ഹരിചരിതം 1 [Aadhi] 1411

അവൾ ഒരു ചിരിയോടെ അവളുടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. അതിനിടക്ക് പുതിയ അഡ്മിഷൻ എടുത്ത പിള്ളേരൊക്കെ ഓരോ സംശയവും ചോദിച്ചു കൊണ്ട് വരുന്നുണ്ടായിരുന്നു. അവൾ അതൊക്കെ കേട്ട്, വരുന്നവർ പാർട്ടി മെമ്പർഷിപ് എടുത്തോ എന്നും ചോദിച്ചു ഇല്ല എന്ന് പറഞ്ഞവരുടെ പേരും ബാച്ചും ഒരു റെസിപ്റ്റിൽ എഴുതിക്കൊണ്ടിരുന്നു. ഞാനും അവളെ ചിലപ്പോ ഹെല്പ് ചെയ്തു. സമയം പോയിക്കൊണ്ടിരുന്നു. ശ്രീയെ കാണാൻ ഇല്ല.. ഞാൻ ഒറ്റക്ക് ക്ലാസ്സിൽ പോണോ?? അതോ അവളെ വെയിറ്റ് ചെയ്യണോ?

ആ പെണ്ണിനോട് ഇന്നെന്താ പരിപാടി എന്ന് ചോദിച്ചു. ഓറിയെന്റഷന് ക്ലാസ് ആണ്, വലിയ കാര്യം ഒന്നും ഇല്ലാന്ന് പറഞ്ഞു.. ഓ.. പകുതി സമാധാനം ആയി. ഈ ഹെൽപ് ഡെസ്‌ക് പരിപാടി കൊള്ളാം.. കുറെ നല്ല പെമ്പിള്ളേരെ കാണാനും സംസാരിക്കാനും ഒക്കെ പറ്റുന്നുണ്ട്. ഒരു 12 മണി ആയപ്പോ വേറൊരുത്തൻ വന്നു ഡെസ്ക് ക്ലോസ് ചെയ്യാമെന്നും പറഞ്ഞു അവളെയും വിളിച്ചോണ്ട് പോയി. പോവുന്ന വഴിക്ക് എൻ്റെ ഡിപ്പാർട്മെന്റ് കാണിച്ചു തന്നു.. ഞാൻ അങ്ങോട്ട് കേറാൻ നിന്നപ്പോഴേക്കും പിള്ളേരൊക്കെ ഇറങ്ങി വരുന്നു.. ക്ലാസ് കഴിഞ്ഞു. അങ്ങനെ ആദ്യത്തെ ദിവസം ശുഭം !!

സന്തോഷം ആയി.. വിശക്കുന്നു.. ക്യാന്റീനിൽ പോയപ്പോ നല്ല തിരക്ക്.. അല്ലെങ്കിലും ഒരാൾ കമ്പനിക്ക് ഇല്ലാതെ ക്യാന്റീനിൽ കേറാൻ വയ്യ.ഞാൻ പതുക്കെ അവിടേം ഇവിടേം ഒക്കെ നോക്കി കോളേജിന്റെ പുറത്തെത്തി. നേരെ മുന്നിൽ കണ്ട ഹോട്ടലിൽ കേറി ഒരു ബിരിയാണി കഴിച്ചു. കുറച്ചു ആശ്വാസം ആയി.. ബില്ല് കൊടുക്കാൻ നേരം കൗണ്ടറിലെ ചേട്ടനോട് എനിക്ക് പോവേണ്ട സ്ഥലത്തേക്കു ബസ് കിട്ടുമോ എന്ന് ചോദിച്ചു.. എപ്പോഴും ബസ് ഇല്ല.. ചിലപ്പോ ഇപ്പൊ ഒന്ന് വരുമെന്ന് പറഞ്ഞു. ബസ് സ്റ്റോപ്പിൽ കേറി നിന്നപ്പോ പുള്ളി പറഞ്ഞ പോലെ ഒരു ksrtc വരുന്നുണ്ട്.. തിരക്കൊന്നും ഇല്ല.. കേറി ഇരുന്നു.

വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങിയാൽ ഒരു കിലോമീറ്റർ അകത്തേയ്ക്ക് നടക്കാൻ ഉണ്ട്.. കുറച്ചു പോഷ് ആയിട്ടുള്ള റെസിഡൻഷ്യൽ ഏരിയ ആണ്. എല്ലാം നല്ല വലിയ വീടുകൾ. മിക്കവാറും വീടിന്റെ ഒക്കെ മുന്നിൽ ഡോക്ടർ, വക്കീൽ എന്നൊക്കെ പറഞ്ഞു ബോർഡ് ഉണ്ട്… വീട് തുറന്നു അകത്തു കയറി, റൂമിൽ കേറി എ.സി.ഓൺ ചെയ്തു കിടക്കയിലേക്ക് വീണതേ ഓർമ ഉള്ളൂ…

“ശങ്കൂ…ശങ്കൂ.. എണീക്ക്… ചായ കുടിക്കണ്ടേ…?? ” ആരോ തലയിൽ കുലുക്കി വിളിക്കുന്ന കേട്ടാണ് ഞാൻ കണ്ണ് തുറന്നത്… അഭി ആണ്… ബെഡിൽ എന്റെ അടുത്ത് ചരിഞ്ഞിരിക്കുകയാണ്… എ.സി.ഓഫ് ആക്കിയിട്ടുണ്ട്. ഇവൾ എപ്പോ വന്നു… എണീക്കാൻ തോന്നുന്നില്ല..

“നീയെപ്പോ വന്നു? സമയം എന്തായി? ” ഞാൻ ഉറക്കച്ചടവോടെ ചോദിച്ചു.

” നേരം ആറായി, നീ ഇതെന്ത് ഉറക്കം ആയിരുന്നു.. ഞാൻ വന്നപ്പോ വന്നു നോക്കി.. നീ കൂർക്കം വലിക്കുന്നത് കേട്ടത് കൊണ്ടാ ഞാൻ അപ്പോൾ വിളിക്കാഞ്ഞത് ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

” നീ എണീറ്റ് താഴേക്ക് വാ…” അവൾ എന്റെ മുടിയിൽ ഒന്ന് വലിച്ചുകൊണ്ട് പറഞ്ഞു..എന്നിട്ട് എണീറ്റ് പോയി.

ഞാൻ കുറച്ചു നേരം കൂടി ഒന്ന് കിടന്നിട്ടു  താഴേക്ക് വന്നു. അവിടെ ശ്രീയും അഭിയും ഇരുന്നു ചായ കുടിക്കുന്നു.

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.