അവളാണെന്‍റെ ലോകം [Novel] 147

Views : 114105

“അല്ല ഷാദി,, നീയെന്താ എന്റെ കഴുത്തിന്റെ അളവെടുക്കുകയാണോ ??കുറേ നേരായല്ലോ ഈ പിടിത്തം പിടിച്ചിട്ട്… കാര്യം എന്താന്ന് വെച്ചാ പറയെടി പെണ്ണെ “എന്നും പറഞ്ഞു ഞാനവളിലേക്ക് നടന്നടുക്കുന്തോറും അവൾ പിന്നിലേക്ക് പോയി കൊണ്ടിരിന്നു… എനിക്കറിയാം റൂമിനു നാലു ചുമരുണ്ടെന്നുള്ളത്… അതിൽ തട്ടി അവൾ നിൽകുമെന്നുമറിയാം…

“ഇക്കയെങ്ങാനും എനി അവളോട് മിണ്ടുന്നതു ഞാൻ കണ്ടാൽ….. “… വളരെ ദേഷ്യത്തോടെ അവളത്രേ പറഞ്ഞുള്ളു…

“മിണ്ടാതിരുന്നാൽ ഇത്ത എന്താ വിചാരിക്ക ??ഡി അവളൊരു വായാടിയാ,,, അല്ലാതെ നീ കരുതും പോലെ അവൾക്കെന്നോട് സ്നേഹമൊന്നുമില്ല,, അവൾ ഇതേ പോലെ തന്നെയാ അജൂനോടും നിച്ചൂക്കാനോടും ഒക്കെ സംസാരിക്കുന്നത് “.. ഞാനൊന്നു തണുപ്പിക്കാൻ നോക്കി… പതിയെ അവളുടെ കൈ കോളറിൽ നിന്ന് പിടി വിടാൻ നോക്കിയെങ്കിലും എന്റെ കൈ അതിനു മുകളിൽ ഉണ്ടായിരുന്നത് കൊണ്ട് ഏറ്റില്ല..

“ഇക്കാ,,, അവളാരോട് വേണേലും സംസാരിച്ചോട്ടെ,, പക്ഷെ ഇങ്ങളോടാകുമ്പോ എനിക്കെന്തോ,, വല്ലാത്ത സങ്കടമാ മനസ്സിൽ… എനിക്കത് ഉൾകൊള്ളാൻ പറ്റുന്നില്ല… ഇക്കാന്റെ മനസ്സിൽ ഞാനേ ഉളളൂ എന്ന് എനിക്കറിയാം,, എന്നാലും എനിക്കെന്തോ പേടിയാ ഇക്കാ “.. അതും പറഞ്ഞവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു… ഞാനെന്റെ കൈ അവളുടെ കയ്യിൽ നിന്നും പിൻവലിച്ചു.. അവളും അവളുടെ കയ്യിനെ താഴ്ത്തിയിട്ടു..

മുഖമുയർത്തി അവളെന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാനവളിലേക്ക് ഒന്നൂടെ അടുത്തു.. പതിയെ ആ കവിളിൽ എന്റെ അധരങ്ങളെ ചേർത്ത് വെക്കാനൊരുങ്ങുമ്പോഴേക്കും ആരോ വാതിൽ മുട്ടി… മുന്നോട്ട് വെച്ച ഞാൻ പിന്നോട്ടെടുത്തില്ല… രണ്ടും കൽപ്പിച്ചു അവൾക്കൊരു മുത്തം കൊടുത്തിട്ട് ഡോർ തുറക്കാൻ പോയി… മെല്ലെ ഷാദിയെ ഒന്ന് നോക്കിയപ്പോൾ കരയാനിരുന്ന പെണ്ണതാ കവിളും തടവി നാണത്തോടെ എന്നെ നോക്കി നിൽക്കുന്നു…

ഡോർ തുറന്നപ്പോ കണ്ടത് ഞമ്മളെ അനിയത്തി കുട്ടിനേ ആയിരുന്നു…

“എന്താ ഹംന കുട്ടീ,, പതിവില്ലാതെ ഈ വഴിക്കൊക്കെ ” വളരെ സ്നേഹത്തോടെയാണ് ഞാനതവളോട് ചോദിച്ചതെങ്കിലും പെണ്ണ് കട്ട കലിപ്പിലായിരുന്നു… എന്റമ്മോ,,, എന്നെയൊരു തുറിച്ചു നോട്ടം നോക്കി നിന്ന് കൊണ്ട് പറയാ…

“ഞാൻ ഇങ്ങളെ കാണാൻ വന്നതൊന്നുമല്ല,, ഷാദി ഇത്ത എവിടെ ??ഇത്താനോട് എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട് ” അതും പറഞ്ഞു വീണ്ടുമവൾ എന്നെ തറപ്പിച്ചൊന്നു നോക്കി…

“നീയെന്തിനാടി എന്നോടിങ്ങനെ ചൂടാകുന്നത് ?? കാര്യം പറഞ്ഞാൽ ഞാനാ നിന്നോട് ചൂടാകേണ്ടത്… “

“ഞാൻ ചൂടായിട്ടോന്നുല്ലപ്പാ,, ഇങ്ങള് എന്നോട് ചൂടാകാൻ മാത്രം ഞാനെന്താ ഇങ്ങളോട് കാട്ടിയത് ??”

“കാട്ടിയതെന്തെന്ന് വെച്ചാൽ,,, നീയെന്തിനാടി ഇപ്പോ ഇങ്ങോട്ടേക്ക് വന്നത്,, സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ വേണ്ടിയാണോ ??”

“ങേ,,, സ്വർഗ്ഗമോ,, ഇവിടെയോ,,, ഒന്ന് പോ അക്കൂക്ക,, ഇങ്ങള് ഈ റൂമിൽ ഉണ്ടെങ്കിൽ തന്നെ അതൊരു നരകമായിരിക്കും… എന്നിട്ടാപ്പോ ഒരു സ്വർഗം,, , പാവം ഷാദിയുടെ കാര്യം കഷ്ടം തന്നെ.. “

അനിയത്തിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല,, പെണ്ണ് വാചകമടിയിൽ ഞമ്മളെക്കാൾ മൂത്തതാ…

ഞങ്ങളുടെ സംഭാഷണം കേട്ടാണ് ശാദി അങ്ങോട്ടേക്ക് വന്നത്..

“അക്കൂക്ക,, ഇങ്ങളെ ഇത്ത കാത്തിരിക്കയാണ്,, എന്തോരം പലഹാരം കൊണ്ടെന്നിട്ടുണ്ടെന്നറിയോ,, എല്ലാം അക്കൂന് മാത്രേ ആദ്യം കൊടുക്കൂന്ന് പറഞ് ഞങ്ങൾക്കൊക്കെ ഒരോന്നെ തന്നുള്ളൂ.. എന്തൊരു സ്നേഹമുള്ള ആങ്ങളയും പെങ്ങളും… “അവസാനം അവളൊന്നു ആക്കിയതാണ്… ഓളെ ഞമ്മള് സ്നേഹിക്കാത്ത പോലെ…

“അതെന്താടി ഹംന നീയങ്ങനെ പറഞ്ഞെ,, നിന്നോട് ഞമ്മക്കെന്തേ സ്നേഹമില്ലേ ??,,”

“സ്നേഹമായുണ്ടായിട്ടാണല്ലോ എന്നെയും കെട്ടിപിടിച്ചു ഉമ്മയൊക്കെ തന്നു വിട്ടത് “…അവളൊരല്പം നീരസത്തോടെയാണ് പറഞ്ഞത്..

“ഓഹോ അപ്പൊ അതാണ് കാര്യം,,, ഇത്തയെ സ്നേഹം കൊണ്ട് മൂടിയത് കണ്ടിട്ട് പെണ്ണിന് കുശുമ്പ് കൂടിയതാണല്ലേ,, എടി,, ഇത്തയെ വല്ലപ്പോഴുമല്ലേ കാണുന്നുള്ളൂ,, നിന്നെ എപ്പോഴും കാണാല്ലോ എനിക്ക്,, ” അതും പറഞ്ഞു ഞാനെന്റെ കുഞ്ഞു പെങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു…

“എപ്പോഴും കാണുന്നുണ്ടെങ്കിലും അക്കൂക്ക ഇന്നുവരെ എന്നോടങ്ങനെയൊന്നും കാണിച്ചില്ലല്ലോ,, അതൊക്കെ നിച്ചൂക്ക തന്നെ തരാറുള്ളത് “.. അവളുടെ പരാതി നിറഞ്ഞ വാക്കുകൾ എന്നിൽ വേദനയുണർത്തി..

“എന്റെ മോളെ,, അങ്ങനെ പരാതി പറയാനാണെങ്കിൽ അക്കൂനും പറയാനുണ്ട്,, നിങ്ങൾക്ക് ഇങ്ങോട്ടും താരാല്ലോ ഇക്കയ്ക്ക് ഒരു മുത്തം… അങ്ങോട്ട് വാങ്ങി വെച്ചിട്ട് ഇത്ത എനിക്ക് തിരിച്ചു തന്നിട്ട് കൂടിയില്ലെടി മോളു,, അത് പോലെ നീയും തിരിച്ചു തരാതിരുന്നാൽ ഞമ്മക്ക് വേദനിക്കും ട്ടോ “…അതും പറഞ് ഞാനവളുടെ നെറുകയിൽ ഒരു സ്നേഹ ചുംബനം ചാർത്തി.. പാവം എന്റെ കുഞ്ഞോളുടെ മുഖം സന്തോഷം കൊണ്ട് മൂടിയിരുന്നു…

ഏന്തി വലിഞ്ഞു അവളെന്റെ ഇരു കവിളിലും ഉമ്മ തന്ന് എന്നിൽ നിന്നും മാറി നിന്നു…

“അക്കൂക്ക,, എനി പറ,, ഇപ്പോ ആർക്കാ ഇങ്ങളോട് സ്നേഹം കൂടുതൽ,, എനിക്കോ,, അതോ ഇത്തയ്ക്കോ ??”

“അത് ഇത്തയ്ക്ക് തന്നെ “… വെറുതെ ഓളെ ചൊടിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു… പെണ്ണ് വീണ്ടും കലിപ്പ് മോഡ് ആക്ടിവേറ്റ് ചെയ്തു..

ഞങ്ങളുടെ സ്നേഹ പ്രകടനങ്ങൾക്ക് സാക്ഷിയായി ഷാദി ഉണ്ടെന്ന കാര്യം ഞാൻ പാടെ മറന്നിരുന്നു… അവളെയും കൂട്ടി ഹംന താഴേക്കിറങ്ങാൻ ഒരുങ്ങുമ്പോഴാണ് ഞാൻ ഷാദിയെ നോക്കി പറഞ്ഞത്..

അപ്പോഴേ,, ഷാദി,,, ഹംനയെ കണ്ടു പടിക്കെടീ,, അവൾക്കു ഞാനൊന്നു കൊടുത്തപ്പോ രണ്ടെണ്ണം തിരിച്ചു തന്നു,, അത് പോലെയായിരിക്കണം സ്നേഹമുള്ളോർ “..പറഞ്ഞു തീർന്നതും ഞമ്മളെ പള്ളക്കിട്ട് ഓളൊരു നുള്ളും പാസ്സാക്കി ഹംനയോടൊപ്പം താഴേക്കിറങ്ങി പോയി…

***********************************

ഒരുപാട് പ്രതീക്ഷയോടെ ഞാൻ കാത്തിരുന്ന നിമിഷങ്ങൾ എന്നിലേക്ക് അടുത്തു കൊണ്ടിരിക്കയാണ്… ഞാനും ഷാദിയും മാത്രമുള്ളൊരു ലോകം…

അവൾക്കരികിലേക്ക് ഞാൻ അടുക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവൾ എനിക്കരികിലേക്ക് അടുക്കുന്നതാണ്.. അത് കൊണ്ട് തന്നെയാണ് അവൾ റൂമിലേക്ക് വന്നൂന്ന് അറിഞ്ഞിട്ടും ഞാൻ ബെഡിൽ തന്നെ ഉറക്കമഭിനയിച്ചു കിടന്നത്…

“ഇക്കാ,, ഇങ്ങളുറങ്ങിയോ “എന്നും ചോദിച്ചു കൊണ്ടവൾ എന്നെ വന്നു നോക്കി.. തിരിഞ്ഞു പോകാനൊരുങ്ങിയ അവളുടെ കൈ പിടിച്ചു വലിച്ചു ഞാൻ എനിക്കരികിലായി കിടത്തി..
മെല്ലെയവളുടെ മുടിയെ മാടിയൊതുക്കി മുഖത്തൊന്ന് നോക്കി…

“ഇക്കാ,, ഷഫ്‌ന പറയാ,, “…
അത് കേട്ടപ്പോഴേക്കും എന്റെ ഹാലിളകി… ഇവളും ഇവൾടെയൊരു ഷഫ്‌നയും.. ഞമ്മള് ഇങ്ങനെ റൊമാന്റിക് ആയിട്ട് വരുമ്പോഴാ ഓൾടെയൊരു സംസാരം..

“ഷാദി,, നീ എണീറ്റു പോയെ,, നിന്നോട് ഞാൻ പറഞ്ഞതാ ഇത് പോലുള്ള സമയത്തൊന്നും അവളുടെ കാര്യം എന്നോട് പറയണ്ടാന്ന് ” .. അതും പറഞ്ഞു ഞാൻ അവളിൽ നിന്ന് മുഖം തിരിഞ്ഞു കിടന്നു.

“ഇക്കാ പിണങ്ങല്ലേ,, ഞാൻ അതല്ല പറയാൻ വന്നത് “..എന്നും പറഞ്ഞു കൊണ്ടവൾ എനിക്കരികിലായി ചേർന്ന് കിടന്നു…

ഞാൻ മൈൻഡ് ആക്കാൻ പോയില്ല.. പതിയെ അവളുടെ വിരല് കൊണ്ട് എന്റെ കവിളിലൊക്കെ വരയ്ക്കാൻ തുടങ്ങി… ഞമ്മക്ക് ഇക്കിളിയായിട്ട് വയ്യ… ദേ അധികം പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല ട്ടോ… ഞാനും അവളിലേക്ക് ചേർന്ന് കിടന്നു…

അപ്പോഴേ,,, നിങ്ങൾ എനി എന്ത് കഥ കേൾക്കാൻ നിൽക്കയാ,,, എനി ഞാനൊരു കഥയും പറയൂല ട്ടോ… നിങ്ങളോട് പറയാൻ നിന്നാൽ ഞമ്മളെ വിലപ്പെട്ട സമയം പാഴായി പോകും.

എന്നാ പിന്നെ കാണാം ട്ടോ…

അല്ല ചങ്ങായിമാരെ,,, നിങ്ങളൊക്കെ എന്നെ മറന്നു ല്ലേ,,,, ആഹ് എല്ലാരും ഞമ്മളെ മറക്കും.. നിങ്ങൾക്കൊക്കെ ഇപ്പോ ഷാദിനെയും അവളുടെ അക്കൂനെയും മാത്രം മതിയല്ലോ… ഞമ്മളൊരാളിവിടെ ഉണ്ടെന്ന് ആർക്കും അറിയണ്ടല്ലോ… നിങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല… ജീവനേക്കാളേറെ ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ് പോലും ഇപ്പോ എന്നെ തിരിഞ്ഞു നോക്കാറില്ല… രണ്ടു ദിവസമായി അവളെന്റെ കിനാവിൽ വന്നിട്ട്… പാവം ഞാൻ…

നിങ്ങളോടുള്ള പരാതി പറച്ചിലിനൊടുവിലാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്… നോക്കുമ്പോ നമ്മുടെ ചങ്ക് ചങ്ങായി ഷബീർ ആണ്..

“ഹാലോ,, ആദി,,, നീ ഇതെവിടെയാടാ ??നിന്റെ ഒരു വിവരവുമില്ലല്ലോ “..

“ഞാൻ വീട്ടു തടങ്കലിലാ മോനേ,,, ഞമ്മളെ ഉപ്പാക്ക് ഒരല്പം സ്നേഹം കൂടി പോയോണ്ട് ഇവിടെ തന്നെ തളച്ചിട്ടിരിക്കയാ “

“ആഹ്,, ഡാ,,, ആദി,, നിന്റെ ഉപ്പ എന്നെ വിളിച്ചിരുന്നു,,, നിന്റെ പെണ്ണിന്റെ മുഴുവൻ ഡീറ്റെയ്ൽസും ചോദിച്ചിരുന്നു,,, “

Recent Stories

The Author

kadhakal.com

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story😍😍😍😍😍😍😙😙😙😙😙😘😘😘😘😘

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com