ഹരിചരിതം 1 [Aadhi] 1410

ഞാൻ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു കിടന്നു.

അമ്മയും വേറെ ആരോ സംസാരിക്കുന്നത് കേൾക്കാം. ആരാ അത്?

ഞാൻ ഒന്നുകൂടെ എത്തി വലിഞ്ഞു നോക്കി. മുറ്റത്തു ആരോ നിൽക്കുന്നുണ്ട്.. നോക്കിയപ്പോ ഗീതേച്ചി. അടുത്ത വീട്ടിലെ ആണ്. ഒരു 45 വയസ്സിനു മേൽ പ്രായം കാണും. എന്നാൽ കണ്ടാൽ ഒരു 30-35 ഒക്കെയേ പറയൂ.. അധികം ഉയരം ഇല്ല. ഒരു 5 അടിയിൽ താഴെയേ വരൂ. വീട്ടിൽ ഇപ്പോഴും ഒരു നൈറ്റി ആയിരിക്കും വേഷം. നല്ല ചിരിയാണ് ചേച്ചിക്ക്. ചെറിയ മുഖം. പുറം വരെ എത്തുന്ന മുടി അധികം ഉള്ളില്ലാത്തത് ആണ്. ചേച്ചിക്ക് 2  മക്കൾ ആണ്. ആദ്യത്തേത്  പെണ്ണാണ് – എന്റെ അമ്മ ഒക്കെ പഠിച്ച അതേ ഗവണ്മെന്റ് കോളേജിൽ പി.ജി.. രണ്ടാമത്തേത് ചെക്കൻ ആണ്. ഇപ്പൊ പ്ലസ്  റ്റു കഴിഞ്ഞു. ഞങ്ങൾ ഈ വീട് വാങ്ങിയിട്ട് അധികം ആയിട്ടില്ല. 1 വർഷം ആവുന്നേ ഉള്ളൂ..എനിക്കാണേൽ അയൽക്കാരെ ആരേം അത്ര പരിചയവും ഇല്ല. കണ്ടാൽ ചിരിക്കും അത്ര തന്നെ. ഞാൻ എന്റെ ജോലിയും റൂമും ഒക്കെ ആയി നടക്കും. ഞായറാഴ്ചകളിൽ ഫ്രണ്ട്സന്റെ കൂടെ ഒന്ന് പുറത്തു .പോവും. അത്ര തന്നെ. അങ്ങനെ ആവാനും കുറച്ച കാരണങ്ങൾ ഉണ്ട്. അത് പിന്നെ പറയാം. അല്ലങ്കിൽ എല്ലാം കൂടെ ബോറാവും. ഇപ്പോഴേ കുറെ ഹിസ്റ്ററി ആയല്ലോ.

ഫോൺ വൈബ്രേറ്റ്  ചെയ്യുന്നു. നോക്കിയപ്പോ വാട്സാപ്പ് നോട്ടിഫിക്കേഷൻ ആണ്. കോളേജ് ഗ്രൂപ്പിൽ ഏതോ നായിന്റെ മോന്റെ ബർത്ത് ഡേ. ആരാ എന്താ എന്നൊന്നും നോക്കിയില്ല. ഹാപ്പി ബർത്ത് ഡേ എന്നും ടൈപ്പ് ചെയ്തു  കേക്കിന്റെ സ്മൈലി ഇട്ട് അയച്ചു. അപ്പോഴാണ് അമ്മ റൂമിലേക്ക് വന്നത്.

“ഏത് നേരവും ഫോണിൽ കളിച്ചു കിടന്നോ.. അല്ലെങ്കിലേ കണ്ണൊക്കെ ഒരു വക ആണ്..”

“ആ..ആയിക്കോട്ടെ. ഞാൻ സഹിച്ചു.. ഞാൻ പിന്നിവിടെ കിടന്നു എന്ത് ചെയ്യാനാ.. ഇവിടെ ഓടി നടക്കാൻ പറ്റുവോ? “

അമ്മ പിന്നൊന്നും പറഞ്ഞില്ല. മിണ്ടാതെ റൂമിൽ അയയിൽ കിടന്ന ഡ്രെസ് ഒക്കെ എടുത്ത് മടക്കി വെക്കാൻ തുടങ്ങി.

“ഞാൻ കുറച്ച കഴിഞ്ഞാ കല്യാണത്തിന് പോവുംട്ടാ”

തുണി മടക്കി വെക്കുന്നതിന്റെ ഇടക്ക് അമ്മ പറഞ്ഞു.

“അമ്മയല്ലേ പറഞ്ഞത്, ഞാൻ ഒറ്റക്കാവും, പോവുന്നില്ലാന്നു.??”

“ആ.. ഗീതയും ഒറ്റക്കാ… അപ്പൊ അവൾക്ക് ഒരു കൂട്ട് വേണം എന്ന്.. പിന്നെ ആരും കടക്കാഞ്ഞാ മോശം അല്ലെ??”

“അതെന്താ.. അവരടെ മോൾ ഇല്ലേ അവിടെ? ആ പെണ്ണിനേം കൂട്ടി പൊയ്ക്കൂടേ അവർക്ക്? “

” ആ… ആ പെണ്ണെന്തോ എക്സാം ആണ്, പഠിക്കണം എന്ന് പറഞ്ഞെന്നു.”

“മ്മ്… അമ്മ പൊയ്‌ക്കോ.. എനിക്കിവിടെ പ്രശ്നം ഒന്നല്ല. ഞാൻ മാനേജ് ചെയ്തോളാം”

“അച്ഛൻ ഇല്ലാത്തോണ്ടാ… അല്ലേൽ അച്ഛനെ വിട്ടാൽ മതിയായിരുന്നു.”

അച്ഛൻ ഇന്ന് രാവിലെ പോയതാണ്..കോഴിക്കോട് വെച്ച്  അച്ഛന്റെ ഫ്രണ്ടിന്റെ മകന്റെ കല്യാണം ആണ്. പുള്ളിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്‌സ് ഒന്നുമില്ല. അങ്ങേരുടെ വെട്ടൊന്ന് മുറി രണ്ടു എന്ന സ്വഭാവം തന്നെ കാരണം. അതുകൊണ്ട് ഇത് പോലത്തെ ഏറ്റവും അടുത്ത ഫ്രണ്ട്സിന്റെ കാര്യങ്ങൾക്ക് പോവാഞ്ഞാൽ ശെരിയാവില്ല എന്നും പറഞ്ഞു പോയതാണ് ഇന്ന്.

” ഞാൻ ചോറും കറിയും ഒക്കെ പ്ലേറ്റിൽ ആക്കി വെക്കാം. നീ കഴിച്ചിട്ട് ഇവിടെ തന്നെ വെച്ചാൽ മതി. സ്‌പൂണും ഇവിടെ വെക്കാം. “

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.