അരുണാഞ്ജലി [പ്രണയരാജ] 441

കാർ വീടിൻ്റെ പടികടന്നു അകത്തു കയറുമ്പോ അവനാ… കാഴ്ച്ച കണ്ടത്. കത്തിച്ചു വെച്ച നിലവിളക്കും കൈകളിലേന്തി ഒരു ദേവകന്യക മന്ദം മന്ദം കടന്നു വരുന്നു. അവൾ വിളക്കു വെച്ച് നാമം ചൊല്ലി തീരും വരെ അരുൺ കാറിലിരുന്നു കൊണ്ട് അവളെ നോക്കി ഇരുന്നു. അവൾ അകത്തേക്കു പോയതു അവൻ ഒന്നു ഞെട്ടി. ദേഷ്യത്തോടെ ടോർ തുറന്ന് ഫ്രണ്ട്സിനടുത്തേക്കു ചെന്നു. 

ഓ വന്നല്ലോ… മണവാളൻ

 

ടാ…. കാശി…. മതി

 

നല്ല കീറ് കീറി വരാണല്ലേ….

 

നീയെന്നൊഴിച്ചേ….

 

ഇന്നു കുളമാക്കണോടാ….

 

അവൻ പറഞ്ഞതൊന്നും കേക്കാതെ അവിടെ ഉണ്ടായിരുന്ന ഗ്ലാസിലെ പെഗ് ഒറ്റയടിക്ക് ഇറക്കി.

 

നിയെന്തിനാടാ… ഇങ്ങനെ കുടിക്കുന്നേ….

 

നീ… ഒഴിക്കെടാ… കാശി…

 

അതെ ഇതിൽ നിൻ്റെ സ്റ്റാമിന നീ തെളിയിച്ചതാ.. അവിടെ തെളിയിച്ചാ മതി.

 

അതോ… മൂക്കു കുത്തി വീഴോ….

 

ടാ… നീ ഒഴിക്ക്

 

അങ്ങനെ അവരെന്നെ കളിയാക്കലും അതു കേട്ട്  കലി തുള്ളി ഞാനും കുടിച്ചു. അങ്ങനെ കുടിച്ചു കുടിച്ച് ബോധം മറഞ്ഞതു പോലും ഞാൻ അറിഞ്ഞില്ല. അങ്ങനെ മദ്യലഹരിയിൽ ആറാടി ഞാൻ ബോധരഹിതനായി.

 

ഉദയ സൂര്യൻ ഉദിച്ച പുതു പുലരി, ആദ്യരാത്രി പിന്നിട്ട ശേഷം ഞങ്ങളെ തേടി വന്ന ആദ്യ ദിനം. പുതുമോടികൾക്ക് ഏറെ പ്രിയങ്കരമായ സുപ്രഭാതം. ഇരു മേനികളും ചൂടുപറ്റി, പ്രണയം പങ്കിട്ട രാവ് പിന്നിട്ട ശേഷം മാറിലുറങ്ങുന്ന ഇണയെ പുണർന്നു വരവേൽക്കുന്ന പുലരി, പ്രേമത്തിൻ്റെ നാണം കലർന്ന പുലരി.

115 Comments

  1. Next part evide broo

Comments are closed.