ഹരിചരിതം 1 [Aadhi] 1410

‘ആ.. അല്ലേലും ഈ വീട്ടിൽ എനിക്കൊരു വിലയും ഇല്ല.. എനിക്ക് NIT യിൽ ഒന്ന് കിട്ടട്ടെ.. പിന്നെ 2 വർഷം കോഴ്സ് കഴിയുന്ന വരെ ഞാൻ കേരളത്തിലേക്കേ വരില്ല..കണ്ടോ…’ ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ ദേഷ്യപ്പെട്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു. ഇടത്തെ കാലിനാണ് പ്ലാസ്റ്റർ. അത് ഒരു തലയിണയുടെ മേൽ കയറ്റി വെച്ചിട്ടുണ്ട്…

കുറച്ചു കഴിഞ്ഞു അമ്മ വന്നു വാതിൽക്കൽ നിന്ന് പറഞ്ഞു,

” ഞങ്ങൾ ഇറങ്ങാണ്.. എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ ഇവൾ ഇവിടെ ഉണ്ട്. “

ഞാൻ വാതിൽക്കലേക്ക് .നോക്കി.. അമ്മയുടെ പിറകിൽ ആയിട്ട് അവളുടെ പാതിമുഖം കാണാം. ഒരു ടൈപ് ഫ്ലോറൽ പ്രിൻറിംഗ് ഉള്ള ഇളംപച്ച ചുരിദാർ ആണ് വേഷം. ഒരു നേരിയ ഷാൾ ഷാൾ രണ്ടു ചുമലിലൂടെയും ആയിട്ട് അലസമായി ഇട്ടിട്ടുണ്ട്, കുളിച്ചതാണെന്നു തോന്നുന്നു. നെറ്റിയിൽ ഒരു ചെറിയ പൊട്ടും, മാഞ്ഞു തുടങ്ങിയ ചന്ദനവും ഉണ്ട്.. ചെറുതായിട്ട് കണ്ണെഴുതിയിട്ടുണ്ട്. വേറെ മേക്കപ്പ് ഒന്നും ഇല്ല. അമ്മ   നിൽക്കുന്നത് കൊണ്ട് ശെരിക്ക് അങ്ങോട്ട് കാണാനും പറ്റുന്നില്ല. എന്നാലും കൊള്ളാം.. ഒരു ചെറിയ സുന്ദരി ഒക്കെ തന്നെ ആണ്..

” ആ… എനിക്ക് പ്രത്യേകിച്ച് ആവശ്യം ഒന്നൂല്ല…”, പറഞ്ഞത് അല്പം ഉച്ചത്തിൽ ആയോ?? അമ്മ  തറപ്പിച്ചൊന്നു നോക്കി മിണ്ടാതെ പോയി .. വാതിൽക്കലേക്ക് ഒന്നൂടെ നോക്കിയപ്പോ അവളേം കാണാനില്ല..

‘ശ്ശെ..വേണ്ടായിരുന്നു, എന്തൊക്കെ ആയാലും അയൽവാസി ആണ്, പിന്നെ കാണാൻ കൊള്ളാവുന്നൊരു കൊച്ചും.. അതിന്റെ മുന്നിൽ വെച്ച് അങ്ങനെ പറയണ്ടാർന്നു..ആ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…’

അപ്പുറത്തു നിന്ന് ഒരു ആക്ടിവ സ്റ്റാർട്ട് ആയിപ്പോവുന്ന ഒച്ച കേട്ടു.. അമ്മയും ഗീതേച്ചിയും കൂടെ ഗീതേച്ചിയുടെ സ്‌കൂട്ടിയിൽ  ആണ് പോവുന്നത് എന്ന് തോന്നുന്നു…. മെയിൻ ഡോർ അടയുന്ന  ശബ്ദം കേട്ടു…

ഓ… ആ പിശാച് ഇനി ഇങ്ങോട്ട് വരുമായിരിക്കും. ഞാൻ വേഗം ലാപ് ടോപ് എടുത്ത് ഹെഡ് സെറ്റ് കുത്തി സിനിമ പിന്നേം കാണാൻ തുടങ്ങി.. വന്നാലും അവളെ മൈൻഡ് ആക്കണ്ടല്ലോ…

വെറുതെ ഒന്ന് വാതിൽക്കലേക്ക് നോക്കി… ഇല്ല, അവളുടെ പൊടി പോലും കാണുന്നില്ല.

അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ… സാധാരണ അവിടെ വന്നൊന്നു നോക്കേണ്ടതാണല്ലോ… ഞാൻ മനസ്സിൽ വിചാരിച്ചു…

” അല്ല, അങ്ങനെ വന്നു നോക്കാനും നിന്നെ ശുശ്രൂഷിക്കാനും അവൾ നിൻറെ ആരാ?? “, ഒരു ശബ്ദം… ഇതാരപ്പ ഇവിടെ മൂന്നാമതൊരാൾ…അതും ഒരു ആൺ ശബ്ദം..

ഓ… ഈ നാറി ആയിരുന്നോ..

മനഃസാക്ഷി !!

അല്ലേലും ആവശ്യം ഇല്ലാത്ത സമയത്തു മാത്രമേ എന്റെ മനഃസാക്ഷി എന്നോട് സംസാരിക്കൂ… എന്നെ ഡെസ്പ്  ആക്കാൻ വേണ്ടി മാത്രം പടച്ചോൻ എന്റെ കൂടെ അയച്ച ഒരു ഐറ്റം ആണ് ഇത്.

ബാക്കി എല്ലാവരുടേം മനഃസാക്ഷി അവർക്ക് മോട്ടിവേഷനും പ്രോത്സാഹനവും ഒക്കെ കൊടുക്കുമ്പോ ഇവിടെ എന്നെ തളർത്തി ഉള്ള കോൺഫിഡൻസ് കൂടെ കളയാൻ മാത്രേ ഇവനെ കൊണ്ട് പറ്റിയിട്ടുള്ളൂ…

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.