ഹരിചരിതം 1 [Aadhi] 1411

ഹരിചരിതം 1

Haricharitham 1 | Author : Aadhi

 

 

മറ്റൊരു സൈറ്റിൽ പൂർണമായി വന്ന കഥയാണ്. യാതൊരു മാറ്റവുമില്ല !
വായിച്ചവർ വീണ്ടും വായിച്ചു സമയം കളയണമെന്നില്ല..??
കുറച്ചധികം പേജുകളുള്ളതിനാൽ മൂന്നോ നാലോ പാർട്ടായി ഡെയിലി ഇട്ട് നാലഞ്ചു ദിവസം കൊണ്ട് തന്നെ നമുക്കിത് തീർക്കാം..

ഒരുപാട് പേജുകളുണ്ടങ്കിൽ ആദ്യമായി വായിക്കുന്ന പലർക്കും മടുപ്പെല്ലാം തോന്നിയേക്കാം…??

(എനിക്ക് തോന്നാറുണ്ട്, അതാ..??)

 

**********************************

 

 

 

“ടീച്ചറേ…ഇങ്ങളെപ്പഴാ കല്യാണത്തിന് പോണേ??”

വലിയ  ശബ്ദത്തിൽ ഉള്ള ചോദ്യം കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നത്. രാവിലത്തെ ചായ കുടിച്ചു ഒന്ന് കിടന്നതായിരുന്നു.

” ഞാൻ ഉണ്ടാവില്ല ഗീതേ… കുട്ടൻ ഇവിടെ ഒറ്റക്കാവൂലേ..?? “

അമ്മയുടെ മറുപടി കേട്ടു.

ഈ അമ്മക്ക് ഇതെന്തിന്റെ കേടാ… !! ഇവിടെ മുറ്റത്തു കിടന്നു അലറിപ്പൊളിക്കാൻ.. എനിക്ക് നല്ല ദേഷ്യം വന്നു.

ഞാൻ തല ചെരിച്ചു കർട്ടൻ ഒരിത്തിരി മാറിക്കിടക്കുന്ന ജനാലയിലൂടെ പുറത്തു നോക്കി.

ഓഹ്… അമ്മ എന്നത്തേയും പോലെ തന്നെ ബൈക്കിന്റെ സൈഡ് ഒക്കെ നടന്നു നോക്കാണ്. ബൈക്കിന്റെ ക്രാഷ്  ഗാർഡും ഹാൻഡിലും വളഞ്ഞിട്ടുണ്ട്. പിന്നെ ടാങ്കും ഹെഡ് ലൈറ്റും ഒക്കെ നന്നായി സ്ക്രാച്ച് ആയിട്ടുണ്ട്. ലെഫ്റ് ഇൻഡിക്കേറ്റർ പൊട്ടിയിട്ടും ഉണ്ട്. പിന്നെ അവിടേം ഇവിടേം ഒക്കെ ആയിട്ട് കുറേ പെയിന്റ് പോവലും സ്ക്രാച്ചും ഒക്കെ വേറെ. എല്ലാം കൂടെ ഒരു ചെറിയ ആക്സിഡന്റ് നടന്നെന്നു ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.

ഞാൻ റൂമിൽ ഇരുന്ന ഹെൽമെറ്റ് ഒന്ന് നോക്കി.. 6000 രൂപയുടെ LS2  വിന്റെ ലെഫ്റ് സൈഡ് മൊത്തം വരഞ്ഞിട്ടുണ്ട്. പിന്നെ താടി വരുന്ന ഭാഗവും. എന്തോ ഭാഗ്യത്തിന് ആക്സിഡന്റ് നടക്കുന്നതിനു 2 മിനുറ്റ് മുമ്പ് കൂട്ടുകാരനെ കണ്ടത് നന്നായി. അവനോട് സംസാരിച്ചു കഴിഞ്ഞു എന്തോ ഒരു ഓളത്തിനു ഹെൽമെറ്റ് തലയിൽ വെച്ചു ക്ലിപ് ഇടാൻ തോന്നിയത് നന്നായി. അല്ലെങ്കിൽ ഹെൽമെറ്റിൽ കണ്ടത് മുഴുവൻ എന്റെ മുഖത്തായേനെ.

കഴിഞ്ഞ ആഴ്‌ച ആണ് അതുണ്ടായത്. ഞാൻ വീട്ടിൽ നിന്നും ഒരു 5 കിലോമീറ്റർ ദൂരത്തുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ ആണ് ജോലി ചെയ്യുന്നത്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ബോസ് പർച്ചെസിങ്ങിനു വേണ്ടി ബാംഗ്ലൂർ പോയതാണ്. ഓഫീസിൽ വേറെ  ആരും ഇല്ല. എനിക്കാണേൽ വേറെ കാര്യം ആയിട്ട് പണി ഒന്നും ഇല്ല. എന്നാൽ ഇറങ്ങിയേക്കാം. കുറച്ചു പൈസയുടെ അത്യാവശ്യം ഉണ്ട്. അതൊപ്പിക്കണം.

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.