അരുണാഞ്ജലി [പ്രണയരാജ] 441

അതു പറയുമ്പോൾ അവളിൽ നാണം നിറഞ്ഞു തുളുമ്പുവായിരുന്നു. അടുത്ത നിമിഷം അവൾ കണ്ടത് ബോധം കെട്ട് വീഴുന്ന അരുണിനെയാണ്.

 

ഹോസ്പിറ്റലിൽ ബോധം വന്നപ്പോ ഞാൻ കണ്ട കാഴ്ച്ച. ദയനീയ ഭാവത്തിൽ എന്നെ നോക്കുന്ന അമ്മയും അച്ഛനും കുടുംബക്കാരും. പിന്നെ പുച്ഛ ഭാവത്തിൽ എന്നെ തന്നെ നോക്കുന്ന കൂട്ടുക്കാരും. അവരുടെ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാം അവർക്ക് എന്നോട് ചോദിക്കാനുള്ളത്.

 

ആദ്യരാത്രി എന്തു കണ്ടിട്ടാടാ… പേടിച്ചു ബോധം കെട്ടത്..?

 

മാനം കളഞ്ഞില്ലെ കരുപ്പേ…..

 

അപ്പോ ഈ പേടി കാരണമാണോടാ ഇന്നലെ  വച്ചു കീറിയത്

 

കുരങ്ങൻ്റെ കൈയ്യിൽ പൂമാല കിട്ടിയ ഇതല്ല ഇതിനപ്പുറം നടക്കും

 

അങ്ങനെ ഒട്ടനവതി ചോദ്യങ്ങൾ അവരുടെ മുഖത്തുണ്ടായിരുന്നു. പിന്നെ ഞാൻ തിരഞ്ഞത് അവളെയാണ് എല്ലാത്തിനും കാരണമായ അവളെ. പക്ഷെ എൻ്റെ കൺവട്ടത്ത് അവളുണ്ടായിരുന്നില്ല എന്നതാണ് സത്യം .

 

ഇന്നലെ ഒരു ദിവസം , ഞാൻ പൂർണ്ണ പരാജിതനാണ്, അതോടൊപ്പം തന്നെ, അന്നു മുഴുവൻ എനിക്കൊരു കോമാളിയുടെ വേഷം മാത്രമായിരുന്നു. എനി എന്താവും എൻ്റെ ജീവിതം,

 

എല്ലാരും ഒന്നു പുറത്തിറങ്ങിയെ ആരെങ്കിലും രണ്ടാൾ നിന്നാ മതി.

 

ഒരു നെഴ്സിൻ്റെ വകയായിരുന്നു ആ തകർപ്പൻ ഡയലോഗ്. എന്താ… ടൈമിംഗ്, സത്യത്തിൽ ഞാൻ തൊഴുതു പോയി അവളെ, അവൾ വന്നു ഒരു ഇൻജക്ഷൻ എടുത്തു. ആ സമയം എല്ലാരും ഇറങ്ങി തുടങ്ങി.

 

അജു….

 

എന്താടാ….

 

നീ ഇവിടെ നിക്ക്

115 Comments

  1. Next part evide broo

Comments are closed.