ഹരിചരിതം 1 [Aadhi] 1410

ഞാൻ മൈൻഡ് ആക്കിയില്ല, ഉത്തരം പറഞ്ഞതും ഇല്ല… സിനിമയുടെ വോളിയം ഒന്നൂടെ കൂട്ടി സിനിമയിലേക്ക് ശ്രദ്ധിച്ചു.

‘റ്യൂം… യുവർ ബാറ്ററി ഈസ് ലോ. പ്ളീസ് പ്ളഗ്-ഇൻ യുവർ ലാപ്ടോപ് ‘ സ്‌ക്രീനിൽ മെസ്സേജ് തെളിഞ്ഞു…

ഞാൻ വലത്തേ കാൽവിരൽ കൊണ്ട് ചാർജർ എടുത്ത് ലാപിൽ കുത്തി.. ഇല്ലല്ലോ…ഇതെന്താ ചാർജിങ് എന്ന് കാണിക്കാത്തത്???

ഓ… സ്വിച്ച് ഓൺ ആക്കിയിട്ടില്ല. ഭിത്തിയിലെ സ്വിച്ച് ഓൺ ആക്കണമെങ്കിൽ എണീക്കണം.. അതിനു ഇത്തിരി മെനക്കെടണം. വയ്യ… ഫോൺ ഉണ്ടല്ലോ.. അത് നോക്കാം… ബെഡിൽ തപ്പി ഫോൺ എടുത്തപ്പോഴേക്കും ഹാളിൽ നിന്ന് നാപ്റ്റോളിന്റെ പരസ്യം ഇടിമുഴക്കത്തോടെ കേട്ടു.. ഏതോ 4  സിം ഉള്ള ഫോണിന്റെ പരസ്യം ആണ്.

ആ പിശാച് വെച്ചതാവും ടിവി. ഇവൾക്കേതാണ്ട് എക്സാം ആണെന്നു പറഞ്ഞിട്ട് ഈ ശവത്തിനു പഠിക്കണ്ടേ??

വേണേൽ പഠിച്ചോട്ടെ… എനിക്കെന്താ…??

ഫോൺ കയ്യിലെടുത്തു ഞാൻ വെറുതെ ഒന്ന് ആലോചിച്ചു..

”അല്ല… നിനക്കെന്താ ആ പിശാചിനോട് ഇത്ര ദേഷ്യം..?? അവൾ എന്ത് ചെയ്തു നിന്നെ ??’

മനസ്സാക്ഷി ആണോ?? ആഹ്.. അല്ലാതാരാ…

“അത്… റോഡിൽ വെച്ച് എങ്ങാനും കണ്ടാ അവൾ എന്നോടൊന്നു ചിരിക്കാറു കൂടി ഇല്ല..”

“അതിനു അന്നൊരു ദിവസം അവൾ നിന്നെ നോക്കി ചിരിച്ചപ്പോ നീ അവളെ കലിപ്പിച്ചു നോക്കി എന്തോ തെറി പറഞ്ഞില്ലേ…???”

“ഏയ്… ഞാൻ തെറി ഒന്നും പറഞ്ഞില്ല.. അത് പിന്നെ അങ്ങനത്തെ ചിരി അല്ലായിരുന്നു.. ഒരുമാതിരി ആക്കിയ ചിരി അല്ലായിരുന്നോ??”

സംഭവം ശെരി ആണ്.. അവൾ ജീവിതത്തിൽ എന്നോട് ഒരു പ്രാവശ്യമേ.ചിരിച്ചിട്ടുള്ളൂ… അതാണേൽ ഒരു മാതിരി ആക്കിയ ചിരിയും. ഞാൻ രാവിലെ ഓഫീസിൽ പോവാൻ ആയിട്ട്  ബൈക്കും കൊണ്ടിറങ്ങുന്ന ടൈമിൽ ആണ് ഇവളും വേറെ കുറെ പെമ്പിള്ളേരും ഒക്കെ സ്കൂളിലും കോളേജിലും ഒക്കെ പോവാൻ ബസ് കാത്തു നിക്കുക.. മെയിൻ റോഡിൽ നിന്നും താഴേക്ക് ഒരു ചെറിയ റോഡ് ഇറങ്ങുന്നുണ്ട്.. അതിന്റെ  സൈഡിൽ ആയിട്ടാണ് ഞങ്ങളുടെ വീടുകൾ. അധികം ദൂരം ഇല്ല… ആ റോഡ് ഇറങ്ങിയാൽ രണ്ടാമത്തെ വീട് എന്റേത്.. മൂന്നാമത്തെ അവളുടെ. ആ റോഡ് മെയിൻ റോഡിൽ മുട്ടുന്ന അവിടെ ആണ് ബസ് സ്റ്റോപ്പ്. അവിടെ ആണ് ഇവരൊക്കെ ബസ് കത്ത് നിൽക്കുക.

അന്നും പതിവ് പോലെ ഞാൻ ബൈക്കും കൊണ്ടിറങ്ങി. ഞാൻ ജോലി എടുത്ത് ആണ് ആ ബൈക്ക് വാങ്ങിയത്. ഡ്യൂക്ക് ആണ്.. അതിൽ അമ്മക്ക് കേറാൻ ഒക്കെ ബുദ്ധിമുട്ടാണെന്നും പറഞ്ഞു ആ വണ്ടി വാങ്ങി ഒരു 4-5  മാസം കഴിഞ്ഞപ്പോ അച്ഛൻ ഒരു സ്കൂട്ടറും വാങ്ങി.. പക്ഷെ കോമഡി എന്താന്നു വെച്ചാൽ അച്ഛനും അമ്മയ്ക്കും വണ്ടി ഓടിക്കാൻ അറിയില്ല.. പഠിക്കാൻ ഒക്കെ പോയി.. പക്ഷെ നടന്നില്ല.. അച്ഛൻ എങ്ങനെയോ കഷ്ടപ്പെട്ട് എച് ഒക്കെ എടുത്ത് ലൈസെൻസ് എടുത്തു.. എന്നാലും ഓടിക്കാൻ പേടി ആണ്..

ഞാൻ എന്റെ കുടുംബത്തെ പറ്റി പറഞ്ഞില്ലല്ലേ.. അച്ഛൻ പോലീസിൽ ആയിരുന്നു. ഡി.വൈ.എസ്.പി.ആയിട്ട് റിട്ടയർ ചെയ്തു. പക്ഷെ അത് കൊണ്ട്

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.