ഹരിചരിതം 1 [Aadhi] 1410

ദൈവമേ… ആ സ്റ്റീൽ ചെമ്പ് ഒന്നാകെ എടുത്തോണ്ടാണല്ലോ വരുന്നത്.. ഇനി മൊത്തം തലയിൽ കൂടി ഒഴിക്കാൻ ആവുമോ??

ഏയ്… അത് ചെയ്യില്ല. അങ്ങനെ ചെയ്താൽ ഞാൻ അമ്മ  വന്നാൽ പറഞ്ഞു കൊടുക്കും എന്ന് ഇവൾക്കറിയാലോ…

പിശാച് അടുത്തെത്തി… ചെമ്പ് എന്റെ നേരെ നീട്ടി…

വാങ്ങണോ?? വാങ്ങി…

അവൾ തിരിച്ചു നടന്നു…

” അതേയ്… ഈ ചെമ്പ് കൊണ്ട് എങ്ങനാ ഞാൻ കുടിക്കുന്നേ?? ഗ്ലാസ് ഒന്നും ഇല്ലേ?? “

പിശാച് അപ്പോഴാണ് തിരിഞ്ഞു നോക്കിയത്.. ആ ഉണ്ടക്കണ്ണിൽ എന്തോഒരു ഭാവം ഉണ്ട്.. ചമ്മൽ  ആണോ? ആ….??

” ഞാൻ വേറെന്തോ ആലോചിച്ചു… ഇങ്ങു താ… ഞാൻ ഗ്ലാസിൽ ഒഴിച്ചു കൊണ്ട് തരാം… ” അവൾ പെട്ടെന്ന് എന്റെ അടുത്തേക്കു വന്നു..

“വേണ്ട.. പോയി 2 ഗ്ലാസ് എടുത്തോണ്ട് വാ… ഇവിടുന്നു ഒഴിക്കാം..”

അവൾ തിരിഞ്ഞു നടന്നു…

“ഹാളിലെ ട്രേയിൽ നിന്നെടുത്തോ..” ഞാൻ വിളിച്ചു പറഞ്ഞു.

അവൾ പോയി 2 ഗ്ലാസും കൊണ്ട് വന്നു എന്റെ നേരെ നീട്ടി…

ഞാൻ രണ്ടിലും ജ്യൂസ് ഒഴിച്ചു ചെമ്പ് താഴെ വെച്ചു.. എന്നിട്ട് ഒരു ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വാങ്ങി..

വിരലും വിരലും ഒക്കെ കൂട്ടിമുട്ടി… എന്നാലും കഥയിൽ ഒക്കെ ഉള്ള പോലെ ഷോക്കും വൈദ്യുതിയും ഒന്നും ഉണ്ടായില്ല..

അവൾ ഗ്ലാസും എടുത്ത് വാതിൽപ്പടിയിൽ പോയി നിന്ന് പുറത്തോട്ട് നോക്കി ജ്യൂസ് കുടിക്കാൻ തുടങ്ങി…

അവിടുന്ന് പുറത്തോട്ട് നോക്കിയിട്ട് എന്താ… നേരെ നോക്കിയാൽ ഓപ്പോസിറ്റ് ബെഡ് റൂം..തൊട്ടടുത്തു അപ്പർ കിച്ചൻ… പിന്നെ ഹാളിലേക്കുള്ള വഴിയും… അവളുടെ നിൽപ് ഒക്കെ കണ്ടാൽ ഏതോ ഹിൽടോപ്പിൽ പോയി കട്ടൻ ആസ്വദിച്ചു കുടിക്കുന്ന പോലെ ആണ്…

എന്തായാലും അങ്ങോട്ട് തിരിഞ്ഞത് നന്നായി.. ഒന്നുമില്ലെങ്കിലും ബാക് കണ്ടിരിക്കാലോ…

ഞാൻ പിശാചിന്റെ പിന്ഭാഗവും നോക്കി ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു…

“ഇയ്യോ….” പല്ലു പുളിച്ചു… ഒടുക്കത്തെ തണുപ്പ്….

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.