” പിന്നേ.. ആ ബുക്ക് കൊള്ളായിരുന്നു ട്ടോ… എനിക്കിഷ്ടായി ” അവൾ പറഞ്ഞു.
” ആ.. എനിക്ക് തോന്നി നിന്റെയീ മുഖം ഒക്കെ കണ്ടപ്പോ.. അതൊക്കെ വിട്ടൂ എന്ന്…” ഞാൻ പറഞ്ഞു.
” എന്നാ ശെരി… പണി ഉണ്ട്. നാളെ കാണാം.. ” അവൾ ടാറ്റാ കാണിച്ചു നടന്നു.
ഞാനും ജനൽ ഒക്കെ അടച്ചു എന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടന്നു.
ദിവസങ്ങൾ അങ്ങനെ പോയി…അതിനിടയിൽ ഞാൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്ത തീർത്തു.. ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു.. സർവീസിന് കൊടുത്ത ബൈക്ക് തിരിച്ചു കിട്ടി.. എനിക്ക് പോവാനുള്ള തീയതി അടുത്തു. സാധാരണ സംസാരങ്ങളും കളിയാക്കലും ഒക്കെ ആയി ഗൗരിയോട് ഉള്ള സംസാരം നടക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഗൗരിയെ കണ്ടിട്ടില്ല.
അങ്ങനെ പോവുന്നതിന്റെ തലേന്നായി.. അച്ഛൻ വരുന്നുണ്ട് കൂടെ. താമസം ഒക്കെ അവിടെ ചെന്ന് നോക്കണം… ഞാൻ കുറെ പറഞ്ഞു, ഞാൻ ഒറ്റക്ക് പൊയ്‌ക്കോളാമെന്നു… സമ്മതിച്ചില്ല !!
അങ്ങനെ പോവാനുള്ള ദിവസം ആയി… വൈകുന്നേരം ആറരക്കാണ് ട്രെയിൻ. രാവിലെ അഞ്ച് മണിക്ക് തിരുവനന്തപുരത്തെത്തും… അച്ഛൻ പണ്ടത്തെ പോലീസ് ചിട്ട അനുസരിച്ചു നാലര കഴിഞ്ഞപ്പോളെ വീട്ടിൽ നിന്നിറങ്ങി. കഷ്ടി മുക്കാൽ മണിക്കൂറേ റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ളൂ… എന്നാലും ലേറ്റ് ആവണ്ട എന്നും പറഞ്ഞാണ് നേരത്തെ ഇറങ്ങിയത്.
ബസിൽ കേറി ടൗണിൽ പോവണം. പിന്നെ അവിടുന്ന് വേറെ ബസ് കേറിയിട്ട് വേണം റെയിൽവേ സ്റ്റേഷനിൽ പോവാൻ. ഇവിടുന്നു ഈ സമയത്തു ടൗണിലേക്ക് തിരക്ക് കുറവാണ്… അവിടുന്ന് ഇങ്ങോട്ട് ഉള്ളതിനാണ് തിരക്ക്.. ഞാൻ ബസിൽ കേറി ഡ്രൈവർ സൈഡിലെ ഒരു വിൻഡോ സീറ്റിൽ കേറി ഇരുന്നു. ബസ് എടുത്തു… ഒരു എക്സൈറ്റ്മെൻറ് ഒക്കെ തോന്നുന്നുണ്ട്.. ഇതെന്റെ ലൈഫിൽ കുറെ മാറ്റം ഉണ്ടാക്കും.. ഞാൻ മനസ്സിൽ പറഞ്ഞു.
ബസ് രണ്ടു സ്റ്റോപ്പ് കഴിഞ്ഞു. ഓപ്പോസിറ്റ് ഒരു ബസ് വരുന്നുണ്ട്. അതിനു സൈഡ് കൊടുക്കാൻ വേണ്ടി ഞങ്ങളുടെ ബസ് നിർത്തിയതാണ്. വെറുതെ ആ ബസിലേക്ക് നോക്കിയപ്പോൾ കണ്ടു, ഡ്രൈവറുടെ തൊട്ടു ബാക്കിലെ സീറ്റിൽ ഗൗരി.. മുഖത്തു കുറച്ചു ക്ഷീണം ഉണ്ട്.. എന്നാലും ഒരു ചെറിയ ചിരി ഉള്ള ചുണ്ടുകൾ. മുടി നെറുകയിൽ നിന്ന് വഴഞ്ഞു ബാക്കിലേക്ക് എന്തോ ചെയ്തു കെട്ടി വെച്ചിട്ടുണ്ട്. ഒരു കുഞ്ഞു കറുത്ത പൊട്ട്. വേറെ ഒന്നും ഇല്ല. കാതിൽ ഒരു ചെറിയ തൂങ്ങൽ ഉള്ള കമ്മൽ. ഇതെല്ലാം ഒറ്റ നോക്കിൽ ഞാൻ ശ്രെദ്ധിച്ചു. അവളും ഈ ബസിലേക്ക് നോക്കുന്നുണ്ട്, വായിനോക്കി…
അപ്പോഴാണ് എന്നെ കണ്ടത്… മുഖത്തു പെട്ടെന്ന് നല്ല സന്തോഷം… എങ്ങോട്ടാ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ മടിയിൽ ഇരുന്ന എന്റെ ബാക് പാക്ക് കുറച്ചു ഉയർത്തി വിമാനം പറക്കുന്ന പോലെ ഒരു ആംഗ്യം കാട്ടി…
പെട്ടെന്ന് കാർമേഘം മൂടി…ആകാശത്തല്ല, അവളുടെ മുഖത്തു..
അവളുടെ മുഖത്തിന്റെ പ്രത്യേകത ഇതാണെന്നു തോന്നുന്നു. എല്ലാ ഭാവങ്ങളും ഏത് പൊട്ടനും വായിച്ചെടുക്കാം.. പിന്നാണോ എനിക്ക്.
എന്നാലും പെട്ടെന്ന് കാർമേഘം മാറി… ഓൾ ദി ബെസ്റ്റ് എന്ന് തംസ് അപ്പ് സിംബൽ കാണിച്ചു. അപ്പോഴേക്കും രണ്ടു ബസും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയിരുന്നു…
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??❤️❤️❤️