അവളാണെന്‍റെ ലോകം [Novel] 147

Views : 113513

കുടുംബക്കാരുടെയും വീട്ടുകാരുടെയും സാന്നിധ്യം കൊണ്ട് വീടിന്ന് നല്ല ഉണർവിലാണ്.. കുളിച്ചു റെഡി ആയി ഞാനെന്റെ യാത്രക്കുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കി,, എന്റെ ഷാദിയുടെ സാന്നിധ്യത്തിൽ…. അവൾ ഇതുവരെ കരയാതെ പിടിച്ചു നിന്നിട്ടുണ്ട്.. എനി യാത്ര പറയുമ്പോൾ,,, എന്താകുമെന്നറീല്ല…

റൂമിൽ ഇപ്പോ അവൾ മാത്രമേയുള്ളു… ചേർത്ത് പിടിച്ചു ഒരു ചുംബനം ആ നെറുകയിൽ ചാർത്തി ഞാൻ യാത്ര പറഞ്ഞു… എന്റെ പെണ്ണിനോട്…

എന്റെ മുഖത്തേക്ക് നോക്കാൻ ഓൾക്കല്പം മടിയുള്ളതായി എനിക്ക് തോന്നി… അപ്രതീക്ഷിതമായി അവൾ ഓടി വന്ന് എന്നെ പിടിച്ചു നിർത്തി… കരയാൻ പോകുന്ന മിഴികൾ ആയിരുന്നില്ല അവളുടേത്… നിറഞ്ഞ പുഞ്ചിരിയോടെ എന്റെ കൈകളെ ചേർത്ത് പിടിച്ചു…

“ഇക്ക പോയിട്ട് വാ “.. എന്ന് മാത്രം പറഞ്ഞവൾ പിന്തിരിഞ്ഞു… ഒരു കണക്കിന് അത് നന്നായി… കൂടുതൽ ചേർന്ന് നിന്നാൽ പിന്നെയവൾ പരിസരം മറക്കും… ഇന്നലെ തന്ന വാക്കും…

സമയം വൈകാതെ ഞാൻ വീട്ടുകാരോടും ബന്ധുക്കളോടും യാത്ര പറഞ്ഞിറങ്ങി.. നിച്ചൂക്കയും അജുവും എനിക്കൊപ്പം എയർപോട്ടിലേക്ക് വരുന്നത് കൊണ്ട് മനസ്സിനല്പം സമാധാനമുണ്ട്… കാറിൽ കയറിയതിൽ പിന്നെ ഞാൻ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല… അതിനെനിക്കാവുകയുമില്ല… അതേ ഞാനെന്റെ യാത്ര ഇവിടെ തുടങ്ങുന്നു

എന്റെ ഷാദിയെ നിങ്ങൾക്കരികിലേൽപ്പിച്ചിട്ടാണ് ഞാൻ പോകുന്നത്… എന്നിലൂടെ ഞാൻ പറഞ്ഞ കഥ തല്ക്കാലം ഇവിടെ വെച്ചു നിർത്തുന്നു… ഇനിയെന്റെ കഥ നിങ്ങൾക്ക് ഷാദിയിലൂടെ കേൾക്കാം… ഇനിയെനിക്കൊരു തിരിച്ചു വരവ്,, അതെന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാനാകും എന്നൊരുറപ്പോടെ ഞാൻ എന്റെ യാത്ര തുടരുന്നു….
ഇക്ക പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.. ഈ ഒരാഴ്ച തന്നെ എനിക്കൊരു യുഗം പോലെയാണ് തോന്നിയത്.. ഇത്രയും ദിവസം ഞാനനുഭവിച്ച വിരഹത്തിന്റെ നോവ്,, അതൊരു തീരാ ദുഃഖമായി ഇനിയെന്നുമുണ്ടാകും കൂടെ എന്നോർക്കുമ്പോൾ കണ്ണറിയാതെ നിറയുന്നുണ്ട്… ഇക്ക തന്ന ഓർമ്മകൾ,, ഒളിയമ്പുകളായി എന്നിലേക്ക് പാഞ്ഞടുക്കുന്തോറും എന്നിലെ സങ്കടങ്ങൾ കൂടുകയാണല്ലോ ചെയ്യുന്നത്….

ചിന്തകൾക്ക് വിരാമമിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്…

“ഹാലോ ഷാദി,,, അസ്സലാമു അലൈകും,, സുഖാണോടാ ??”

“വഅലൈകുമുസ്സലാം,, ഹാ ഇക്ക സുഖം,,, ഞാനിപ്പോ ഇങ്ങളെ കുറിച്ചോർത്തതേയുള്ളു,, “..

“ഞാൻ എപ്പോ വിളിച്ചാലും നീ ഇതെന്നല്ലേ പറഞ്ഞോണ്ടിരിക്കുന്നത്… ഒന്ന് മാറ്റി പിടിക്കെടി,, കേട്ടു കേട്ട് ഞമ്മക്ക് മടുത്തു “..

“അത് പിന്നെ ഞാനെപ്പോഴും ഇങ്ങളെ ഓർക്കുന്നോണ്ടല്ലേ അങ്ങനെ പറയുന്നേ,, ഞാനിത് മാറ്റി പിടിക്കില്ല അക്കൂസേ,,, ഇങ്ങള് വരുന്നത് വരെ ഇതന്നെ പറഞ്ഞോണ്ടിരിക്കും… കേൾക്കാൻ വയ്യെങ്കിൽ വേഗം വന്നോളി,, “

“അയ്യോടാ,,, പാവം,,, ഇയ്യെന്നാ എപ്പോഴും ഇത് പറയണേ,, കേൾക്കാൻ നല്ല സുഖമുണ്ട്..,, അതൊക്കെ പോട്ടെടി,, വേറെന്തൊക്കെയുണ്ട് വിശേഷം ??”

“ആഹ് ഇക്കാ,, ഇന്നാണ് ഞമ്മളെ കലാലയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്… എനിക്ക് കോളേജിലേക്ക് പോകാൻ തന്നെ മടിയാകുന്നു ഇക്കാ,, ഇങ്ങളെ ഉപ്പാനെ പേടിച്ചിട്ടാ ഞാൻ പോകുന്നത് തന്നെ,, “..

“ആഹാ,,, എന്റെ ഷാദി കുട്ടിക്ക് ഇന്നാണോ ക്ലാസ് തുടങ്ങുന്നത് ??ഉപ്പയ്ക്ക് വേണ്ടിയല്ല നിനക്ക് വേണ്ടി പോയി പഠിക്കെടാ,, ഈ ക്യാമ്പസ് ലൈഫൊക്കെ ഒരിക്കലേ കിട്ടൂ ഷാദി,,, മാക്സിമം എൻജോയ് ചെയ്തോളു ട്ടോ.. “

“ഉം,,, ഇങ്ങളിലാണ്ടു എനിക്കെന്ത് എൻജോയ് ?? ഏതായാലും നനഞ്ഞു,, എനി കുളിച്ചിട്ടന്നെ കേറാന്ന് വെച്ചു,, “

“അപ്പോ കുളിയൊക്കെ തുടങ്ങി ല്ലേ,,, എന്ന ഇയ്യ്‌ പോയി റെഡി ആയ്ക്കോടി,, സംസാരിച്ചു സമയം കളയണ്ട… ഞാൻ എനി രാത്രി വിളിക്കാ ട്ടോ “

“അയ്യോ ഇക്കാ വെക്കല്ലേ,, പോകാൻ ഇനിയും ഒരുപാട് സമയമുണ്ട്… ഇങ്ങള് പറയ്.. അതേയ് രാത്രിക്കുള്ളിൽ ഫ്രീ ആകുമ്പോഴൊക്കെ വിളിക്കണേ,, പ്ലീസ് ഇക്കാ,,, “

“ആഹ്,, വിളിക്കാൻ നോക്കാം,, നീ ക്ലാസ്സിലാണെങ്കിൽ ഫോൺ എടുക്കാൻ പറ്റില്ലല്ലോ,, അതാ രാത്രി വിളിക്കാന്ന് പറഞ്ഞത്,,, “

“ഇക്ക എപ്പോ വിളിച്ചാലും ഞാൻ എടുക്കും,, ക്ലാസ്സൊന്നും ഞമ്മക്കൊരു പ്രശ്നല്ല അക്കൂസേ,, ഇങ്ങള് വിളിച്ചാ മതി “

“അതേയ് ഷാദി,,, നീ പോകുന്നത് കോളേജിലേക്കാണ്,, അവിടെ വെച്ചു നിന്റെ മണ്ടത്തരങ്ങളൊന്നും ചെലവാക്കരുത് ട്ടോ,, “

“അതിനു കോളേജിൽ ഇക്കയെ പോലുള്ള മണ്ടന്മാരുണ്ടാകില്ലല്ലോ,,, അത് കൊണ്ട് ചെലവാക്കേണ്ടി വരില്ല,,, അധികം ഞമ്മക്കിട്ട് ഊതാൻ നിൽക്കല്ലേ,, “

“ആഹാ,, ഇപ്പോ തിരിച്ചു ഞമ്മക്കിട്ടും താങ്ങാൻ തുടങ്ങിയല്ലേ,,, പോടി പോടി,, പെട്ടെന്ന് റെഡി ആയി കോളേജിൽ പോകാൻ നോക്ക്,, ഞാൻ പിന്നെ വിളിക്കാം “

“ഇക്കാ,, ഇന്നാദ്യയിട്ട് കോളേജിൽ പോകുന്നല്ലേ,, എനിക്കൊരു ഗിഫ്റ്റൊക്കെ തന്നൂടെ ഇങ്ങക്ക് ??”

“അച്ചോടാ,, എന്റെ ഷാദിക്ക് ഗിഫ്റ്റ് വേണോ ?? ഇക്ക രാത്രി വിളിച്ചാൽ തരാ ട്ടോ.. ഇപ്പോ മോളു പോയി മൊഞ്ചത്തി കുട്ടിയായി പോകാൻ നോക്ക് “

“അതെന്താ രാവിലെ തന്നാല് ?? ഇവിടെ കിട്ടത്തില്ലേ ?? “.. ഒരല്പം കലിപ്പോടെയാണ് ഞാനത് ഇക്കയോട് ചോദിച്ചത്..

“അയ്യോ അത് കൊണ്ടല്ല മോളു,, എന്റെ കൂടെ വേറെയും ആൾക്കാരുണ്ട്,, അവരൊക്കെ കണ്ടാൽ മോശാ,,, നീ പോയിട്ട് വാ,, അപ്പോ ഞാൻ നീ ചോദിക്കാതെ തന്നെ തരാ ട്ടോ “..

ഇക്കയുടെ സ്നേഹമുള്ള ആ വാക്കിൽ ഞാൻ സംതൃപ്തിയടഞ്ഞു…

ഇനി ഞാൻ പുതിയൊരു ലോകത്തേക്ക്… ഇതുവരെ ഞാനും അക്കൂക്കയും മാത്രമുള്ള ലോകമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്… ഇനിയവിടെക്ക് ആരൊക്കെ കടന്നു വരുമോ ആവോ..
****************************

ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോ തന്നെ ഒരുൾ ഭയം എന്നെ പിടി കൂടിയിരുന്നു.. ഒരുപാട് കുട്ടികൾക്കിടയിലേക്ക് ഞാനും അവരിലൊരാളായി ചേർന്നു…

പരിഷ്കാരത്തിന്റെ കൊടുമുടി താണ്ടിയിറങ്ങിയ ഒരു പറ്റം പെൺകുട്ടികളിലാണ് എന്റെ ദൃഷ്ടി ആദ്യം പതിഞ്ഞത്…. അവരുടെ വേഷ വിധാനം കണ്ട്‌ ഞാനൊന്നു സംശയിച്ചു പോയി… ഇവരൊക്കെ പെണ്ണാണോ അതോ ആണാണോ ?? അമ്മാതിരി കോലത്തിലായിരുന്നു ഓരോരുത്തരുടേയും മട്ടും ഭാവവും…

പിന്നീടെപ്പോഴോ ആൺകുട്ടികളിലേക്ക് ഒന്ന് കണ്ണോടിച്ചതേ ഓർമയുള്ളു,,, ഇന്ത്യൻ ഫോറെസ്റ്റ് സർവീസോക്കെ ഇവന്മാരുടെ തലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വരെ തോന്നി പോയി… കാടാണോ മുടിയാണോ എന്നൊക്കെ വേർതിരിച്ചറിയാൻ പറ്റാത്തൊരു കോലം…

എന്തോ എനിക്കാ കാഴ്ചകളൊക്കെ അരോചകമായി തോന്നി തുടങ്ങി.. പക്ഷെ അടുത്തിരിക്കുന്ന പെൺകുട്ടിയുടെ സ്നേഹ സാമീപ്യം എന്നെ വല്ലാത്തൊരു അവസ്ഥയിലേക്കെത്തിച്ചു… അവളുമായുള്ള എന്റെ ചങ്ങാത്തം ഞാനവിടെ നിന്ന് ആരംഭിക്കുകയായിരുന്നു..

“എന്താ പേര് ??”

“അഞ്ജു “… നല്ലൊരു പുഞ്ചിരിയോടെ അവളെനിക്കുത്തരം നൽകി… തിരിച്ചെന്നോടും അവൾ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു…

പരിചയപെടലുകളുടെ ഔപചാരികതയൊക്കെ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നല്ല കൂട്ടായി മാറി… ഭാഗ്യത്തിന് അവൾക്കും എനിക്കും ഒരേ ബസ് റൂട്ടായിരുന്നു..

“ഈ കോളേജിൽ ഒരു അഡ്മിഷൻ കിട്ടിയത് നമ്മുടെയൊക്കെ ലക്കാണ് ഷാദി,,, “

“അതെന്താ അഞ്ജു,, നീയങ്ങനെ പറഞ്ഞേ ??”

“ഒരു ക്യാമ്പസ് ലൈഫൊക്കെ കിട്ടണമെങ്കിൽ ഇത് പോലെ ഗവണ്മെന്റ് കോളേജിൽ തന്നെ പഠിക്കണം… അതുമല്ല,, നമ്മുടെ ആദിൽ ഏട്ടൻ ഈ കോളേജിൽ അല്ലേ പഠിക്കുന്നത്.. അപ്പോ പിന്നെ അത് നമ്മുടെ ഭാഗ്യം തന്നെയല്ലെടി “..

“ഏട്ടനോ ?? ആർടെ ഏട്ടൻ ??”

“അയ്യോ,, ആരുടെയും ഏട്ടനല്ല,, ഇങ്ങള് ഇക്കാ എന്ന് വിളിക്കുന്നതിന്‌ പകരം ഞാൻ ഏട്ടൻ എന്ന് വിളിച്ചു,, അത്രേയുള്ളു,, നീയിതെവിടെന്നാ ഷാദി വരുന്നേ ??”..

“ഓഹ്,, അങ്ങനെ,,ഒന്ന് പോടി,, നിനക്കും ഇക്കാ എന്നന്നെ വിളിച്ചാൽ പോരെ,, പിന്നെന്തിനാ ഏട്ടൻ,, പൊട്ടൻ എന്നൊക്കെ വിളിച്ചു മനുഷ്യനെ വട്ടാക്കുന്നത്.. “

“ആയിക്കോട്ടെ മാഡം,, അതൊക്കെ പോട്ടെ ഇൻക് വേണേൽ ഞാൻ ആദിനെ പരിചയപ്പെടുത്തി തരാം,, എനിക്കവനെ മുന്നെ അറിയുന്നതാ,, എത്ര പെൺകുട്ടികൾ അവനെ പ്രൊപ്പോസ് ചെയ്തെന്നോ,, ഒരൊറ്റന്നെത്തിന് അവൻ സമ്മതം മൂളിയിട്ടില്ല “

“അതെന്താടി അവന് മൂളാനാറിയതോണ്ടാണോ ??എനിക്കാരെയും പരിചയപ്പെടേണ്ട മോളു,, ആ ടൈമിൽ ഞാൻ പോയി ഇക്കാനെ വിളിച്ചു കിന്നരിക്കും,, അല്ലാണ്ട് ഞമ്മക്ക് ഈ പാട്ടുകാരനോടൊന്നും വലിയ താല്പര്യമില്ല ട്ടോ “

“ഹും,, നീയും നിന്റെ ഒരു ഇക്കയും “.. അവളത് പറഞ്ഞു തീരുമ്പോഴേക്കും ഞാനെന്റെ കയ്യിലുണ്ടായ പെന്ന് കൊണ്ട് അവൾടെ കയ്ക്കിട്ടൊരു കുത്തു കൊടുത്തു..

“എന്റെ ഇക്കാനെ പറഞ്ഞാലുണ്ടല്ലോ ??”

“പോടി,,, ഞാനൊന്നും പറഞ്ഞിട്ടൊന്നുല്ല,, പറയാതെ തന്നെ ഇമ്മാതിരി ചേലാ ചെയ്യുന്നേ,, എനി പറയും കൂടി ചെയ്താലോ,, ഇയ്യ്‌ ഞമ്മളെ കൊല്ലുമല്ലോടി ഷാദി “..

“അയ്യോ,, ഞാനെന്റെ അഞ്ജുനെ ഒന്നും ചെയ്യില്ല ട്ടോ,, എന്റെ ഇക്കാനെ ആര് പറയുന്നതും എനിക്കിഷ്ടല്ല ട്ടോ.. അത് കൊണ്ടാ.. “.. ഇക്കയെ കുറിച്ചു ഒരു നൂറു കാര്യങ്ങൾ അത്രയും സമയത്തിനുള്ളിൽ അവൾക്കു പറഞ്ഞു കൊടുത്തിരുന്നു… അതൊക്കെ കേട്ട് അവൾക്കു ഞങ്ങളോട് അസൂയ ആണെന്ന് വരെ പറഞ്ഞു…

ഒരുവിധം കോളേജോക്കെ ഞങ്ങൾ രണ്ടാളും കണ്ടു.. അവൾക്കാണെങ്കിൽ ഏകദേശം പേരെയും അറിയുകയും ചെയ്യാം… ഒഴിവുള്ള സമയത്തൊക്കെ ഞാൻ ഫോണും കുത്തി കൊണ്ട് ഇക്കാനോട് കോളേജ് വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നു..

പിന്നീടുള്ള ദിവസങ്ങളും ഇത് പോലെയൊക്കെ തന്നെ ഞങ്ങളിലൂടെ കടന്നു പോയി… ക്ലാസ് റൂമും,, ഗേൾസ് റൂമും മാത്രമായിരുന്നു എന്റെ ലോകം.. കോളേജ് വിട്ടാൽ മാത്രം പുറം ലോകം കാണും… ആരുമായും അടുക്കാൻ എനിക്കത്ര താല്പര്യമില്ലായിരുന്നു.. പക്ഷെ എല്ലാ ടീച്ചേസും എന്നോട് പെട്ടെന്ന് തന്നെ അടുത്തിരുന്നു..

അതിനിടയിലാണ് സീനിയർസിന്റെ വക ഞങ്ങൾക്കുള്ള വെൽകം പാർട്ടി ഒരുക്കുന്നത്.. അന്ന് ആദിയുടെ പാട്ടുണ്ടാകും എന്നൊക്കെ പറഞ്ഞു ഒരൊന്നൊന്നര പുകിലായിരുന്നു ക്ലാസ് റൂമിൽ… ഇവർക്കൊക്കെ എന്താ അവന്റെ പേര് കേൾക്കുമ്പോ ഇത്ര ആക്രാന്തം… ഞമ്മളെ ഹംന കുട്ടി ദിവസവും ചോദിക്കും ആദിക്കാനേ കണ്ടിനോന്ന്,,, ഞാനവളോട് ഓരോ ഒഴിവ് കഴിവ് പറഞ്ഞു തടിയൂരും..

വെൽകം പാർട്ടിയുടന്ന് ഞാൻ ക്ലാസ്സിൽ പോയില്ല… എനിക്കന്ന് വയ്യാത്തോണ്ട് ഞമ്മള് അന്ന് ലീവാക്കി… പിറ്റേന്ന് അഞ്ജു എന്നെ പൊരിച്ചെടുത്തു… ഇന്നലെ വരാത്തത് നിനക്കു വല്ലാത്ത നഷ്ടയിരുന്നു എന്നൊക്കെ പറഞ്… ഞമ്മക്കതൊന്നും അത്ര വലിയ കാര്യായിട്ട് തോന്നിയില്ല.. അല്ലെങ്കിലും ഇവർക്കൊക്കെ അവനോട് ഇത്രയും ആരാധന തോന്നാൻ മാത്രം അത്രയ്ക്ക് വലിയ സംഭവമാണോ ??
**************************
“ഡി ഷാദി,, നാളെ ഫൈൻ ആർട്സ് ഡേ ആണ്… നാളെയെങ്ങാനും ഇയ്യ്‌ മുങ്ങിയാൽ പിന്നെ ഞാൻ നിന്നോട് കൂട്ടാകുമെന്ന് കരുതണ്ട “

അന്നത്തെ ലാസ്റ്റ് പീരീഡ് ഫ്രീ ആയിരുന്നു.. അത് കൊണ്ട് ഞങ്ങൾ രണ്ടാളും വാക മരച്ചുവട്ടിൽ സ്ഥാനമുറപ്പിച്ചു കൊണ്ടുള്ള സംസാരത്തിലാണ്…

“ഇല്ലടാ,, ഞാൻ നാളെ ഉറപ്പായിട്ടും വരും… എന്റെ ഹംനയെയും കൂട്ടണം.. അവൾക്കൊന്നു ആദിയെ പരിചയപ്പെടുത്തി കൊടുക്കും വേണം.. “

“നല്ല കാര്യായി,, എടി നാളെ അവനെ കാണാൻ തന്നെ കിട്ടൂല,, ഓന്റെ ടീമിന്റെ ഗാനമേളയൊക്കെ ഉള്ളതാ,, സ്റ്റേജിൽ നിന്ന് കണ്ടാൽ കണ്ട്‌.. അല്ലെങ്കിൽ പ്രോഗ്രാം കഴിയുന്നത് വരെ വെയിറ്റ് ചെയ്യേണ്ടി വരും “

“അതൊന്നും സാരമില്ലടാ,, ഓൾക്കൊന്നു കണ്ടാ മതിയവനെ,,, അത്രക്കിഷ്ടാ “..

സംസാരത്തിനിടയിലാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത്… നോക്കുമ്പോൾ ഇക്കയാണ്.. ഞാൻ ഫോൺ എടുക്കുന്നതിനു മുന്നെ അഞ്ജു സ്ഥലം കാലിയാക്കിയിരുന്നു.. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലെന്നും പറഞ്ഞവൾ എന്നെ നോക്കി കണ്ണിറുക്കിയിട്ട് പോയി..

ഞാൻ പതിയെ അവിടെ നിന്നും നടക്കാൻ തുടങ്ങി… ഇക്കയുടെ സംസാരത്തിനൊത്തു എന്റെ നടത്തം തുടർന്നു കൊണ്ടിരുന്നു..

Recent Stories

The Author

kadhakal.com

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story😍😍😍😍😍😍😙😙😙😙😙😘😘😘😘😘

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com