അരുണാഞ്ജലി [പ്രണയരാജ] 441

Views : 70624

സത്യത്തിൽ എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നി ആ രാത്രി . ഞാൻ സ്വയം കുഴിച്ച കുഴിയല്ലെ, പാവം പപ്പ .കൊറെ വട്ടം പറഞ്ഞതാ… വേണ്ട വേണ്ട എന്ന് , എവിടെ ഞാൻ കേക്കാതെ ഓരോന്നു കാണിച്ചു കൂട്ടിയതിൻ്റെ ഫലം. പിന്നെ എപ്പോഴോ മനസിൽ ഒരു പ്രതീക്ഷ വന്നു. എൻ്റെ സ്നേഹം കൊണ്ട് അരുണേട്ടനെ മാറ്റിയെടുക്കാം എന്നൊക്കെ ഞാൻ ചിന്തിച്ച സമയത്ത് , അബോധാവസ്ഥയിൽ അരുണേട്ടൻ എന്തൊക്കെയോ… പിറുപിറുത്തു. ഞാൻ അതു കാതോർത്തു കേട്ടതും തകർന്നു പോയെടി. ചത്താ മതി എന്നായിപ്പോയി എനിക്ക്.

 

 

 

എന്താടി, അവനെന്താ പറഞ്ഞെ,

 

 

 

നിന്നെ ഞാൻ തൊടില്ലെടി, ഒരിക്കലും തൊടില്ല,

 

തോന്നിയവൻ്റെ ഒക്കെ മേൽ കുതിര കേറി ഒടുക്കം എൻ്റെ തലേ വന്നു കേറി മൂദേവി….

 

അഞ്ജലി തൂ…… അവളുടെ തന്ത അയാക്കു ഞാൻ വെച്ചിട്ടുണ്ട്

 

നിന്നെ ഞാൻ ഒഴിവാക്കുമെടി നശൂലമേ….

 

പിന്നെയും കൊറേ… എന്തൊക്കെയോ പറഞ്ഞു.,,,,

 

അവനെന്താടി പ്രാന്താണോ… എന്നിട്ട് നിയൊന്നും ചെയ്യുന്നില്ലെ. ഇതിങ്ങനെ വിട്ടാ പറ്റില്ല

 

 

 

നിനക്കെന്നെ അറിയില്ലേ… റീത്ത

 

അതാ… ഞാനും ചോദിച്ചെ

 

എടി അതൊക്കെ കേട്ട് എനിക്ക് ഭ്രാന്തായപോലെ തോന്നി. പിന്നെ വല്ലാതെ ദേഷ്യം കയറി. ആ മുതലിനെ കഴുത്തു ഞെരിച്ചു കൊന്നാലൊ എന്നു വരെ ചിന്തിച്ചു. അപ്പോഴാ കക്ഷി കക്ഷിയുടെ ഡ്രീമിനെ കുറിച്ച് പറഞ്ഞെ

 

Recent Stories

115 Comments

  1. Next part evide broo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com