ഹരിചരിതം 1 [Aadhi] 1410

ഞാൻ ചെന്ന് ഇരുന്നപ്പോ ശ്രീ ഒരിത്തിരി സങ്കടത്തോടെ, ” ആദ്യത്തെ ദിവസം കുളമായല്ലേ.. ഞാൻ ഏട്ടൻ അവിടെ ഉള്ളത് ഓർത്തില്ല.. കുറച്ചു പ്രോബ്ലെംസ് ഉണ്ടായി അവിടെ” എന്ന് പറഞ്ഞു…

എന്തോ ബാനർ വെക്കുന്നതിനെ ചൊല്ലി രണ്ടു പാർട്ടിക്കാരും കൂടി അടി ആയതാണ്.. അത് സോൾവ് ചെയ്യാൻ പോയതാണ് നേതാക്കൾ എല്ലാരും കൂടി… അതൊന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞതോടെ അവൾക്ക് സമാധാനം ആയി. അങ്ങനെ വെറുതെ കത്തി വെച്ചിരുന്നു. അടുത്ത ദിവസം എന്നെ എന്തായാലും ക്ലാസ്സിൽ കേറ്റും എന്ന് വാക്ക് തന്നുകൊണ്ടാണ് അവൾ കിടക്കാൻ പോയത്. മുകളിൽ എന്റെ റൂമിന്റെ അപ്പുറവും ഇപ്പുറവും ആണ് അഭിയും ശ്രീയും.. രണ്ടാള്ക്കും ബാൽക്കണി ഇല്ല.. അതെനിക്കേ ഉള്ളൂ… അഭി റൂം അടക്കാറില്ല.. വെറുതെ ചാരലെ പതിവുള്ളൂ.. ശ്രീ അങ്ങനെ അല്ല, റൂമിൽ കേറിയാൽ അടക്കുന്ന സൗണ്ട് കേൾക്കാം, ലോക്ക് ചെയ്യാറില്ലെന്നു തോന്നുന്നു. ഞാൻ വീട്ടിലെ പോലെ തന്നെ ഫുൾ വാതിൽ തുറന്നിട്ടാണ് കിടക്കാറ്.. എ.സി.ഇടുമ്പോൾ മാത്രം വാതിൽ അടക്കും…

പിറ്റേന്ന് കോളേജിലേക്ക് പോവുമ്പോൾ ഞാൻ ആണ് വണ്ടി എടുത്തത്… അവൾ എന്റെ ഷോൾഡറിൽ പിടിച്ചു വെറുതെ ഇരുന്നു. ഗേറ്റിൽ വണ്ടി വെച്ച് അകത്തേക്ക് കേറുമ്പോഴേ പോലീസിന്റെ ഇടിവണ്ടി പുറത്തു കിടക്കുന്നത് കണ്ടു. എന്തോ പ്രെശ്നം ഉണ്ട്. എന്താണെന്നാവോ…??

ആരൊക്കെയോ ശ്രീയുടെ അടുത്തേക്ക് ഓടി വന്നു, അവളെ മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞു.. അവൾ വന്നു ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ” ഏട്ടന് നല്ല ഐശ്വര്യം ആണല്ലോ… ഇന്ന് നമ്മുടെ പാർട്ടി സ്ട്രൈക്ക് വിളിച്ചേക്കുവാ.. ഇന്നലെ അവന്മാർ നമ്മുടെ തേഡ് ഇയർ റെപ്പിനെ തല്ലി…”

അടിപൊളി… എനിക്ക് ചിരി വന്നു. ” അപ്പൊ ഇനി?? ” ഞാൻ അവളെ ചോദ്യഭാവത്തോടെ നോക്കി.

” സ്ട്രൈക്ക് വിളിക്കുന്നത് കണ്ടിട്ടില്ലല്ലോ.. വാ കാണിച്ചു തരാം… “, അവൾ എന്നെയും വിളിച്ചു ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ മുന്നിലേക്ക് നടന്നു. അവിടെ പാർട്ടി കൊടി പിടിച്ചു കുറച്ചു വിദ്യാർഥികൾ നിന്നിരുന്നു.. അവൾ അവരുടെ കയ്യിൽ നിന്നും ഒരു കൊടി വാങ്ങി എന്റെ കയ്യിൽ തന്നു, ഞാൻ വിളിക്കുന്നത് ഏറ്റു വിളിച്ചോ എന്ന് ചെവിയിൽ പതുക്കെ പറഞ്ഞു. അവൾ അത്രക്ക് അടുത്തേക്ക് നിന്നപ്പോൾ ആണ് എനിക്ക് ഭയങ്കര പരിചയം ഉള്ള ഒരു മണം… അതെ… ബ്ലൂ ലേഡി. ഇവളുടെ പെർഫ്യൂം ഇതാണോ?? ഇന്നലേം ഇന്നും ഒന്നും എനിക്കിത് തോന്നിയില്ലലോ… എന്താണാവോ..

ഏതായാലും ഞങ്ങൾ 2 ഗ്രൂപ്പ് ആയി തിരിഞ്ഞു, മുകളിലും താഴെയും ക്ലാസ് കുറവാണ്.. ലാബും സ്റ്റാഫ് റൂം ഒക്കെ ആണ് കൂടുതൽ. ഫസ്റ്റ് ഫ്ലോറിൽ ആണ് ക്ലാസ്റൂമുകൾ കൂടുതൽ. ശ്രീ എന്നെയും കൂട്ടി മുകളിലെ നിലയിൽ ചെന്നു..കൂടെ മുദ്രാവാക്യം വിളിച്ചു കൊണ്ട് കുറച്ചു പിള്ളേരും.. ശ്രീ ആണ് മുന്നിൽ നിന്ന് വിളിക്കുന്നത്. എനിക്ക് നാണക്കേട് തോന്നി.. ആദ്യം ആയാണ് ഇങ്ങനെ ഒക്കെ. ബി.ടെക്. പ്രൈവറ്റ് കോളേജ് ആയത് കൊണ്ട് അവിടെ പൊളിറ്റിക്സ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ശ്രീ എന്നെ ഇടക്കിടക്ക് നോക്കുന്നത് കൊണ്ട് അധികം ഉച്ചത്തിൽ അല്ലെങ്കിൽ കൂടി ഞാൻ അവരുടെ കൂടെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഞങ്ങൾ കേറി വരുന്നത് കണ്ടിട്ടാണോ എന്തോ ചില ക്ലാസ്സിൽ നിന്നൊക്കെ അധ്യാപകർ ഇറങ്ങിപ്പോയി.. ചില ക്ലാസ്സിൽ നിന്നും പിള്ളേർ സ്വമേധയാ ഇറങ്ങി.. ചില ക്ലാസ്സിലേക്ക് കേറി ചെന്ന് അധ്യാപകരോട് കാര്യങ്ങൾ പറഞ്ഞു, പിന്നെ വിദ്യാർത്ഥികളോട് പറയാൻ ഉണ്ടായിരുന്നു. ശ്രീ ആണ് സംസാരിക്കുന്നത്.

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.