അവളാണെന്‍റെ ലോകം [Novel] 147

Views : 114108

അതൊരു ചോദ്യമായിരുന്നില്ല,, മറിച്ചു ഒരട്ടഹാസമായിരുന്നു അവളുടെ വായിൽ നിന്ന് വന്നത്…

“എന്റെ ഷാദി,, ഒന്ന് പതുക്കെ ചോദിച്ചൂടെ നിനക്ക്,,, മറ്റുള്ളവരൊക്കെ കേട്ടു കാണുമല്ലോ “…

“രണ്ടു വർഷമോ ??” ഇത്തവണ അവൾ പതിയെ ആണ് ചോദിച്ചത്…

“ഇതെന്നല്ലേ നീ ഇപ്പോ ചോദിച്ചത്,,, ??”

“അതേ,,, ഞാൻ കരുതി പതിയെ ചോദിച്ചാൽ മാത്രേ ഇക്ക എനിക്ക് മറുപടി തരൂന്ന്,,, അതാ ഞാൻ വീണ്ടും ചോദിച്ചത് “…

“എന്റെ പടച്ചോനേ,, ഇതെന്ത് സാധനമാ,,, എടി നിന്നെ പോലെ എനി വേറെ വല്ല ഐറ്റവും ഉണ്ടോ ??”

“ഇല്ല,, എന്തിനാ അതിനെയും പോയി കെട്ടാനാണോ ??എന്നെ പോലെ ഞാൻ മാത്രമേയുള്ളു “…

“അയ്യോ കെട്ടാനൊന്നുമല്ല പൊന്നു,, വേറെ ഉണ്ടെന്നറിഞ്ഞാൽ വഴി മാറി നടക്കാനാ.. “

“ഹി ഹി,, തമാശ “… എന്നും പറഞ്ഞവൾ എന്നെ നോക്കിയൊന്ന് കളിയാക്കി…

“അതേടി,, എനി രണ്ടു വർഷം കഴിഞ്ഞാലേ നാട്ടിലേക്ക് വരാൻ പറ്റുകയുള്ളു… അങ്ങനെയായാൽ 2 മാസം കമ്പനി ലീവ് അനുവദിക്കും… അപ്പോ നമുക്ക് അടിച്ചു പൊളിക്കാടി… “..
എന്റെ മറുപടി അവൾക്കത്ര രസിച്ചില്ലെന്ന് തോന്നുന്നു… കുറേ നേരം പിന്നെയവൾ ഒന്നും മിണ്ടാൻ വന്നില്ല… അവളെ വിട്ടു പോകുന്നതിൽ എനിക്കുമുണ്ട് സങ്കടം… പക്ഷെ പോകാതെ പറ്റില്ലല്ലോ…

“ഇക്കാ,, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു “

“മുഖവുരയൊന്നും വേണ്ട ഷാദി,, നീ ധൈര്യായിട്ട് പറഞ്ഞോളൂ,,, “

“അതേയ് ഞാനിനി പഠിക്കാൻ പോകുന്നില്ല,, എനിക്കെന്തോ ഇപ്പോ പടിക്കണമെന്നൊന്നും ഇല്ല,,, അത് കൊണ്ട് ഇക്ക എന്നോടൊപ്പം നിക്കണം… എന്റെ ഉപ്പയോടും ഇക്കാന്റെ ഉപ്പയോടും എന്നെ പഠിക്കാൻ വിടൂലന്ന് ഇക്ക തന്നെ പറയണം.. “

അവൾ പറഞ്ഞ വാക്കുകൾ കേട്ട് എനിക്ക് ദേഷ്യമാണ് വന്നത്… വേറൊന്നും കൊണ്ടല്ല,, എനിക്ക് പഠിക്കണം എന്നും പറഞ്ഞു എന്റെ ആദ്യ രാത്രി കുളം തോണ്ടിയിട്ട് ഇപ്പോ പറയുന്നു പഠിക്കേണ്ട എന്ന്… ഇവളെയൊക്കെ എന്താ വേണ്ടത്… എന്റെ പ്രതികരണം അറിയാൻ അവൾ എന്നെയൊന്നു നോക്കി… ഞാനൊരു പുഞ്ചിരി സമ്മാനിച്ചു..

“അതേയ് ഷാദി,, നീ പറഞ്ഞത് കളിയായിട്ടാണോ അതോ കാര്യായിട്ടാണോ ??”

“കാര്യായിട്ട് തന്നെ ഇക്കാ.. “

“ഷാദി,, നീ ഒന്നെഴുന്നേറ്റെ,, നമുക്കൊന്ന് ഈ കടൽ തീരത്തൂടെ കയ്യും പിടിച്ചു നടക്കാം “..

“അതെന്തിനാ ഇക്കാ നടക്കുന്നത്,,, ഇവിടെയിരുന്ന് സംസാരിച്ചാൽ പോരെ,, ഞാൻ പറഞ്ഞ കാര്യത്തിന് ഇക്ക സമ്മതം തന്നില്ല ട്ടോ “…

“സമ്മതമൊക്കെ താരമെടി പെണ്ണെ,, നീ വാ,, നമുക്കൊന്ന് നടന്ന് സംസാരിക്കാം “.. അതും പറഞ്ഞു ഞാനവളെ പിടിച്ചെഴുന്നേല്പിച്ചു..

അവളുടെ വിരലുകൾക്കിടയിൽ എന്റെ വിരലുകളെ ചേർത്ത് പിടിച്ചു ഞാൻ നടക്കാൻ തുടങ്ങി… പതിയെ പതിയെ ഞാനെന്റെ പിടിത്തം മുറുക്കി കൊണ്ടിരുന്നു… ഇപ്പോ എന്റെ വിരലുകൾക്കിടയിൽ നിന്ന് അവളുടെ വിരലുകൾ ഞെരിഞ്ഞമരുകയാണ്…

“ആഹ്,,, ഇക്കാ എനിക്ക് വേദനിക്കുന്നു,,, ഇക്കയെന്താ ഈ കാട്ടുന്നത്.. എന്റെ കൈ വേദനിക്കുന്നു,, പ്ലീസ് ഇക്കാ.. “

“നീയെന്താടി പറഞ്ഞേ,, നിനക്ക് പടിക്കണ്ടന്നോ,,, എടീ പൊന്നാര മോളെ,,, നീ ഈ പഠിപ്പിന്റെ പേരും പറഞ്ഞു എന്റെ ആദ്യ രാത്രി ഇല്ലാതാക്കിയിട്ട് ഇപ്പോ നിനക്കു പടിക്കണ്ടാന്ന് പറഞ്ഞാൽ പിന്നെ ഞാനെന്താടി ചെയ്യേണ്ടത്,,, ഇതിവിടെ വെച്ചു പറഞ്ഞത് നിന്റെ ഭാഗ്യം… വീട്ടിലായിരുന്നെങ്കിൽ നിന്റെ തരി മൂക്കിനിട്ട് ഞാനൊന്നു തന്നേനെ ” അത്രയും പറഞ്ഞു ഞാനവളുടെ കയ്യിൽ നിന്ന് പിടിത്തം വിട്ടു… പാവം വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു… എന്നാലും അന്ന് രാത്രി ഞാനനുഭവിച്ച വേദനയൊന്നും അവൾക്കുണ്ടാവില്ല… കൈ വിട്ടതും അവളെന്നെ തള്ളിയിട്ട് ഒരൊറ്റ ഓട്ടമായിരുന്നു കാറിനടുത്തേക്ക്…

“ദേ,, ഷാദി നിൽക്ക്,, കാറിന്റെ കീ എന്റെ കയ്യിലാ ഉള്ളത് ട്ടോ,, ” അതും പറഞ്ഞു ഞാനവൾക്ക് അരികിലേക്ക് ചെന്നു… പെണ്ണ് മുഖം വീർപ്പിച്ചു കാറിനോട് ചേർന്ന് നിൽക്കയാണ്…

“പോ എന്നോട് മിണ്ടണ്ട,, എന്നാലും ഇക്കയ്ക്കെന്നോട് ഒട്ടും സ്നേഹമില്ല അല്ലേ ?? എന്തൊരു പിടിത്തമാ പിടിച്ചത്,, എന്റെ കൈ ഇപ്പോഴും വേദനിക്കുന്നുണ്ട് “… അവളുടെ പരിഭവം നിറഞ്ഞ വാക്കുകൾ എന്നിൽ ചിരി വിടർത്തി

“എന്റെ ഷാദി,, ഇതും ഒരു സ്നേഹ പ്രകടനമാടി… സത്യം എനിക്ക് നല്ലോണം ദേഷ്യം വന്നു ട്ടോ,, നീയങ്ങനെ പറഞ്ഞപ്പോ… ഈ പഠിപ്പിന്റെ പേരും പറഞ്ഞിട്ടല്ലെഡീ നീയെന്റെ ആദ്യ…. ” അത്രയും പറയുമ്പോഴേക്കും അവളെന്റെ വായ പൊത്തിയിരുന്നു…

“നിങ്ങൾക്കെപ്പോഴും ഈ ആദ്യ രാത്രിയുടെ കാര്യമേ പറയാനുള്ളു ??ഇനി ഇക്കാന്റെ വായിൽ നിന്ന് ഈ വാക്കെങ്ങാനും കേട്ടാൽ,, എനി വരുന്ന രാത്രിയും മോൻ പട്ടിണിയായിരിക്കും.. “

“ആഹാ,, അത്രയ്ക്കായോ,,, എന്നാ നമുക്ക് കാണാം “

“ആഹ്,, കാണാം… “

“എന്നാ പിന്നെ ഞാനിനി ആദ്യ രാത്രി എന്ന് പറയുന്നില്ല,,, ഫസ്റ്റ് നൈറ്റ് എന്ന് പറയാമോ ഷാദി ??”

“ദേ ഇക്കാ അധികം തമാശിക്കാതെ വണ്ടി എടുക്കാൻ നോക്ക് “…

“ശരി മാഡം,,, വന്നു കയറിയാട്ടെ ” അതും പറഞ്ഞു ഞാനവൾക്ക് ഡോർ തുറന്നു കൊടുത്തു… കാറിലേക്ക് കയറുന്നതിനു മുമ്പ് അവളെന്നെയൊന്നു നോക്കി..

“അതേയ്,, ഇന്നേതായാലും അക്കൂസ് പട്ടിണിയാ ട്ടോ,,, “

“ഡി,, ഞാനതിനു ഇന്നറിയാതെ പറഞ്ഞതല്ലേ… എനി പറയില്ലെടി… പ്ലീസ് “

“അത് കൊണ്ടല്ല ട്ടോ,, എന്നെയിട്ട് വേദനിപ്പിച്ചതിനു എന്റെ വക ചെറിയൊരു പണിഷ്മെന്റ്.. “അതും പറഞ്ഞവൾ കാറിൽ കയറിയിരുന്നു…

“പടച്ചോനേ,, ഈ പെണ്ണിനിതെന്താ രാത്രിയാകുമ്പോ മാത്രം ജിന്നിളകുന്നത്… ഇങ്ങനെ പോകുവാണേൽ എല്ലാ രാത്രിയും നീയെന്നെ പട്ടിണിക്കിടുമല്ലോ “…

“ആഹ്,, അതെനിക്കൊന്നു ആലോചിക്കണം… “

“നീ ആലോചിച്ചോടി,,, നിനക്കു ജൂനിയർ അക്കൂസിനെ വേണ്ടെങ്കിൽ ആ ആലോചന അങ്ങ് നീട്ടി കൊണ്ട് പൊയ്ക്കോ “… അതും പറഞ്ഞു ഞാൻ കാറിൽ കയറി ഡ്രൈവ് ചെയ്യാൻ തുടങ്ങി…

എന്റെ തോളിലേക്ക് ചാഞ്ഞു കിടന്നവൾ പലതും പറയാൻ തുടങ്ങിയിരുന്നു…

അതെന്താണെന്ന് നമുക്ക് നാളെ അറിയാം..

അല്ല ചങ്ങായിമാരെ,,, നിങ്ങളൊക്കെ എന്നെ മറന്നു ല്ലേ,,,, ആഹ് എല്ലാരും ഞമ്മളെ മറക്കും.. നിങ്ങൾക്കൊക്കെ ഇപ്പോ ഷാദിനെയും അവളുടെ അക്കൂനെയും മാത്രം മതിയല്ലോ… ഞമ്മളൊരാളിവിടെ ഉണ്ടെന്ന് ആർക്കും അറിയണ്ടല്ലോ… നിങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല… ജീവനേക്കാളേറെ ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ് പോലും ഇപ്പോ എന്നെ തിരിഞ്ഞു നോക്കാറില്ല… രണ്ടു ദിവസമായി അവളെന്റെ കിനാവിൽ വന്നിട്ട്… പാവം ഞാൻ…

നിങ്ങളോടുള്ള പരാതി പറച്ചിലിനൊടുവിലാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്… നോക്കുമ്പോ നമ്മുടെ ചങ്ക് ചങ്ങായി ഷബീർ ആണ്..

“ഹാലോ,, ആദി,,, നീ ഇതെവിടെയാടാ ??നിന്റെ ഒരു വിവരവുമില്ലല്ലോ “..

“ഞാൻ വീട്ടു തടങ്കലിലാ മോനേ,,, ഞമ്മളെ ഉപ്പാക്ക് ഒരല്പം സ്നേഹം കൂടി പോയോണ്ട് ഇവിടെ തന്നെ തളച്ചിട്ടിരിക്കയാ “

“ആഹ്,, ഡാ,,, ആദി,, നിന്റെ ഉപ്പ എന്നെ വിളിച്ചിരുന്നു,,, നിന്റെ പെണ്ണിന്റെ മുഴുവൻ ഡീറ്റെയ്ൽസും ചോദിച്ചിരുന്നു,,, “

“ആഹാ,,,, എന്നിട്ട് നീയെന്താടാ മറുപടി പറഞ്ഞത്… ??പറഞ്ഞു കൊടുക്കലല്ലേ അങ്ങനെയൊരു പെണ്ണുള്ളത് അവന് മാത്രേ അറിയുള്ളു എന്ന് “

“ആഹ്,, ഞാൻ അങ്ങനെ തന്നെയാ പറഞ്ഞത്… പക്ഷെ നിന്റെ ഉപ്പ പറഞ്ഞിട്ട് കേൾക്കണ്ടേ,,, വീണ്ടും വീണ്ടും അതെന്നെ ചോദിച്ചോണ്ടിരിക്കുന്നു,,, ഞാൻ പറഞ്ഞു,, അവനൊരു പെണ്ണുണ്ട് എന്നുള്ളത് ഞങ്ങൾക്കൊക്കെ അറിയാം.. പക്ഷെ ആരാ എന്താ ഏതാ എന്നൊന്നും ഞങ്ങൾക്കറിയില്ല.. പിന്നെ ഒരു കാര്യം കൂടി അറിയാം.. അവൾ ഏതായാലും ഞങ്ങടെ കോളേജിൽ അല്ല പഠിക്കുന്നത്… വേറെവിടെയോ ഉള്ള കുട്ടിയാണ്… എന്നൊക്കെ പറഞ്ഞു ഒരു വിധം ഒപ്പിച്ചുടാ.. “

“നീ പറയാലല്ലേടാ,, അത് വെറുമൊരു സങ്കല്പികമാണ് എന്ന്,, അപ്പോ എന്താ ഉപ്പ പറയുന്നതെന്ന് അറിയാമായിരുന്നു “..

“ഡാ കോപ്പേ,,, നിനക്ക് വട്ടുണ്ടെന്ന് കരുതി എനിക്കതില്ല,, നിന്റെ ഉപ്പാനോടെങ്ങാനും ഞാൻ അങ്ങനെയൊക്കെ പറഞ്ഞാൽ അയാൾ എന്നെ കൊന്നു കോല വിളിക്കും.. നിന്റെ ഉപ്പാനെ നിനക്കു അറിയില്ലെങ്കിലും എനിക്ക് നന്നായിട്ട് അറിയാം മോനേ,,, “

“ഹും,,, വേറെന്തെലും ഉപ്പ പറഞ്ഞിനോടാ ??”

“ആഹ് പറഞ്ഞിരുന്നു… നിന്റെ പെണ്ണിനെ കുറിച്ച് എന്തേലും വിവരം കിട്ടുകയാണെങ്കിൽ ഒന്നറിയിക്കാൻ പറഞ്ഞിരുന്നു.. അല്ലെങ്കിലും നിനക്കൊക്കെ ഇതെന്തിന്റെ കേടാ ?? പണത്തിനു പണം,,, പഠിപ്പിന് പഠിപ്പ്,,, പാട്ടിനു പാട്ട്,, സൗന്ദര്യത്തിനു സൗന്ദര്യം,,, ആഹ് സൗന്ദര്യമില്ല,, ഏതായാലും കെടക്കട്ടെ എന്റെ വകയൊരു തള്ള്… പോരാഞ്ഞിട്ട് പത്തഞ്ഞൂർ പെൺകുട്ടിയോൾ വന്ന് പ്രപ്പോസ് ചെയ്തിട്ട് അവന് ഒറ്റൊന്നിനെ പോലും വേണ്ട… ഏതോ പാഴ്കിനാവും കൂട്ടു പിടിച്ചു നീ നടക്ക്.. “

“അതിനു നീയെന്തിനാടാ ഇങ്ങനെ ചൂടാകുന്നത്… ഉപ്പ പറഞ്ഞത് പോലെ അവളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നുണ്ടെങ്കിൽ നീ ആദ്യം എന്നെ അറിയിക്ക്… എന്നിട്ട് ഉപ്പാനെ അറിയിച്ചാൽ മതി ട്ടോ “

“അതിന് ഞാനെവിടെന്നാ നിന്റെ പെണ്ണിനെ കണ്ടു പിടിക്കുക,,, ജസ്റ്റ് ഒരു ഫോട്ടോ പോലും നീ കാണിച്ചു തന്നില്ലല്ലോ,, പിന്നെങ്ങനെയാടാ കണ്ടു പിടിക്കേണ്ടത്,,, ഓഹ് ഫോട്ടോ അല്ലല്ലോ… നീ വരച്ചെടുത്ത ചിത്രമല്ലേ… അതെങ്കിലും ഒന്ന് കാണിച്ചു താടാ… “

“അങ്ങനെ നീയിപ്പോ കാണണ്ട… ഞാൻ തന്നെ എന്റെ പെണ്ണിനെ കണ്ടു പിടിച്ചോളാം… “

“കാണിക്കുന്നില്ലേൽ വേണ്ട… അവസാനം സഹായം ചോദിച്ചു വരാൻ ഞങ്ങളെ ഉണ്ടാകൂ,, അത് മറക്കണ്ട.. ”
അതും പറഞ്ഞവൻ ഫോൺ വെച്ചു…

**********************************

Recent Stories

The Author

kadhakal.com

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story😍😍😍😍😍😍😙😙😙😙😙😘😘😘😘😘

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com