ഹരിചരിതം 1 [Aadhi] 1411

പെട്ടെന്ന് പുറത്തു ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു… കുറച്ചു കഴിഞ്ഞപ്പോ ശ്രീ കേറി വന്നു.. അവൾ നേരെ വന്നു സെറ്റിയിൽ ഇരുന്നു. എന്തൊക്കെയോ സംസാരിച്ചു. എന്നോടും എന്തൊക്കെയോ ചോദിച്ചു. പക്ഷെ എല്ലാം അളന്നു മുറിച്ച ചോദ്യങ്ങൾ. ഒരു വാക്ക് പോലും അധികം ഇല്ല. ചിരി ആണെങ്കിലും ഒച്ചയും ബഹളവും ഉണ്ടാക്കി അല്ല.

ചേച്ചി ഫുഡ് ഒക്കെ ഉണ്ടാക്കാൻ പോയി… ഞാനും ശ്രീയും ഒരേ ഡിപ്പാർട്ടമെന്റ് ആണ്. അവൾ ബി.ടെക്. ഫൈനൽ ഇയർ. കൂടാതെ യൂണിയൻ മാഗസിൻ എഡിറ്ററും ആണ്. ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ കുറച്ചു കലിപ്പ് ടീച്ചേഴ്സിന്റെ പേര് പറഞ്ഞു, അവരെ സൂക്ഷിക്കണം എന്നും പറഞ്ഞാണ് അവൾ പോയത്. രാത്രി ഫുഡ് ഒക്കെ കഴിച്ചു അന്നത്തെ ദിവസം തീർന്നു..

രാവിലെ എണീറ്റ് കുളി എല്ലാം കഴിഞ്ഞു റെഡി ആയി വന്നു.. അഭി ഇറങ്ങാൻ നിൽക്കുക ആണ്… ശ്രീയും ഞാനും ഫുഡ് കഴിച്ചു വാതിൽ പൂട്ടി ഇറങ്ങി. വണ്ടി അവളാണ് ഓടിച്ചത്. മുൻപിൽ ഒരു പ്രൈവറ്റ് ബസ് പോവുന്നുണ്ട്.. വെറുതെ ബോർഡ് വായിച്ചു നോക്കിയപ്പോഴാണ് ബസിന്റെ പേര് ‘ഗൗരി’ എന്ന് കാണുന്നത്.. അത് വരെ ഉണ്ടായിരുന്ന മൂഡ് ഒക്കെ മാറി. അവളെ അന്ന് ലാസ്റ്റ് ബസിൽ വെച്ച് കണ്ടത് ഓർമ വന്നു. പിന്നെ അവളെ കുറിച്ച് ഓർത്തില്ലല്ലോ..

കോളേജ് എത്തി.. വണ്ടി മെയിൻ ഗേറ്റിനു പുറത്തു വെച്ച് ഞങ്ങൾ ക്യാമ്പസ്സിനകത്തേക്ക് നടന്നു.. അവളെ കണ്ടു കുറെ കുട്ടികൾ ചിരിക്കുന്നു. ഹായ് പറയുന്നു.. സംസാരിക്കുന്നു. എന്നെ എല്ലാവരും ഒന്ന് നോക്കുന്നുണ്ട്. ഞാൻ ഒരു ബ്ലൂകളർ ജീൻസും ആഷ് കളർ ടി ഷർട്ടും ആണ് ഇട്ടിരിക്കുന്നത്. കാലിൽ വുഡ്‌ലാൻഡിന്റെ ഒരു സാന്റൽസ്..ക്ലിപ്പ് ഉള്ള ടൈപ്പ്. കയ്യിൽ ഫോസിലിന്റെ ഒരു വാച്ച്.. വെളുത്ത നിറം ആണ്, പക്ഷെ ഈ ബൈക്ക് ഓടിച്ചു വെയിൽ കൊണ്ട് കയ്യും മുഖവും കുറച്ചു കളർ മങ്ങിയിട്ടുണ്ട്… തടി ഇല്ലാത്ത സ്ലിം ബോഡി. ചുരുണ്ട മുടി.. ചെറിയ ബുൾഗാൻ പോലത്തെ തടി.. അത് കൃതാവിനോട് കണക്ഷൻ വരാത്തത് കൊണ്ട് വെച്ചതാണ്… അല്ലെങ്കിൽ ശെരിക്കും കട്ട താടി വെച്ചേനെ.. ഞാൻ ആകെ തലയിൽ എണ്ണ തേക്കും.. അല്ലാതെ വേറെ കോസ്‌മെറ്റിക് ഐറ്റംസ് ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടം അല്ല…പക്ഷെ ഡ്രെസ്സും ചെരുപ്പും ഒക്കെ ബ്രാൻഡഡ് മാത്രേ ഉപയോഗിക്കാറുള്ളൂ… പിന്നെ റെയ്ബാൻറെ കറുത്ത ഓവൽ ഷേപ്പ് ഫ്രെയിം ഉള്ള കണ്ണട.  വലിയ കുഴപ്പം ഇല്ല.. വേണേൽ പെമ്പിള്ളേർക്ക് നോക്കാവുന്ന ഫിഗർ ആണ്.. ഫ്രീക്കനും അല്ല, എന്നാൽ നല്ലവനായ ഉണ്ണിയും അല്ല, അതിനിടക്കു ഉള്ളൊരു ലുക്ക്.

ഞങ്ങൾ കോളേജിന്റെ മെയിൻ ബിൽഡിങ്ങിൽ എത്തി. അവിടെ കേറുന്നതിന്റെ മുമ്പിലായി ഒരു ഹെല്പ് ഡെസ്ക് ഇട്ടിട്ടുണ്ട്.. ഓപ്പോസിറ്റിയായി എതിർ പാർട്ടിയുടെയും. രണ്ടു ഭാഗത്തും പിള്ളേർ കൂടി നിൽക്കുന്നുണ്ട്. എന്നെയും കൂട്ടി ശ്രീ അവളുടെ പാർട്ടിയുടെ ഡെസ്കിലേക്ക് നടന്നു. മെലിഞ്ഞ ഒരു പെൺകുട്ടിയും, ഒരു താടി വെച്ച ചെക്കനും അവിടെ ഇരിക്കുന്നുണ്ട്. എന്നെ എല്ലാവര്ക്കും പരിചയപ്പെടുത്തി. ഞാനും എല്ലാവരോടും പേര് ചോദിച്ചു. യൂണിറ്റ് സെക്രെട്ടറിയും ചെയർമാനും പിന്നെ വേറെ ആരൊക്കെയോ ആണ്.

അവിടെ ഓരോന്ന് സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പെട്ടെന്നൊരു ചെക്കൻ ഓടി വന്നു ചെയർമാന്റെ അടുത്ത് എന്തോ പറയുന്നത് കണ്ടത്. എന്താണെന്നു കേട്ടില്ല. നിങ്ങൾ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു അവൾ എന്നെയും ആ മെലിഞ്ഞ പെണ്ണിനേയും ഡെസ്കിലാക്കി അവരുടെ കൂടെ വേറൊരു ബിൽഡിങ്ങിലേക് കേറി പോയി. ഞാൻ ആ പെണ്ണിനെ നോക്കി.

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.