അരുണാഞ്ജലി [പ്രണയരാജ] 441

അതു കേട്ട സമയം അഞ്ജലി രാധമ്മയുടെ മുഖത്തേക്ക് നോക്കി.

 

അവന് ഈ പെൺകുട്ടികളായിട്ടൊന്നും അതികം ഇടപഴകി ശീലമൊന്നുമില്ല അതാ….

 

ആ സമയം അവൾ ഒരു പുച്ഛത്തിൽ കലർന്ന പുഞ്ചിരി തൂകി, അതിൻ്റെ അർത്ഥം മാത്രം വ്യക്തമായില്ല.

 

അമ്മേ…. ഈ വിവാഹത്തിൽ ഏട്ടന് ഇഷ്ടമല്ലെന്നത് എനിക്കുറപ്പാ….

 

മോളെ എന്താ നീ… ഈ… പറയുന്നത്

 

ഏട്ടൻ ഇപ്പോ ഇറങ്ങി പോയതെന്തിനാ….

 

അതവൻ്റെ സുഹൃത്തിനെ കാണാനായിരിക്കും മോളെ

 

ആണോ അമ്മേ…..

 

ആ ചോദ്യത്തിന് മുന്നിൽ രാധമ്മ ഒന്നു പതറിയെങ്കിലും പെട്ടെന്നു തന്നെ അതു മറച്ചു പിടിച്ചു.

 

അവന് ഒരുപാട്  കൂടുക്കാറുണ്ട്, പെട്ടന്നായതു കൊണ്ട് എല്ലാരെയും വിളിക്കാൻ പറ്റിയില്ല. അതാ…. നീ വേണ്ടാത്തതൊന്നും ചിന്തിക്കാതെ ഇതൊക്കെ മാറാൻ നോക്ക് , വേണേ… മോളൊന്നു കിടന്നോ…

 

അതും പറഞ്ഞ് രാധമ്മ പുറത്തിറങ്ങിയതും അഞ്ജലി വാതിൽ അടച്ചു. തൻ്റെ ആഭരണങ്ങൾ അഴിച്ചു വെച്ച ശേഷം മുന്താണി മാറ്റാൻ നോക്കിയപ്പോ അവളുടെ ഫോൺ റിംഗ് ചെയ്തു. അവൾ മുന്താണി പഴയ പോലെ ഇട്ട് ഫോൺ എടുത്തു നോക്കി. അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. പെട്ടെന്നു തന്നെ അതു പരിഭവമായി മാറി. അവൾ കോൾ എടുത്തതും….

 

പിണക്കാണോടി…. അഞ്ചു മോളേ…..

 

ദേ…. റീത്ത നിയെന്നൊട് മിണ്ടാൻ നിക്കണ്ട

115 Comments

  1. Next part evide broo

Comments are closed.