഭവമോ ഒന്നും ഞാൻ പറയില്ല… പക്ഷെ മനസ്സിലൊരാഗ്രഹമുണ്ടായിരുന്നു,, നിങ്ങളുടെ രക്ത തുടിപ്പിനെ എന്നിലൂടെ ജന്മം നൽകാൻ… എനിക്കൊരു അവകാശിയുണ്ടെന്ന പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കാനെങ്കിലും… എന്തോ പടച്ചോൻ അവിടെയും എന്നോട് കരുണ കാണിച്ചില്ല.. ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള കഴിവ് ഇല്ലാത്ത പെണ്ണായി പോയല്ലോ ഞാൻ “… വിതുമ്പുന്ന മനസ്സോടെ അവൾ ഭർത്താവിന് മുന്നിൽ സ്നേഹം നിറഞ്ഞ വാക്കുകൾ നിരത്തി…

“ഈ പണം എനിക്ക് വേണ്ട സൈനാ,, അത് നിനക്ക് അവകാശപ്പെട്ടതാണ്… ഞാൻ എങ്ങോട്ടും പോകുന്നില്ല… എനിക്കെല്ലാം എന്റെ ഭാര്യയോട് തുറന്ന് പറയണം… ഞാനെന്ന് വെച്ചാൽ അവൾക്ക് ജീവനാ,, അത് കൊണ്ട് തന്നെ ഞാനിപ്പോ തിരിച്ചു വീട്ടിലേക്ക് തന്നെ പോകും… നിന്നെയും കൊണ്ട്… എല്ലാം പൊറുത്തു തരാൻ എന്റെ ഭാര്യക്ക് കഴിയും സൈനാ,, അവൾ പാവമാ.. “

“വേണ്ട ഇക്കാ,, അങ്ങനെയൊരു കാര്യത്തിന് ഞാൻ കൂട്ടു നിൽക്കില്ല,, ഈ ദുനിയാവിൽ ഏതൊരു പെണ്ണും സഹിക്കാത്ത കാര്യമാണ്,, അവളുടെ ഭർത്താവിനെ മറ്റൊരാൾ പങ്കിട്ടെടുക്കുന്നത്…. മറ്റെന്ത് ത്യാഗം സഹിച്ചാലും അവൾ അത് മാത്രം സഹിക്കില്ല.. പെണ്ണിന്റെ മനസ്സ് അറിയുന്നത് കൊണ്ട് പറയുന്നതാ… അത് കൊണ്ട് ഇക്ക ഈ കാര്യം പുറത്താരോടും പറയരുത്… എനിക്കൊരു ജീവിതം വെച്ചു നീട്ടിയത് കൊണ്ട് നിങ്ങളുടെ നല്ല ജീവിതം തകരാൻ പാടില്ല… എനിക്കിവിടെ കൂട്ടിനു ഉമ്മയുണ്ട്.. പിന്നെ നിങ്ങൾടെ കുറച്ചോർമ്മകളും… അത് മതി എനിക്ക്… പക്ഷെ,, അവിടെ അങ്ങനെയല്ലല്ലോ,, 4 ജീവിതം,, അത് നിങ്ങളെ ആശ്രയിച്ചാണ്… അവർക്ക് വേണ്ടിയെങ്കിലും ഇക്ക തിരിച്ചു പോകണം ഗൾഫിലേക്ക് തന്നെ… “

“പോകാം,, നിനക്കു വേണ്ടി ഞാൻ ഇതാരോടും പറയാതിരിക്കാം… പക്ഷെ ഞാൻ വരും,,, കൈ പിടിച്ചു ജീവിതത്തിലേക്ക് കയറ്റിയ നിന്നെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ മാത്രം ദുഷ്ടനല്ല ഞാൻ… അതിനു മുന്നെ എനിക്കെന്റെ മക്കളെയും കാണണം.. അവരാണെന്റെ സമ്പാദ്യം… “

“എനിക്കും ആഗ്രഹമുണ്ട്,, അവരെയൊന്ന് കാണാൻ… സാധ്യമെല്ലന്നറിയാം… അത് കൊണ്ട് തന്നെ ആഗ്രഹം ഞാൻ നീട്ടി കൊണ്ട് പോകുന്നില്ല… ഇക്കയ്ക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും… “…

നിറമിഴികളോടെ പിന്നീടൊരിക്കൽ അവൾ ഭർത്താവിനെ വിദേശത്തേക്ക് യാത്രയാക്കി..
രണ്ടു വർഷങ്ങൾക്ക് ശേഷം നിന്റെ ഉപ്പ നേരെ വന്നത് നിങ്ങൾക്കരികിലേക്കായിരുന്നു… അപ്പോഴും നിന്റെ ഉമ്മയോ നിങ്ങളോ ഒന്നും അറിഞ്ഞിട്ടില്ല… അറിയിച്ചിട്ടില്ല… അല്ലെങ്കിലും അന്ന് നിങ്ങൾ മൂന്ന് പേരും ചെറുതായിരിക്കും.. പറഞ്ഞാൽ മനസിലാക്കാനുള്ള പ്രായവും ആയിട്ടില്ല… ആ വരവോടെ നാസർ പ്രവാസം പാടെ ഉപേക്ഷിച്ചിരുന്നു… നാട്ടിൽ തന്നെ കച്ചവടം തുടങ്ങുകയും ചെയ്തു…

ഇടയ്ക്കിടെ സൈനയ്ക്കരികിലേക്ക് പോകുകയും അവിടെ രണ്ട് മൂന്നു ദിവസം തങ്ങുകയും ചെയ്തിരുന്നു… കച്ചവടാവശ്യത്തിനു സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞാണത്രെ അവൻ വീട്ടിൽ നിന്നും പോരുന്നത്…

ഒരുപാട് നാള് കഴിഞ്ഞിട്ടും സൈനക്ക് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള ഭാഗ്യം കിട്ടിയില്ല.. അപ്പോഴാണ് നിന്റെ ഉമ്മയ്ക്ക് മറ്റൊരു കുഞ്ഞു കൂടി ജനിക്കുന്നു എന്ന സന്തോഷ വാർത്ത ഉപ്പ പറഞ്ഞവൾ അറിഞ്ഞത്… അതോട് കൂടി സൈനയ്ക്ക് ആധി കൂടി… ഈ ജീവിതം കൊണ്ട് ഒരർത്ഥവുമില്ലെന്ന് അവൾക്ക് തോന്നി തുടങ്ങി… ഞാൻ കാരണം മറ്റേ കുടുംബം വേദനിക്കരുതെന്ന് ഓർത്തു അവൾ പിന്നീട് നാസറിനോട് ഇനിയിങ്ങോട്ട് വരണ്ട എന്ന് താക്കീത് കൊടുത്തു… പക്ഷെ അവൻ പിന്നെയും വന്നിരുന്നു.. മഹർ കൊടുത്ത പെണ്ണിനെ ചതിക്കാൻ പറ്റില്ലെന്ന് പറഞ്.. അവന്റെ സ്നേഹത്തിനു മുന്നിൽ അവൾ പലപ്പോഴും വീണു പോവുകയും ചെയ്തു..

ഒരിക്കൽ അവൻ വീട്ടിലേക്ക് ചെല്ലുമ്പോഴേക്കും അവിടെ ആരും ഉണ്ടായിരുന്നില്ല… തൊട്ടപ്പുറത്തെ വീട്ടുകാരോട് അന്വേഷിച്ചപ്പോ അവർക്കും അറിയില്ലെന്ന് പറഞ്ഞു… ഒടുവിൽ പള്ളിയിലെ ഉസ്താദിനെ കണ്ട്‌ ചോദിച്ചപ്പോഴാണ് നാസറിന് ആ വേദനിക്കുന്ന സത്യം അറിയാൻ കഴിഞ്ഞത്..
അവൾ കാരണം ഇക്കാന്റെ ജീവിതം തകരാൻ പാടില്ല… എത്ര കാലം ഇക്കയ്ക്കിങ്ങനെ പാത്തും പതുങ്ങിയും എന്നെ തേടി വരാൻ പറ്റും… മക്കളൊക്കെ വലുതാകുന്നതിനു മുമ്പ് തന്നെ നമുക്ക് പിരിയാം… എനിക്ക് എനി എന്റെ ജീവിതത്തിൽ ഇക്കയെ വേണ്ട.

ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത എന്നെ ഇക്ക എനി സ്നേഹിക്കണ്ട… അത് കൊണ്ട് ഞാൻ തന്നെ ഈ വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നു… ഇക്ക എനി എന്നെ അന്വേഷിച്ചു വരണ്ട… എന്നും ഈ മനസ്സിൽ പടച്ചോൻ കഴിഞ്ഞാൽ ഇക്ക മാത്രമാണുള്ളത്… വാക്ക് കൊണ്ട് ബന്ധം വേർപെടുത്തിയ കടലാസ്സ് അവൾ ഉസ്‌താദിന്‌ ഏല്പിച്ചിട്ടാണ് പോയത്…

Recent Stories

The Author

kadhakal.com

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story😍😍😍😍😍😍😙😙😙😙😙😘😘😘😘😘

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com