ഹരിചരിതം 1 [Aadhi] 1410

അതിനു ശേഷം ഉണ്ടായ ആക്കിയ ചിരിയോടെ ഞാൻ അത് കൺഫേം ചെയ്യുകേം ചെയ്തു.

അതാണ് എനിക്കാ പിശാചിനോട് ഇത്രക്ക് ദേഷ്യം വരാൻ കാരണം.

ഓരോന്നാലോചിച്ചു ഞാൻ ഒന്ന് മയങ്ങിയോ ആവോ…

“കുടിക്കാൻ വല്ലതും വേണോ? “

ഒരു പതിഞ്ഞ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…നോക്കിയപ്പോ പിശാച് തൊട്ടു മുന്നിൽ.

“ആ… വേണ്ട.. “

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി… അപ്പോഴാണ് അവളുടെ പിൻഭാഗം ഞാൻ കാണുന്നത്.. സത്യം പറഞ്ഞാ ഇവൾ പിശാചല്ല.. യക്ഷി ആണ്.. സിനിമയിൽ ഒക്കെ കാണുന്ന സുന്ദരിയായ യക്ഷി.

ഗീതേച്ചിയെക്കാൾ കുറച്ചു കൂടെ ഉയരം ഉണ്ട്.. മുടിയും.. നല്ല ഉള്ളുള്ള ഇടതൂർന്ന ചെറുതായി ചുരുണ്ട മുടി വെറുതെ ചെവിയുടെ സൈഡിലൂടെ പിറകിലേക്ക് ഇട്ടതാണ്.. അരക്കെട്ട് വരെ ഉണ്ട്..

“അതേയ്… ആ സ്വിച്ച് ഒന്ന് ഓൺ ആക്കുമോ? ലാപിൽ ചാർജ് തീർന്നു.”, ഞാൻ വിളിച്ചു പറഞ്ഞു.

പിശാച് ഒന്നും മിണ്ടാതെ ഓൺ ആക്കി ഹാളിലേക്ക് പോയി. വീണ്ടും ടിവിയിൽ നിന്നുള്ള സൗണ്ട്..

പഞ്ചാബി ഹൌസ് ആണ്.. രമണന്റെയും മുതലാളിയുടെയും ഒക്കെ കോമഡി.

ഞാൻ പതിയെ എണീറ്റിരുന്നു. ഒന്നും വേണ്ടാന്നോക്കെ പറഞ്ഞെങ്കിലും ചെറുതായിട്ട് ദാഹിക്കുന്നുണ്ട്. ഒന്ന് ചരിഞ്ഞു കട്ടിലിന്റെ അടിയിൽ നിന്ന് കുപ്പി എടുത്ത് നോക്കി.. വെള്ളം കഴിഞ്ഞിട്ടുണ്ട്..

‘ ഇനിയാ പിശാചിനെ തന്നെ വിളിക്കേണ്ടി വരുവല്ലോ.. ‘, ഞാൻ മനസ്സിൽ ഓർത്തു.

അല്ല.. എന്താ അതിനു അതിന്റെ പേര്?? ഓർമ ഇല്ലല്ലോ… ഞങ്ങൾ ഇത് വരെ സംസാരിച്ചിട്ട് കൂടി ഇല്ല അതാണ്…

മാളു എന്നോ മോളു എന്നോ അങ്ങനെ എന്തോ ഗീതേച്ചി അപ്പുറത്തു നിന്നും വിളിച്ചു കേൾക്കാം.. എന്താണെന്ന് ഓർമ കിട്ടുന്നില്ല. ഏതായാലും വിളിക്കാം.. എന്താ വിളിക്കുക?

“എക്സ്ക്യൂസ്‌ മി എന്ന് വിളിക്കെടാ….”, മനഃസാക്ഷി തെണ്ടി ആണ്..

‘പിന്നെ… എന്റെ വീട്ടിൽ വന്നിരിക്കുന്ന ആ പിശാചിനെ എക്സ്ക്യൂസ്‌ മി എന്ന്.. എന്റെ പട്ടി വിളിക്കും…’ ഞാൻ മനസാക്ഷിയോട് മുരണ്ടു.

“അതേയ്….” ഞാൻ പതുക്കെ ഒന്ന് വിളിച്ചു…

ഇല്ല.. അനക്കം ഒന്നും കേൾക്കുന്നില്ല, ആകെ രമണന്റെ ശബ്ദം മാത്രം കേൾക്കാം.. ടിവിയുടെ സൗണ്ട് കൊണ്ട് ഞാൻ വിളിച്ചത് പിശാച് കേട്ടിട്ടില്ല.

“അതേയ്…..”, ഞാൻ ഒന്നുകൂടി ശബ്ദം കൂട്ടി വിളിച്ചു.

നോ രക്ഷ. പിശാച് ടിവിയുടെ മുന്നിൽ പെറ്റുകിടക്കാണെന്നു തോന്നുന്നു… പുല്ല് !!

പാത്രം വല്ലോം ഉണ്ടോ? ഒന്ന് മുട്ടി വിളിക്കാൻ… ഞാൻ ചുറ്റും നോക്കി.. ഇല്ല.. ഒന്നും ഇല്ല…

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.