അവൾ വിദ്യാർത്ഥികളോട് ഇന്നത്തെ സ്‌ട്രൈക്കിനെ കുറിച്ചും, അതിന്റെ കാരണത്തെ കുറിച്ചും ആവശ്യത്തെക്കുറിച്ചും ഒക്കെ സംസാരിക്കുന്നത് ക്ലാസ് മുറിയിലെ ചുമരിൽ ചാരി ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. വീട്ടിൽ വെച്ച് കാണുന്ന ആ മിണ്ടാപ്രാണി, ശബ്ദം ഇല്ലാതെ ചിരിക്കുന്ന ശ്രീ അല്ല ഇത്, ഓരോ വാക്കിലും തീപ്പൊരിയും ഊർജം നിറക്കുന്ന ഈണവും ശബ്ദവും ആയി ഒരു തീപ്പൊരി സഖാവ്. അവളുടെ ഡ്രസിങും കൈ ഉയർത്തി പ്രത്യേക ആക്ഷൻ ഇട്ട് ആവേശത്തോടെ സ്ട്രൈക്ക് വിളിക്കുന്നതും കേട്ട് സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്തൊക്കെയോ കൊണ്ട് ഞാനും മനസ്സ് കൊണ്ട് പാർട്ടിക്കാരൻ ആയി. ആ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയപ്പോ എനിക്കവളെ ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നി.. പക്ഷെ അത്രക്ക് അങ്ങോട്ട് അടുപ്പം ആവാത്തത് കൊണ്ടും അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തത് കൊണ്ടും ഞാൻ അവളെ നോക്കി കിടുക്കി എന്ന് മുഖം കൊണ്ട് കാണിച്ചു. അവൾ ചിരിച്ചു കൊണ്ട് ഞങ്ങളെ വിളിച്ചു അടുത്ത ക്ലാസ്സിലേക്ക് നടന്നു. പോവുന്ന വഴിക്ക് ” എന്താ സഖാവെ.. സ്ട്രൈക്ക് വിളിക്കാൻ തോന്നുന്നുണ്ടോ” എന്ന് ചോദിച്ചു…
” മ്.. ഉണ്ട് ” എന്ന് പറഞ്ഞ ആ നിമിഷം…
അവൾ എന്നെ ഒന്നുകൂടി നോക്കി…
” ശെരിക്കും? ”
” മ്… ശെരിക്കും..പക്ഷെ എനിക്കിത് പരിചയം ഇല്ല. സപ്പോർട്ട് ചെയ്യണം. ”
” അത് പേടിക്കണ്ട… ഞാൻ കൂടെ ഉണ്ടാവും. ”
” അപ്പൊ സിനില്ല. ഞാൻ റെഡി !! ”
” എന്നാ വാ… അടുത്ത ക്ലാസ്സിൽ ഏട്ടൻ കേറിക്കോ… ”
ഞങ്ങൾ താഴേക്കുള്ള സ്റ്റെപ് ഇറങ്ങാൻ തുടങ്ങി.
ക്ലാസ്സിന്റെ വാതിൽക്കൽ എത്തി അകത്തേക്ക് നോക്കി… ആകെ 10-20 പേരെ ഉള്ളൂ… ഇതെന്താ ഇത്ര ചെറിയ ക്ലാസ്സ്..?? ചിലപ്പോ ബാക്കി ഉള്ളവർ സ്ട്രൈക്ക് വിളിക്കാൻ ഇറങ്ങിക്കാണും… ഞാൻ ഓർത്തു.
ക്ലാസ്സിൽ ഒരു സർ ആണ്.. 45 വയസ്സ് ഒക്കെ കാണും. ഇരുനിറം. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്. ബോർഡിൽ എന്തോ എഴുതിക്കൊണ്ടിക്കുകയാണ്. ഞങ്ങളെ കണ്ടതും ക്ലാസിൽ പിറുപിറുക്കൽ തുടങ്ങി. അത് കേട്ടുകൊണ്ടാണ് സാർ തിരിഞ്ഞത്. വാതിൽക്കൽ നിക്കുന്ന എന്നേം ശ്രീയേം ബാക്കി കൊടി പിടിച്ചിരിക്കുന്ന വിദ്യാർത്ഥികളെയും കണ്ടപ്പോൾ പുള്ളി ദേഷ്യത്തോടെ എന്താ വേണ്ടത് എന്ന് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ നിന്നു. ശ്രീ പതുക്കെ എന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നീക്കി നിർത്തിക്കൊണ്ട് പറയ്..പറയ് എന്ന് പറഞ്ഞു.
എന്റെ നാവിറങ്ങിപ്പോയി… നേരത്തെ മനസ്സിൽ തോന്നിയ ധൈര്യം ഒക്കെ ചോർന്നു പോയിട്ടുണ്ട്… കയ്യൊക്കെ ആകെ തണുത്തു മരവിച്ച പോലെ. എന്റെ കയ്യിൽ പിടിച്ച ശ്രീയെ ഞാൻ ദയനീയമായി ഒന്ന് നോക്കി…
”മ്.. പറ…”, അവൾ ശബ്ദം താഴ്തി എന്റെ ചെവിയിൽ മന്ത്രിച്ചു.
” അത് സാർ… സ്ട്രൈക്ക് വിളിക്കാൻ വന്നതാണ്…” ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??❤️❤️❤️