അരുണാഞ്ജലി [പ്രണയരാജ] 441

ടാ… ഞാനൊന്നു പറയട്ടേ….

 

വേണ്ട. വാ… പോവാം

 

ഞാൻ കാറിൽ കയറി ഇരുന്നു. അജു കാറിൽ കയറിയതും എന്നെ നോക്കി ഒരു വശളൻ ചിരി പാസാക്കി.  കാർ മുന്നോട്ടെടുത്തു. കാർ ചലിച്ചു തുടങ്ങിയപ്പോ ഇത്തിരി ആശ്വാസം കിട്ടി.അജു അവനോട് മാത്രം ആർക്കും പറഞ്ഞ് ജയിക്കാനാവില്ല, ഒരൊന്നൊന്നര നാക്കാണ് പഹയന്.

 

ഒന്നു തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് എന്നെ ദേഷ്യത്തോടെ നോക്കുന്ന അമ്മയുടെ മുഖം. അമ്മയുടെ മടിയിൽ കിടന്ന് ഏങ്ങലടിച്ചു കരയുകയാണ് അഞ്ജലി. ഞാൻ കുടുതൽ ശ്രദ്ധ കൊടുക്കാതെ പുറത്തേക്കു നോക്കി ഇരുന്നു.

 

ഞാൻ , ഞാനൊരു നീചനാണോ… എനിക്കുമറിയില്ല, ഇങ്ങനെ ഒന്നുമായിരുന്നില്ല ഞാൻ, പക്ഷെ ഇപ്പോ ഞാനാകെ മാറിപ്പോയി. സ്നേഹം എന്നൊരു വികാരം എനിക്കില്ല. എനിക്ക് ഒരു സ്വപ്നം മാത്രം ഒരു യാത്ര പോകണം ബൈക്കിൽ, ലക്ഷ്യമൊന്നുമില്ലാത്ത യാത്ര.

 

പുതിയ അറിവുകൾ നേടണം, പുതിയ സംസ്കാരങ്ങൾ കാണണം, പ്രകൃതി ഭംഗി ആസ്വദിക്കണം. എന്നെ അറിയാത്ത ആളുകൾക്കു മുന്നിൽ പുതിയൊരു മനുഷ്യനായി എനിക്കു ജീവിക്കണം, ബന്ധത്തിൻ്റെ ബന്ധനങ്ങളില്ലാതെ നിയന്ത്രണ രേഖകളില്ലാതെ പാറിപ്പറക്കുന്ന പക്ഷിയെ പോലെ സ്വതന്ത്രമായി പറക്കണം. ഒടുക്കം ഏകനായി എന്നെ അറിയാത്ത എവിടെയെങ്കിലും മരിച്ചു വീഴണം.

 

എല്ലാ ബന്ധങ്ങളും പൊട്ടിച്ച് സ്വതന്ത്രനായി പറക്കാൻ കൊതിക്കുമ്പോ പുതിയ ഒരു ബന്ധനത്താൽ എന്നെ വീണ്ടും തളയ്ക്കാൻ ശ്രമിക്കുകയാണ് എൻ്റെ കുടുംബം. കരഞ്ഞു കാലു പിടിച്ചാലും അവർക്കു മനസിലാവില്ല എങ്കിൽ ഞാനെന്തു ചെയ്യാനാണ്.

 

ചിന്തിച്ചിരിക്കുമ്പോഴേക്കും വീടെത്തി . ഒന്നും അറിഞ്ഞില്ല നിമിഷങ്ങൾക്കകം ഞങ്ങൾ പുറത്തിറങ്ങി. അഞ്ജലി ഒരു അകലം ഇട്ടാണ് എൻ്റെ അരികിൽ നിൽക്കുന്നത്, അതെനിക്കും കുറച്ച് ആശ്വാസം പകർന്നു.

 

പടിക്കു മുന്നിൽ നിന്നും ഞങ്ങളെ ആരതി ഉഴിഞ്ഞ് പൂവും അരിയും എറിഞ്ഞു. പിന്നെ അഞ്ജലിയുടെ കയ്യിൽ കത്തിച്ചു വെച്ച നിലവിളക്ക് കൊടുത്തു. നിലവിളക്കും പിടിച്ച് വലതു കാൽ വെച്ചവൾ അകത്തേക്കു കയറി. എൻ്റെ ജീവിതത്തിൻ്റെ സന്തോഷങ്ങൾക്കു മേൽ ഇടതു കാൽ വെച്ചവൾ എൻ്റെ വീട്ടിൽ കയറി.

 

115 Comments

  1. Next part evide broo

Comments are closed.