ഹരിചരിതം 1 [Aadhi] 1410

കയ്യിൽ മുറിവ് ഉള്ളത് കൊണ്ട് ഇപ്പൊ സ്പൂൺ വെച്ചാണ് ഫുഡ് കഴിക്കുന്നത്. അതുകൊണ്ട് കൈ കഴുകണം എന്ന് അത്ര നിർബന്ധം ഇല്ല.

“ആ..ശെരി”, ഞാൻ പറഞ്ഞു.

കുറച്ച നേരം കൂടെ അവിടെ നിന്നിട്ട് അമ്മ പോയി. ഞാൻ കയ്യെത്തിച് ബെഡിൽ കിടന്ന എന്റെ ലാപ്‌ടോപ് എടുത്തു.

ഓപ്പൺ ചെയ്തപ്പോ ഇന്നലെ കണ്ടു പകുതിക്ക് വെച്ച് നിർത്തിയ ഹോബിറ്റ് സീരീസ് പ്ലേ ആവാൻ തുടങ്ങി. ബെഡിൽ തപ്പി ഹെഡ്സെറ്റ്  എടുത്ത് കുത്തി സിനിമ കാണാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കുളിച്ചു വന്നു ഡ്രസ്സ് മാറുന്ന ശബ്ദം ഒക്കെ അപ്പുറത്തെ റൂമിൽ നിന്നും കേൾക്കാൻ തുടങ്ങി. ഞാൻ സിനിമ പോസ് ചെയ്തു വിളിച്ചു ചോദിച്ചു, ” എപ്പോഴാ അമ്മ  വര്വാ?? “

” ഞാൻ ഒരു 3 മണി ഒക്കെ ആവുമ്പോഴേക്കും എത്തും. എന്താ? “

” അങ്ങനാണേൽ കുറച്ചു ജ്യൂസ് ഉണ്ടാക്കി വെച്ചിട്ട് പോവോ? ഇടക്ക് കുടിക്കാൻ…”

“ആ.. അത് ഞാൻ ആ സ്റ്റീൽ പാത്രത്തിൽ ആക്കി ഫ്രിഡ്‌ജിൽ വെച്ചിട്ടുണ്ട്. റൂമിലേക്ക് എടുത്ത് വയ്ക്കണോ?

“വേണ്ട…തണുത്തൊട്ടെ”

പെട്ടെന്നാണ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്. അമ്മ ചെന്ന് നോക്കി.

“ആ..നീയോ.. കേറിവാ.. അല്ല മോൾ ഇല്ലാന്നു പറഞ്ഞിട്ട് പിന്നെ പോന്നോ?? “

ഓഹ്…ഗീതേച്ചി ആവും, ഞാൻ ഓർത്തു.

“അല്ല ടീച്ചറെ.. അവൾ അവിടെ ഒറ്റക്കിരിക്കണ്ടേ..  ഇവിടാവുമ്പോ കുട്ടന് ഒരു കൂട്ടും ആവും, അവൾക്ക് വേണേൽ ഇവിടിരുന്നു പഠിക്കേം ആവാലോ..”, ഗീതേച്ചി പറഞ്ഞു.

“ആ..അത് നന്നായി, ഇങ്ങോട്ട് കേറിവാ മോളെ…” അമ്മയുടെ ശബ്ദം കേട്ടു.

കുറച്ചു കഴിഞ്ഞപ്പോ അമ്മ റൂമിലേക്ക് എന്തോ എടുക്കാൻ കേറി വന്നു.

” ആ പെണ്ണിവിടെ നിക്കാൻ പോവാണോ?? “

” ആ… നിനക്ക് എന്തേലും ആവശ്യം ഉണ്ടേൽ സഹായം ആവുമല്ലോ.. ” അമ്മ പറഞ്ഞു.

“എനിക്കൊരു ആവശ്യോം ഇല്ല, എന്റെ കാര്യം ഞാൻ നോക്കിക്കോളാം… ” ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.

” നിനക്കെന്താ ആ കുട്ടിയോട് ഇത്ര ദേഷ്യം.. ?? അത് നിന്നെ എന്താ ചെയ്തത്? ” അമ്മ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു.

” ഓ… എന്നെ ഒന്നും ചെയ്തില്ല. എനിക്കിഷ്ടമല്ല, ഇങ്ങനെ പരിചയം  ഇല്ലാത്തവർ ഒക്കെ വീട്ടിൽ വന്നിരിക്കുന്നത്”

“നിനക്കിഷ്ടമില്ലെങ്കി വേണ്ട.. അതാ ഹാളിലിരുന്നു എന്തേലും പഠിച്ചോളും. നീ അങ്ങോട്ട് ശ്രെദ്ധിക്കാൻ പോവണ്ട”, പറഞ്ഞിട്ട് അമ്മ പോയി..

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.