ഹരിചരിതം 1 [Aadhi] 1411

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് തല ആട്ടി.

“അതിനു അവരൊക്കെ ഓർമ വെക്കുന്നതിന്റെ മുന്നേ നമ്മൾ അവിടുന്ന് പോന്നില്ലേ?? എങ്ങനെ ഓർമ  കാണാനാ… ” അങ്കിൾ എൻ്റെ രക്ഷക്കെത്തി.

എല്ലാവരും വീടിനകത്തേക്ക് കേറി. എല്ലാ സൗകര്യങ്ങളും ഉള്ള ഒരടിപൊളി വീട്. താഴെ രണ്ടു റൂം- അതിൽ ഒരെണ്ണം ഓഫീസ് റൂം ആണ്. മുകളിൽ മൂന്നു റൂം.

” മോന്റെ റൂം മുകളിലാ… ” ആന്റി എന്റെ കൂടെ വന്നുകൊണ്ട് പറഞ്ഞു.

റൂം കൊള്ളാം.. വലിയൊരു റൂം, ബാത്ത് അറ്റാച്ചഡ്. റൂമിന്റെ നടുക്ക് വലിയൊരു ഡബിൾ കോട്ട്. സൈഡിൽ ആയി സ്വിച്ച് ബോർഡിൻറെ അടുത്ത് മരം കൊണ്ടുള്ള ഒരു മേശയും കസേരയും. മേശപ്പുറത്തു എന്തൊക്കെയോ മെഡിക്കൽ ബുക്‌സ് ഇരിക്കുന്നു. റൂമിന്റെ ഒരു സൈഡ് നിറച്ചു കബോഡ്… ഒരു സൈഡിലെ ജനലിനടുത്തായി പുറത്തേക്ക് ബാല്കണിയിലേക്ക് ഒരു വാതിൽ. നല്ല തണുപ്പ് ഉള്ള ഒരു റൂം. എനിക്കിഷ്ടപ്പെട്ടു.

അല്ല, ഇഷ്ടപ്പെട്ടിട്ട് കാര്യം ഇല്ല. കോളേജിലേക്ക് 8 -10 കിലോമീറ്റർ ഉണ്ടെന്നു തോന്നുന്നു. ഏതായാലും കോളേജ് ഹോസ്റ്റൽ കിട്ടുമോ എന്ന് നോക്കണം. വീട്ടിൽ ആണെങ്കിൽ ഒരു ഫ്രീഡം കിട്ടില്ല.

“മോൻ വേണേൽ കുറച്ചു നേരം കിടന്നോ.. ഒരു ഒൻപത് മണി ഒക്കെ ആവുമ്പോ ഇറങ്ങിയാ മതി ”

ഞാൻ തലയാട്ടി.

ഇവിടെ ആരൊക്കെ ഉണ്ടെന്നാവോ… ആ… ഏതായാലും കുറച്ചു കിടക്കാം.

കുളിച്ചു റെഡി ആയി താഴെ ചെന്നപ്പോഴേക്കും അച്ഛനും അങ്കിളും കഴിച്ചു തുടങ്ങിയിരുന്നു. ഞാനും അവരോടൊപ്പം ഇരുന്നു. അങ്കിൾ ഇന്ന് തിരിച്ചു ഗൾഫിലേക്ക് പോവുമെന്ന് പറയുന്നത് കേട്ടു. അവർക്ക് രണ്ടു പെണ്മക്കൾ ആണ്. ഒരാൾ എംബിബിസ് കഴിഞ്ഞു ഹൌസ് സർജൻസി കഴിയാറായി, ഇവിടെ മെഡിക്കൽ കോളേജിൽ തന്നെ. രണ്ടാമത്തെ ആൾ എഞ്ചിനീയറിംഗ് ആണ്, എന്റെ കോളേജിൽ. പറഞ്ഞു തീർന്നപ്പോഴേക്കും ഇളയ ആൾ എത്തി.

അയ്യോ.. ആരും നോക്കി നിക്കും. ഭയങ്കര എലഗന്റ് ആയിട്ടുള്ള ലുക്ക്. വെളുത്ത നിറം. അന്യായ സ്ട്രെക്ച്ചർ. ഡ്രസിങ് സെൻസ് ഒരു രക്ഷയും ഇല്ല. ഓറഞ്ച് കളർ അബ്സ്ട്രാക്ട് പ്രിൻറിംഗ് ഉള്ള ഒരു ടോപ്പും, വെള്ള ലെഗിങ്‌സും ആണ്. ഷാൾ ഇല്ല. കയ്യിലോ കഴുത്തിലോ ഒന്നുമില്ല. ആകെ ഉള്ളത് ഒരു ഫാസ്റ്റ് ട്രാക്കിന്റെ വീതിയുള്ള സ്ട്രാപ്പ് ഉള്ള ഒരു വാച്ച്. നല്ല ഓമനത്തം ഉള്ള മുഖം ആണ്, കറുത്ത ചതുര ഫ്രെയിം ഉള്ള കണ്ണട.  മുഖത്തൊന്നും ഒരു പാടോ മുഖക്കുരുവോ ഒന്നും ഇല്ല. മുടി കഴുത്തിന് കുറച്ചു താഴെ വെച്ച് കട്ട് ചെയ്തതാണ്‌, അത് പോണി ടെയിൽ കെട്ടിയിരിക്കുന്നു. ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

” ഇതെന്റെ രണ്ടാമത്തെ മോൾ – ശ്രീലക്ഷ്മി. ശ്രീ എന്ന് വിളിക്കും ഇവിടെ. ഭയങ്കര നേതാവാണ് കോളേജിൽ. ” അങ്കിൾ പറഞ്ഞു.

അവൾ ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി.

ആന്റി കൊല്ലത്തു ഒരു കോളേജിൽ ആണ് പഠിപ്പിക്കുന്നത്. അങ്കിൾ രാജി വെച്ചതിനു ശേഷം  ഇവിടെ ഒരു വീട് വാങ്ങി ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. അങ്കിൾ പണ്ട് അച്ഛന്റെ കൂടെ എസ്‌.ഐ. ആയി ഉണ്ടായിരുന്നതാണ്. രണ്ടു സസ്‌പെൻഷൻ ഒക്കെ കിട്ടിയപ്പോ പുള്ളി ജോലി രാജി വെച്ച് ഗൾഫിൽ അളിയന്റെ കൂടെ ബിസിനസ്സ് ഒക്കെ ആയി  കൂടി. ഇന്ന് തിരിച്ചു ഗൾഫിലേക്ക് പോവുമെന്ന് നേരത്തെ പറഞ്ഞത് അതുകൊണ്ടാണ്.

” മോളെ… നീയിന്നു കാർ എടുത്തോ.. അഡ്മിഷൻ ആയത് കൊണ്ട് പെട്ടെന്ന് തീരും, എന്നിട്ട് ഇവർ അതും കൊണ്ട് ഇങ്ങോട്ട് പോന്നോട്ടെ.. എന്നെ ഉച്ചക്ക് എയർപോർട്ടിൽ ഇവർ ആക്കിക്കോളും. ” അങ്കിൾ പറഞ്ഞു.

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.