ഹരിചരിതം 1 [Aadhi] 1410

ഈ പ്രാവശ്യം ഞാൻ ഗേറ്റ് എക്സാം എഴുതിയിരുന്നു. ഒരു കരിയർ ചേഞ്ച് വേണമെന്ന് തോന്നി. അതുകൊണ്ടാണ് ഗേറ്റിനു അപ്ലൈ ചെയ്തത്.  കോച്ചിങ്ങിനൊന്നും പോയിട്ടില്ല, കട്ടക്കിരുന്നു പഠിച്ചതും ഇല്ല.. എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് 3 വര്ഷം ആയി. പറയാൻ നല്ലൊരു ജോലിയോ സേവിങ്‌സോ ഒന്നും ആയില്ല. ചെയ്യുന്ന ജോലിയും മടുത്തു. മിക്കവാറും വിഷയങ്ങൾ ഒക്കെ മറന്നു പോയി. ആകെ ഡിസൈൻ പാർട്ട് മാത്രം അറിയാം. വെറുതെ എനിക്ക് ഇഷ്ടമുള്ള 1-2 സബ്ജക്ട്സ് ചുമ്മാ ഒന്ന് നോക്കി.. കിട്ടുമെന്ന് വിചാരിച്ചത് അല്ല. പക്ഷെ ക്വാളിഫൈ ആയി.  ഞാൻ എക്സാം എഴുതിയത് ഒന്നും വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു. ഒരു ദിവസം എന്റെ ബെസ്റ്റ്ഫ്രണ്ട് ഉണ്ട്- സുജിത്. അവൻ വഴിയിൽ വെച്ചു അച്ഛനെ കണ്ടപ്പോൾ ഒരു ലിഫ്റ്റ് കൊടുത്തു. അങ്ങനെ സംസാരിച്ചപ്പോൾ ആണ് ഞാൻ ഗേറ്റ് ക്വാളിഫൈ ചെയ്തതൊക്കെ വീട്ടിൽ അറിഞ്ഞത്.

പിന്നെ ഏതായാലും ക്വാളിഫൈ ചെയ്തതെ ഉള്ളൂ.. ജോലി കിട്ടാനുള്ള റാങ്ക് ഒന്നും ഇല്ലാത്തത് കൊണ്ട് എം.ടെക്കിനു അപ്ലൈ ചെയ്യാമെന്ന് വെച്ചു. ഇപ്രാവശ്യംഏതെങ്കിലും നല്ല കോളേജിൽ പഠിക്കണം. 12400 രൂപ മാസം സ്റ്റൈപൻഡ് ഉള്ളത് കൊണ്ട് വീട്ടിൽ പൈസ ചോദിക്കേണ്ട കാര്യം ഇല്ല. വല്ല എൻ.ഐ.ടി.യെങ്കിലും കിട്ടുമോ എന്ന് നോക്കണം. പക്ഷെ കഴിഞ്ഞ വർഷത്തെ ലാസ്‌റ് റാങ്ക് ഡീറ്റെയിൽസ് എടുത്ത് നോക്കിയപ്പോ സ്‌പോട് അലോട്മെന്റിൽ മാത്രം ആണ് NIT കിട്ടാൻ ചാൻസ് ഉള്ളത്. NIT ആണെങ്കിൽ തന്നെ നോർത്തിൽ ഉള്ള ഏതെങ്കിലുമേ കിട്ടൂ.. കോഴിക്കോടും ട്രിച്ചിയും ഒന്നും കിട്ടാൻ ഒരു ചാൻസും ഇല്ല. എന്തായാലും സ്പോട് അപ്ലൈ ചെയ്യാം. ഏതെങ്കിലും NIT കിട്ടിയാൽ വീട്ടിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു സമ്മതിപ്പിക്കാം. പക്ഷെ സ്പോട്ടിനു അപ്ലൈ ചെയ്യാൻ 42000 രൂപ വേണം.. 2000 അപ്ലിക്കേഷൻ ഫീസും 40000 കോഴ്സ് ഫീസിന്റെ ഒരു പാർട്ടും. അത്രയും പൈസ കയ്യിൽ ഇല്ല. വീട്ടിൽ ചോദിച്ചാൽ നോർത്തിലെ NIT യെ കിട്ടൂ എന്ന് ഏതായാലും പറയേണ്ടി വരും..പിന്നെ പൈസയും തരില്ല. ഇവിടെ വീടിന്റെ അടുത്ത് എവിടെ എങ്കിലും നോക്കിക്കോ എന്നാണ് ഇന്നലെ കൂടി പറഞ്ഞത്.  അതൊന്നു റോൾ ചെയ്യണം. സുജിത്തിനോട് ചോദിച്ചാൽ എന്തേലും ഊള ഐഡിയ അവൻ പറയും. ഒരു സിഗരറ്റും വലിച്ചു അവന്റെ കൂടെ ഇരുന്നു ആലോചിച്ചാൽ എന്തേലും കിട്ടാതിരിക്കില്ല.

അങ്ങനെ അവനെ കാണാൻ വേണ്ടി ആണ് ശനിയാഴ്ച നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയത്. പോരുന്ന വഴി പണ്ട് സ്‌കൂളിൽ പഠിച്ച കൂട്ടുകാരൻ മീൻ വാങ്ങാൻ നിൽക്കുന്നത് കണ്ടു. ബൈക്ക് ഒന്ന് നിർത്തി സംസാരിച്ചു പോരാൻ നേരത്താണ് ഹെൽമെറ്റ് അറിയാതെ എടുത്ത് വെച്ചത്. ഒരു 2 കിലോമീറ്റർ കഴിഞ്ഞു വീടിനടുത്തുള്ള ജംക്‌ഷൻ എത്തിയപ്പോൾ ആണ് ഓവർ സ്പീഡിൽ വന്ന ഒരു ബൈക്ക് എന്റെ ബൈക്കിനിടിച്ചത്. സ്വന്തം നാട് ആയത് കൊണ്ടും, നാട്ടുകാർക്ക് എന്നെകുറിച്ചു  അപവാദം പറയൽ ഒരു ഹോബി ആയത് കൊണ്ടും ഞാൻ എന്റെ പഞ്ചായത്തിൽ വണ്ടി ഒക്കെ വളരെ മാന്യമായേ ഓടിക്കാറുള്ളൂ. അത് രക്ഷ ആയി. കാര്യമായി ഒന്നും പറ്റിയില്ല.കയ്യിലും കാലിലും കുറെ മുറിവും പിന്നെ കാലിൽ മുട്ടിന്റെ അവിടെ ആയി ഒരു ചെറിയ ചതവും. രണ്ടാഴ്‌ചത്തേക്ക് കാലു അനക്കരുത് എന്നും പറഞ്ഞ ഡോക്ടർ പ്ലാസ്റ്റർ ഇട്ടു. വീട്ടിൽ കിടപ്പും ആയി..

ആ കിടപ്പ് തുടങ്ങി ഒരാഴ്ച കഴിഞ്ഞു. ഇന്ന് ഞായറാഴ്ച ആണെന്ന് തോന്നുന്നു. അടുത്ത വീട്ടിൽ ഒരു കല്യാണം ഉണ്ട്. ഓഡിറ്റോറിയത്തിൽ വെച്ചായത് കൊണ്ട് എല്ലാരും പോവുന്നുണ്ട്. അപ്പൊ ഗീതേച്ചി അമ്മയെ കമ്പനിക്ക് വിളിച്ചതാണ്.

” നിനക്കു ചായ വല്ലോം വേണോ?? “

ജനലിൽ പെട്ടെന്നുള്ള ഒരു മുട്ട് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.

” വേണ്ട.”

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.