ഹരിചരിതം 1 [Aadhi] 1410

” സ്ട്രൈക്കോ?? എന്ത് സ്ട്രൈക്ക് ?? നിങ്ങളാരാ സ്ട്രൈക്ക് വിളിക്കാൻ?? ”

സാർ ദേഷ്യത്തോടെ എന്നെ നോക്കി…

” ഏതായാലും നനഞ്ഞു… ഇനി കുളിച്ചു കേറിക്കോ… ഒന്നും നോക്കണ്ട, മുമ്പത്തെ ക്ലാസ്സിൽ ശ്രീ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചേർത്ത് ഒരു ഡയലോഗ് അംഗ കാച്ചിക്കോ… “, മനസ്സ് പറഞ്ഞു…

” സാർ… ഇന്നലെ എതിർ  പാർട്ടിക്കാർ കാരണം ഒന്നുമില്ലാതെ നമ്മുടെ തേഡ് ഇയർ റെപ്പിനെ തല്ലി.. അവനിപ്പോ പരിക്ക് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. അതിനു കാരണക്കാരായവർക്കെതിരെ നടപടി ഉണ്ടാവണം.. അതാവശ്യപ്പെട്ടാണ് സ്ട്രൈക്ക്.. ” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.

സാർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ഞാനും നോട്ടം മാറ്റാൻ പോയില്ല.. പേടി ഉണ്ടങ്കിലും സാറിന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.

” ശെരി… ഈ തേഡ് ഇയർ റെപ്പ് എന്ന് പറഞ്ഞാൽ ബി.ടെക്ക്.കാരുടെ റെപ്പ് അല്ലേ… അതിനു എം.ടെക്കുകാർ സമരത്തിന് ഇറങ്ങേണ്ട കാര്യം ഇല്ല. നിങ്ങൾ ബി.ടെക്കുകാരെ ഇറക്കിക്കോ… ” , പറഞ്ഞിട്ട് സാർ ക്ലാസ്സ് എടുക്കാനായി തിരിഞ്ഞു.

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ശ്രീയെ നോക്കി. അവൾ ഒന്നും മിണ്ടാതെ സാറിനെ നോക്കി നിൽക്കുകയാണ്.  എന്താണ് അവളുടെ  മനസ്സിൽ?? മുഖത്തു നിന്നും ഒന്നും വായിച്ചെടുക്കാൻ പറ്റുന്നില്ല.. പക്ഷെ പൊതുവെ കൂൾ ആയിട്ടുള്ള മുഖം ചുവന്നിട്ടുണ്ട്..

” അതെന്താ സാർ ഇവിടെ ബി.ടെക്ക് , എം.ടെക്ക് എന്നൊക്കെ ഒരു വേർതിരിവ്?? എല്ലാവരും ഈ കോളേജിലെ സ്റ്റുഡന്റസ് അല്ലെ…?? അല്ല.. അടികൊണ്ടത് ഞങ്ങളുടെ പാർട്ടിക്കാരും അടിച്ചത് സാറിന്റെ പാർട്ടിക്കാരും ആയതുകൊണ്ടാണോ ഇങ്ങനെ? അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിച്ചതാ….”

ശ്രീ എന്റെ മുന്നിലേക്ക് കേറി നിന്നുകൊണ്ട് പറഞ്ഞു..

സാർ ആദ്യം ഒന്നു പകച്ചെങ്കിലും പെട്ടെന്ന് അവളെ നോക്കി പറഞ്ഞു..

” വേർതിരിവ് ഒന്നും അല്ല.. പിന്നെ പാർട്ടിക്കാര്യം ഇതിനിടക്ക് പറയണ്ട. ഇവർ ഗവൺമെന്റിന്റെ കയ്യിൽ നിന്നും സ്റ്റൈപ്പന്റ് വാങ്ങി പഠിക്കുന്നവരാ… അവർക്ക് സമരം നടത്താൻ ഉള്ള അവകാശം ഒന്നുമില്ല..”

” അങ്ങനെ ആണെങ്കിൽ 2 മാസം മുമ്പ് ശമ്പളപരിഷ്കരണം എന്നും പറഞ്ഞു ഇതേ സർക്കാരിന്റെ ശമ്പളം വാങ്ങുന്ന സാർ ഒക്കെ തന്നെ അല്ലേ ഇവിടെ സമരം ചെയ്തത്?? ”

” അത്…ന്യായമായ ആവശ്യങ്ങൾക്കുള്ളതായിരുന്നു.. ഞാൻ പറഞ്ഞല്ലോ, നിങ്ങളുടെ റെപ്പിനെ തല്ലിയെങ്കിൽ നിങ്ങൾ സമരം വിളിച്ചോളൂ… ഇവർ ഇവിടെ പഠിക്കാൻ വന്നതാ… നിങ്ങളെ പോലെ അല്ല, അവർക്ക് റിസേർച് കൂടി ഉണ്ട്.. അത് കൊണ്ട് കോളേജിനെ മൊത്തത്തിൽ ബാധിക്കാത്ത കാര്യങ്ങൾക്ക് ഇവരെ ഇറക്കാൻ ഞാൻ സമ്മതിക്കില്ല.. ” സാർ വിട്ടുകൊടുക്കാൻ ഉള്ള ഭാവമില്ല.

” സാർ എന്തിന്റെ അടിസ്ഥാനത്തിലാ ന്യായാന്യായങ്ങൾ പറയുന്ന…..” ശ്രീ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പീരീഡ് കഴിഞ്ഞു കൊണ്ടുള്ള ബെൽ മുഴങ്ങി.

സാർ ചിരിയോടെ ബുക്ക് എല്ലാം എടുത്ത് ” ഇപ്പൊ ഇവർ ഇറങ്ങും, ഇന്റർവെൽ ആയതുകൊണ്ട്… അത് നിങ്ങളുടെ സമരത്തെ സപ്പോർട്ട് ചെയ്തതാണെന്ന് വിചാരിച്ചു നിങ്ങൾ പോയി സന്തോഷിക്ക്” എന്നും പറഞ്ഞു ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.

ക്ലാസ്സിൽ കുട്ടികൾ ഞങ്ങളെ നോക്കി ഇരിക്കുന്നുണ്ട്… ശ്രീ ഒന്നും പറയുന്നില്ല…

ഞാൻ അവളെ വിളിച്ചു.. ” ടീ..ശ്രീ… എന്താ ചെയ്യുന്നേ?? ”

അവൾ പെട്ടെന്ന് ഞെട്ടിയ പോലെ…    വേഗം തന്നെ ഡയസ്സിലേക്ക് കേറി നിന്ന് മേശയിൽ തട്ടിക്കൊണ്ട് എല്ലാവരോടും ക്ലാസ്സിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. ക്ലാസ്സിലെ കുട്ടികൾ ഒന്ന് സംശയിച്ചു നിന്ന ശേഷം ഓരോരുത്തരായി പുറത്തോട്ട് ഇറങ്ങി. എല്ലാവരും പുറത്തോട്ട് ഇറങ്ങിക്കഴിയുന്ന വരെ അവൾ മേശയുടെ മേൽ രണ്ടു കയ്യും കുത്തി മുന്നോട്ട് നോക്കി നിന്നു.

* * * * * * * * *

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.