അവളാണെന്‍റെ ലോകം [Novel] 147

പലതും അവൻ പറഞ്ഞു കൊണ്ടിരുന്നെങ്കിലും എന്റെ മനസ്സ് മുഴുവൻ ഇക്കയായിരുന്നു… ഇക്കയെങ്ങാനും ഇതറിഞ്ഞാൽ എന്താകും പ്രതികരണം… ഇക്കയൊന്നു വിളിച്ചിരുന്നെങ്കിൽ എല്ലാം പറയാമായിരുന്നു… ഒറ്റയ്ക്ക് ഇതൊക്കെ താങ്ങാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല..

“ഹായ്,, ആദിൽ,, സുഖാണോടാ ?? എന്താ ഇവിടെ നിൽകുന്നെ ??”..

അജുവിന്റെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്… നോക്കുമ്പോ അവനും ആദിയും കൂടി കയ്യൊക്കെ പിടിച്ചു നല്ല സംസാരത്തിലാണ്..

“ഞാൻ ഈ കുട്ടി ഇവിടെ ഒറ്റക്ക് നിൽക്കുന്നത് കണ്ടപ്പോ കൂട്ടിനു നിന്നതാ,, അവളോട് ചോദിച്ചപ്പോ ബസ് മിസ്സായെന്ന് പറഞ്ഞു.. പിന്നെ നമ്മുടെ കോളേജിലെ കുട്ടിയല്ലേ,, ഒറ്റയ്ക്കു നിർത്തിയിട്ട പോകാൻ മനസ്സനുവദിച്ചില്ല അതാ.. “

“ആഹാ,, അപ്പോ നിനക്കു ഷാദിയെ പരിചയമില്ലേ ??”

“ഹേയ് ഇല്ലടാ,, ഇപ്പോ പരിചയപെട്ടതേ ഉള്ളു,, ഇനിയിപ്പോ വിശദമായിട്ട് പരിചയപെടാല്ലോ “.. അതും പറഞ്ഞവൻ എന്നെ നോക്കിയൊന്ന് കണ്ണിറുക്കി കാണിച്ചു..

കാണാത്ത ഭാവത്തിൽ ഞാൻ നിന്നു…

“എന്തായെടാ,, ഇപ്പോ പ്രോഗ്രാംസ് ഒന്നുല്ലേ നിനക്ക് ??ഒരുപാട് ഫാൻസ്‌ ഉണ്ടാകുമല്ലോ കോളേജിലൊക്കെ ??”..

“പ്രോഗ്രാംസൊക്കെയുണ്ടെടാ,, ഇപ്പോ പഠിക്കുന്നത് കൊണ്ട് എല്ലാം ചുരുക്കി കൊണ്ട് വരികയാ,, ഫാൻസിന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ ഭേദം,, അത്രയ്ക്കുണ്ട്.. പിന്നെ അവരാണല്ലോ ഞമ്മളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത് എന്നോർക്കുമ്പോൾ തിരിച്ചങ്ങോട്ടും അവരെ സ്നേഹിക്കുന്നു.. അത്രന്നെ “..

“ആഹ് ഫാൻസിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർമ്മ വന്നത്.. ഞമ്മളെ പെങ്ങളൂട്ടിക്കും നിന്നെ വല്യ കാര്യമാ,, നിന്റെ പേര് കേട്ടാ മതി,, ഓടി തുള്ളി വരും പെണ്ണ് “.. അതും പറഞ് അജു ഒന്ന് ചിരിച്ചു..

“അതെയോ,, പെങ്ങളൂട്ടിയോട് എന്റെയൊരു അന്വേഷണം പറഞ്ഞേക്ക്.. ഇവിടെ ഷാദിക്ക് മാത്രേ എന്നെ അറിയാതുള്ളു,, ബാക്കിയുള്ളോരൊക്കെ ഞമ്മളെ പിള്ളേരാ,, “

“ആഹ്,, ഷാദിക്കറിയാൻ വഴിയില്ലടാ,, അവൾ ഈ നാട്ടുകാരിയല്ലല്ലോ,, പിന്നെ ഓൾക്കൊരാളെ കുറിച്ചേ അറിയേണ്ടൂ,, അത് ഞമ്മളെ ഏട്ടൻ മൂപ്പരാ,, അഥവാ ഓൾടെ കെട്ടിയോൻ “.. അതും പറഞ് അജു എന്നെ നോക്കി..

“ആഹ്,, എന്നാ ശരി ഡാ,, നമുക്ക് പിന്നെ കാണാം “അതും പറഞ് ആദിൽ പോയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്…

അജുവിനോടൊപ്പം ഞാൻ യാത്ര തിരിച്ചു..

“നിനക്കെന്താ ഷാദി അവനെ അറിയില്ലേ,, നല്ല ചെക്കനാ,, കണ്ടില്ലേ ഒരു ജാഡയുമില്ലാതെ സംസാരിച്ചത്,, ആരാ എന്താന്ന് അറിയാഞ്ഞിട്ട് കൂടി നിനക്കൊപ്പം നിന്നത്,, അതാണ് ഞമ്മളെ നാട്ടുകാര്,, കണ്ടു പടിക്കെടി,, “.. അജുവിന്റെ തള്ള് തുടങ്ങി.. എനി സഹിച്ചേ നിവർത്തിയുള്ളു..

“അല്ലടാ,, നിനക്കെങ്ങനെയാ അവനെ പരിചയം ?? സംസാരം കണ്ടപ്പോ രണ്ടാളും നേരത്തെ അറിയുന്നവരാണല്ലോ “

“ആഹാ ബെസ്ററ് ചോദ്യം,,, എടി അവൻ നമ്മുടെ തൊട്ടടുത്ത നാട്ടുകാരനല്ലേ,, പിന്നെ ഈ ദുനിയാവിൽ എനിക്കറിയാത്തവരായിട്ട് ആരുമില്ല,, എന്നെ അറിയാത്തവരായിട്ടും ആരുമുണ്ടാകില്ല,,, ഹ ഹ ഹ “

“എന്നിട്ട് അക്കൂക്കയ്ക്ക് അവനെ അത്ര പരിചയമില്ലല്ലോ ??”

“നല്ല കാര്യായി പോയി,, അക്കൂനും നിച്ചൂക്കയ്ക്കും ആരെയും അറിയൂല,, ഈ എന്നെ തന്നെ അറിയുമോന്ന് എനിക്ക് സംശയാ,, അജ്ജാതി ടീമാ രണ്ടും… വീടിനു വെളിയിലിറങ്ങിയിട്ട് വേണ്ടേ ആരേലും അറിയാൻ “.. അതും പറഞ് അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി..

ശരിയാണ്,, ഇക്കയ്ക്ക് സൗഹൃദങ്ങൾ കുറവാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.. നിച്ചൂക്കയാണ് ഇക്കാന്റെ ബെസ്ററ് ഫ്രണ്ട് എന്നും പറഞ്ഞതോർമ്മ വന്നു എനിക്ക്..
*************************************

കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്… അഞ്ജുവിനോട് വരാമെന്ന് വാക്ക് കൊടുത്തത് കൊണ്ട് പോകാതിരിക്കാൻ പറ്റില്ല… അതുമല്ല ഇന്നലത്തെ സംഭവം അവളോട് പറയുകയും വേണം… എന്നാലേ എനിക്ക് സമാധാനം കിട്ടൂ.. ആദിയിൽ നിന്നും അങ്ങനെയൊരു ഇഷ്യൂ ഉണ്ടായത് കൊണ്ട് തന്നെ ഞാൻ ഹംനയോട് ഫൈൻ ആർട്സ് ഡേയുടെ കാര്യം മിണ്ടിയിട്ട് കൂടിയില്ല… ആരും അറിയാതെ ഈ പ്രശ്നം ഒന്ന് തീർന്നാൽ മതിയായിരുന്നു..

ചിന്തകൾ കാടു കയറാൻ തുടങ്ങിയപ്പോഴാണ് ആദിയെ കുറിച്ചോർമ്മ വന്നത്,, ഇന്നെനി അവൻ എനിക്കിട്ട് വല്ല പണിയും തരുമോ,, ഹേയ് അതുണ്ടാവില്ല… ഇന്നവനെ കാണാൻ കൂടി കിട്ടില്ലെന്ന് ഇന്നലെ അഞ്ജു പറഞ്ഞതാ.. ഹൊ അതോർത്തപ്പോ സമാധാനായി..

************************************

ഷാദി,,, ഇന്നെന്റെ ദിവസമാ ഡാ,, അല്ല നമ്മുടെ ദിവസം,,, നിന്നെ എന്നിലേക്കടുപ്പിക്കാൻ ഞാൻ നെയ്തെടുത്ത തന്ത്രം വിജയിക്കുമോന്നു അറിയാനുള്ള ദിവസം.. ആർക്കും നിന്നെ വിട്ടു കൊടുത്തു ഈ ആദിക്ക് പുണ്യാളനാകണ്ട…

എനിക്ക് വലുത് നീയാണ്,, ഞാൻ കണ്ട സ്വപ്നമാണ്… എന്റെ ജീവിതം,, അത് നിന്നോടൊപ്പം കഴിയാൻ ഞാൻ എന്നാലാവുന്നതൊക്കെ ചെയ്യും..

ഇതുവരെ എനിക്ക് മുന്നിൽ പരീക്ഷണങ്ങളെ ഉണ്ടായുള്ളൂ,, ഇപ്പോഴും അത്‌ തുടർന്ന് കൊണ്ടിരിക്കുന്നു.. നിന്നെ എന്റെ കിനാവിൽ മാത്രം കൊണ്ടെത്തിച്ചു പടച്ചോൻ ആദ്യം എന്നെ പരീക്ഷിച്ചു… ഇപ്പോ മറ്റൊരുത്തന്റെ ഭാര്യ വേഷം കെട്ടിച്ചു എന്റെ കണ്മുന്നിലും എത്തിച്ചു… പരീക്ഷണങ്ങളിലൊക്കെ ഞാൻ തോറ്റു പിന്മാറുമെന്ന് കരുതിക്കാണും… ഇല്ല,, അവളില്ലാതെ ആദിക്കൊരു ജീവിതമില്ല..

**********************************-**-
കോളേജ് ഓഡിറ്റോറിയത്തിൽ പിറകിലെ ചെയറിൽ പോയിരുന്നു ഞാനും, അഞ്ജുവും,,, അഞ്ജു നല്ല സന്തോഷത്തിലാണ്… ഞാനാണെങ്കിൽ പുറമെ ചിരിച്ചു കൊണ്ട് അവളോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. ബോയ്‌സിന്റെയും ഗേൾസിന്റെയും ശബ്ദം കൊണ്ട് അവിടമാകെ മലിനമാക്കപ്പെട്ടിരുന്നു..

ഞാൻ ആദിയുടെ കാര്യം പറയാനൊരുങ്ങുമ്പോഴാണ് ഓളെന്നോട് പറഞ്ഞത്..
“ഷാദി,, നീ ഇപ്പോ ഒന്നും പറയല്ലേടാ,, എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല,, നമുക്കു പിന്നീട് സംസാരിക്കാം “..

“ഹും ശരി,,, “..

പിന്നെ പരസ്പരം ഞങ്ങളൊന്നും സംസാരിച്ചില്ല…

ആദിയുടെ എൻട്രി സൂചിപ്പിച്ചു കൊണ്ട് അവന്റെ കൂട്ടുകാരും കാണികളും “ആദിൽ,,, ആദിൽ,,,,” എന്ന് വിളിച്ചു കരഘോഷം മുഴക്കാൻ തുടങ്ങിയിരുന്നു…. കൂടെ ഞമ്മളെ അഞ്ജുവും…

ഞാൻ മാത്രം അവനെ കാണാതിരിക്കാൻ തല താഴ്ത്തിയിരുന്നു..

ഒടുവിൽ അവൻ സ്റ്റേജിലേക്ക് കയറി…

വളരെ പതിഞ്ഞ സ്വരത്തിൽ അവനെന്തൊക്കെയോ പറയാൻ തുടങ്ങി..

“എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട്,,, നിങ്ങളാഗ്രഹിച്ച പോലെ ഒരടിപൊളി സോങ്ങ് പാടാൻ പറ്റിയ മാനസീകാവസ്ഥയിലല്ല ഞാനിപ്പോൾ,,, ഞാനാകെ തകർന്നിരിക്കുകയാണ്… എനിക്ക്,,, എനിക്കിന്ന് നിങ്ങൾക്ക് മുന്നിൽ നല്ലൊരു പ്രകടനം കാഴ്ച വെക്കാൻ പറ്റുമെന്ന് തോന്നുന്നില്ല,, അയാം സോറി ഫ്രണ്ട്സ്,,, റിയലി സോറി,, ” അതും പറഞ് പൊട്ടിക്കരഞ്ഞു കൊണ്ടവൻ സ്റ്റേജ് വിട്ടിറങ്ങി പോകുന്നത് കണ്ടു..

എല്ലാവരും ബഹളം വെക്കാൻ തുടങ്ങി.. അഞ്ജുവിനാണ് കൂടുതൽ ടെന്ഷനായത്… എനിക്കാണെങ്കിൽ സന്തോഷം കൊണ്ടിരിക്കാൻ പറ്റാത്തൊരവസ്ഥയും… എന്തായാലും അവൻ കരയുന്നത് കണ്ടല്ലോ… ഹാവൂ സമാധാനായി… ഇനിയാ തെണ്ടിയുടെ ശല്യം ഉണ്ടാകില്ലല്ലോ…

കുറച്ചു കഴിഞ്ഞപ്പോ അഞ്ജുവിനെ ആരോ വിളിച്ചോണ്ട് പോയി… ആദിയെ കണ്ടാലോ എന്ന് ഭയന്ന് ഞാനവിടെ തന്നെ ഇരുന്നു… എനിക്ക് തൊട്ടരികിൽ ഏതോ ഒരുത്തൻ വന്നിരുന്നപ്പോ ഞാനൊന്നു ഭയന്നു..

അഞ്ജുവിന്റെ ചെയറിലും വേറൊരുത്തൻ വന്നിരുന്നു… ചുരുക്കി പറഞ്ഞാൽ എനിക്കിരുവശവും രണ്ട് അപരിചിതർ… ഞാനിന്ന് വരെ കണ്ടിട്ടില്ല രണ്ടിനെയും… രണ്ടാളും സീനിയർസ് ആണെന്ന് മനസ്സിലായി..

ഉള്ളിലുള്ള പേടി പുറത്തു കാട്ടാതെ ഞാൻ വേഗം അവിടെന്ന് എഴുന്നേറ്റു … പോകാനൊരുങ്ങുമ്പോഴാണ് വലതു വശത്തുള്ളവൻ കാല് വെച്ചൊന്ന് തടഞ്ഞത്..

“താൻ എപ്പോ പുറത്തേക്ക് പോകണമെന്ന് ഞങ്ങൾ തീരുമാനിക്കും,, അപ്പോ പോയാ മതി,, “.. അതും പറഞ്ഞവൻ നെറ്റിയിലേക്ക് വീണ അവന്റെ മുടികളെ മാടിയൊതുക്കി തലയിൽ തന്നെ കൊണ്ടെത്തിച്ചു ,,,

മറുവശത്തിരിക്കുന്നവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു ആ ചെയറിൽ തന്നെ ഇരുത്തി….

‘”അവിടെ ഇരിക്കെടി,, മോള് പോകാനായില്ല ട്ടോ… ഞങ്ങൾക്ക് സംസാരിക്കാൻ കൂടിയുള്ളത് കേട്ടിട്ട് പോയാ മതി… ഇനിയതല്ല,, ഞങ്ങളെ ധിക്കരിച്ചു പോകാനാണ് ഭാവമെങ്കിൽ,,,, ബാക്കി നീ അനുഭവിച്ചറിയും മോളേ… “..

അവരുടെ വാക്കുകൾ എന്റെ മിഴികളെ ഈറനണിയിച്ചു… ഞാനെന്ത് തെറ്റ് ചെയ്തിട്ടാ പടച്ചോനേ ഇങ്ങനെയൊക്കെ,,,

എന്തായിരിക്കാം അവർക്ക് പറയാനുള്ളത് ??
ഒരല്പം ഭീതിയോടെയായിരുന്നു ഞാനവർക്കിടയിൽ ഇരുന്നത്… എന്തായിരിക്കും ഇവർക്ക് പറയാനുള്ളത്..

“എന്റെ പേര്,, രാഹുൽ,,, അത്‌ ഷബീർ,, ഞങ്ങൾ ആദിയുടെ ചങ്ക്‌സ് ആണ്,, ” അതും പറഞ് ഒരുത്തൻ എന്റെ മുഖത്തേക്ക് നോക്കി.. അപ്പോഴാണ് മറ്റവന്റെ ഡയലോഗ്,,

“ഡി കോപ്പേ,,, നിന്നെക്കാൾ മൊഞ്ചുള്ള ഒരുപാട് പെൺകുട്ടിയോൾ ഈ കോളേജിലുണ്ട്,, പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം,, ആ പഹയൻ കിനാവ് കണ്ട് നടന്നതും,, പ്രേമിച്ചതും നിന്നെ,,, നിനക്കാണെങ്കിലോ ഒടുക്കത്തെ ജാടയും,, “..

അവൻ പറഞ്ഞു നിർത്തുമ്പോഴേക്കും മറ്റവൻ തുടങ്ങി..

“ഇന്നലെ നടന്ന സംഭവമൊക്കെ ഞങ്ങളറിഞ്ഞു,,, ഇപ്പോ ഞങ്ങള് മാത്രേ അറിഞ്ഞുള്ളു,, ഈ കോളേജ് മുഴുവൻ അറിഞ്ഞാലുള്ള അവസ്ഥ നിനക്കറിയാല്ലോ,,, ഇപ്പോ നീ ഒറ്റൊരുത്തി കാരണമാ അവൻ കരഞ്ഞു കൊണ്ടിറങ്ങി പോയത്,, അതുകൊണ്ട് നീ തന്നെ അവനെ തിരിച്ചു കൊണ്ടുവരണം.. ഈ പ്രോഗ്രാമെങ്ങാനും അവന്റെ അഭാവം കൊണ്ട് പാതി വഴിയിൽ വെച്ചു മുടങ്ങിയാൽ,,, പിന്നെ നീ ഈ ക്യാമ്പസ്സിന് പുറത്തിറങ്ങണോ വേണ്ടയോ എന്ന് ഞങ്ങള് തീരുമാനിക്കും.. “

അതിലൊരു ഭീഷണി ഞാൻ മണത്തറിഞ്ഞു.. എങ്കിലും ഞാനെന്റെ മൗനം തുടർന്നു.. എതിർത്തു സംസാരിക്കാൻ മാത്രം ഞാൻ അവരോളം എത്തിയില്ലല്ലോ..

“നിനക്കൊരല്പം മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ ഇന്നവന് ഇത്രയധികം വേദനിക്കേണ്ടി വരില്ലായിരുന്നു.. നീ മറ്റൊരുത്തന്റെ ഭാര്യ ആയിരിക്കാം,, എന്ന് കരുതി അവനെ ഇങ്ങനെ അവോയ്ഡ് ചെയ്യണ്ട കാര്യമൊന്നുമില്ല… ഇന്ന് തന്നെ പോയി അവനെ നീ പ്രേമിക്കണം എന്നൊന്നും ഞങ്ങള് പറയുന്നില്ല,, നിന്റെ സ്നേഹത്തോടെയുള്ള വാക്ക്,, അത്‌ മാത്രം മതി,, ഞങ്ങളുടെ ഇന്നത്തെ പരിപാടി ഉദ്ദേശിച്ച പോലെ ഭംഗിയായി നടത്താൻ…. നീയൊരു മനസ്സലിവുള്ള പെണ്ണാണെങ്കിൽ ഞങ്ങളുടെ ആദിയുടെ കണ്ണീരിനൊരു വില നീ കാണും,,, ആ കണ്ണീർ അവന്റെ സ്നേഹത്തിന്റെ ആത്മാർത്ഥതയാണ് എന്നൊരിക്കൽ നീ തിരിച്ചറിയും.. “…

വാക്കുകൾ ഓരോന്നും എനിക്ക് മുന്നിലേക്ക് പെയ്തിറങ്ങുമ്പോൾ,, ഞാനാലോചിക്കുകയായിരുന്നു,, അവനെ കുറിച്ചു,,, അവൻ എന്നോട് കാട്ടുന്ന സ്നേഹത്തെ കുറിച്ച്…

അവനോട് എനിക്ക് സഹതാപം തോന്നി തുടങ്ങിയാൽ പിന്നെ അത്‌ പ്രണയത്തിലേക്ക് വഴി മാറും,,, ഇല്ല,, ഒരു സഹതാപവും എനിക്കവനോട് തോന്നാൻ പാടില്ല… മുന്നിലൊരു ലക്ഷ്യവുമായി ഞാനവർക്കിടയിൽ നിന്നെഴുന്നേറ്റു… അവരിലൊരാൾക്ക് നേരെ തിരിഞ്ഞു ഞാൻ പറഞ്ഞു തുടങ്ങുകയായിരുന്നു…

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.