ഹരിചരിതം 1 [Aadhi] 1411

വലിയ കാര്യം ഒന്നും ഇല്ല. പുള്ളി ഇന്റലിജൻസ് ബ്യുറോയിൽ ആയിരുന്നു. ഇപ്പൊ റിട്ടയറും ആയി.. കൂടാതെ ഒടുക്കത്തെ എത്തിക്‌സും.. ഒരു 5 പൈസ ഇന്നേ വരെ കൈക്കൂലി ആയിട്ട് .വാങ്ങിയിട്ടില്ല.. അങ്ങനെ വാങ്ങേണ്ട എന്ന്  വിചാരിച്ചാണ് ഡെപ്പ്യൂട്ടേഷൻ എടുത്ത് ഐ.ബിയിൽ പോയത്. അമ്മ  സ്കൂൾ ടീച്ചർ ആണ്.. വീട്ടിൽ നിന്ന് ഒരു മണിക്കൂർ യാത്ര ഉണ്ട്.. എന്നും ബസിനാണ് പോവുന്നത്. ഞാൻ ഒറ്റ മോനാണ്. എന്ന് വെച്ച് ഒരു കൊഞ്ചലും ഉണ്ടായിട്ടില്ല.. അത്യാവശ്യം അടിച്ചു ഒക്കെ തന്നെ ആണ് എന്നെ വളർത്തിയത്.

ആ..അപ്പൊ പറഞ്ഞു വന്നത്,അങ്ങനെ ഞാൻ ബൈക്ക് എടുത്ത് മെയിൻ റോഡിലേക്ക് കേറുന്ന അവിടെ എത്തി. കഷ്ടകാലത്തിനു വാട്ടർ അതോറിറ്റിക്കാർ അവിടെ കുഴിച്ചു കുറച്ചു മെറ്റൽ ഒക്കെ ഇട്ടിരുന്നു. ഞാൻ കറക്ട് ആയിട്ട് അതിന്റെ മുകളിൽ പോയി ബ്രേക് പിടിച്ചു.. പിന്നെ പറയണ്ടല്ലോ.. വണ്ടി ചെറുതായിട്ട് ഒന്ന് സ്കിഡ് ആയി.. പക്ഷെ കാലുകുത്തി ബാലൻസ് ചെയ്തു. ഭാഗ്യം വീണില്ല… നോക്കുമ്പോ അവിടെ ഉള്ളവർ ഒക്കെ എന്നെ  നല്ല ചിരി… ഒരു കിളവൻ അവിടെ കടത്തിണ്ണയിൽ ഇരുന്നു “മോനേ… വണ്ടി ഓടിക്കാൻ പടിക്കുന്നേ  ഉള്ളോ ” എന്നും… എനിക്കാകെ കലിച്ചു കേറി.. വണ്ടി സ്കിഡ് ആയപ്പോ ആക്സിലറേറ്റർ കൂടി നല്ല സൗണ്ടും പൊടിയും ഒക്കെ ഉണ്ടായിട്ടുണ്ട്… അതാണ് എല്ലാരും കാണാൻ കാരണം.. ആകെ ശശി ആയി ബൈക്ക് എടുക്കാൻ നോക്കിയപ്പോ ഈ പിശാച് മാത്രം ഉണ്ട് അവിടെ നിന്ന് പിന്നേം ചിരിക്കുന്നു.  ഞാൻ ഒന്നും നോക്കിയില്ല.. നേരെ ചെന്ന് വണ്ടി ഫ്രണ്ടിൽ കൊണ്ട് പോയി നിർത്തി കലിപ്പിച്ചു ഒരു നോട്ടം നോക്കി ആക്സിലറേറ്റർ കൊടുത്തു വണ്ടി പറപ്പിച്ചു പോയി..

ഇനി വേറേം ഒരു ഫ്ലാഷ്ബാക്ക് ഉണ്ട്… അവൾ മാത്രം ഇത്രേം ചിരിക്കാനെന്താ എന്നല്ലേ.. ഞങ്ങൾ ഇവിടെ താമസം ആയി 1-2 മാസം കഴിഞ്ഞപ്പോ എനിക്ക് ജോലി ആവശ്യത്തിന് ഒന്ന് എറണാകുളം വരെ പോവേണ്ടി വന്നു.. 200 കിലോമീറ്ററിന്റെ മുകളിൽ ഉണ്ട്, അതുകൊണ്ട് ബസിനു പോവാം എന്ന് വെച്ചു അതേ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നതായിരുന്നു.. ഇതേ സമയം.. അപ്പോഴാണ് ഈ പിശാച് അവിടെ നിൽക്കുന്നത് കണ്ടത്. ബസ് സമയം അറിയാത്തത് കൊണ്ട് അവളോട് ചോദിക്കാമെന്ന് വെച്ച് ഞാൻ അടുത്ത ചെന്നു.

ഞാൻ അടുത്തേക്ക് ചെല്ലുന്നത് പിശാച് കണ്ടതാണ്.. എന്നിട്ടും മൈൻഡ് ആക്കാതെ ഫോണിൽ കുത്തി നിൽക്കാണു. ചുരിദാർ ആണ് വേഷം.. വേറൊന്നും ഞാൻ നോക്കിയില്ല.

“ഇപ്പൊ ബസ് ഉണ്ടോ? “, ഞാൻ ചോദിച്ചു..

പിശാച്  ഉണ്ടക്കണ്ണുരുട്ടി എന്നെ ഒന്ന് നോക്കി.. എന്നിട്ട് ഒരുമാതിരി പുച്ഛത്തോടെ പറഞ്ഞു,

” ഉണ്ടായത് കൊണ്ടല്ലേ ഞങ്ങൾ ഒക്കെ ഇവിടെ ബസ് സ്റ്റോപ്പിൽ കാത്ത് നിക്കുന്നത്”

ഞാനാകെ പ്ലിങ്ങിപ്പോയി.. എന്നാലും വിട്ടില്ല, പെട്ടെന്ന് വന്ന ദേഷ്യത്തിന്,

“ഓ… ഈ ഷോ കണ്ടപ്പോ വല്ല പ്ലെയിനും കാത്തു നിക്കാവും എന്ന് വിചാരിച്ചു” എന്നും പറഞ്ഞു ഞാൻ അപ്പുറത്തെ കടയിലെ ചേട്ടനോട് ചോദിച്ചു… അങ്ങേരു പറഞ്ഞു, 5 മിനുട്ടിൽ വരുമെന്ന്.

അങ്ങനെ ഞാനും അവളും ഒക്കെ ആ ബസിൽ കേറി പോവുകേം ചെയ്തു.

അന്നത്തോടെ വിചാരിച്ചതാണ് ഇവൾക്ക് ഒടുക്കത്തെ ജാഡ ആണെന്നു..

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.