അപ്പോഴാണ് രാവിലെ സുജിത്തിനെ വിളിച്ചു റെഡി ആയി ഇരിക്കാൻ പറഞ്ഞ കാര്യം ഓർമ വന്നത്.
ഓ..നേരം ഇത്ര ആയി..ഇനി ഇപ്പൊ വിളിച്ചാൽ തെറി കേൾക്കും… എന്നാലും വിളിക്കാം എന്ന് വെച്ച് ഡയല് ചെയ്തു.
അവൻ രാവിലെ എന്നെ കാത്തു നിന്ന് കാണാതായപ്പോൾ അവിടെ ഉള്ള വേറെ ഫ്രണ്ട്സിന്റെ കൂടെ സിനിമക്ക് പോയെന്ന് പറഞ്ഞു. പതിനൊന്നരയുടെ സിനിമ ആണ്.. അപ്പോൾ കഴിയേണ്ട സമയം ആയി.. ഞാൻ പിക്ക് ചെയ്യാൻ വരാം എന്നും പറഞ്ഞു ഫോൺ വെച്ചു. സ്കൂട്ടർ എടുത്ത് അവനെ പിക്ക് ചെയ്ത് വീട്ടിൽ വന്നു.. ബൈക്ക് അവൻ സർവീസ് നു കൊടുക്കാമെന്നു പറഞ്ഞു താക്കോൽ വാങ്ങി ഹെൽമെറ്റും എടുത്ത് പോയി. അപ്പോൾ അത് ഓക്കേ ആയി. ഇനി കുറച്ചു സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ ഉണ്ട്… മെഡിക്കൽ ഫിറ്റ്നസ്, സ്വഭാവ സർട്ടിഫിക്കറ്റ് ഒക്കെ.. അത് നാളെ എങ്ങാനും ചെയ്യാം… എല്ലാത്തിന്റെയും ടെമ്പ്ലേറ്റ് പെൻഡ്രൈവിൽ സേവ് ചെയ്തു വെച്ചു.
വൈകുന്നേരത്തെ ചായക്കുള്ള സമയം ആയിട്ടുണ്ട്. ഇനിയിപ്പോ തിരിച്ചു ഓഫീസിൽ പോവണോ???
വേണ്ട.. നാളെ പോവാം…
യൂട്യൂബ് ഓപ്പൺ ചെയ്ത് പതുക്കെ ബെഡിലേക്ക് കിടന്നു. കുറേ പുതിയ ബൈക്ക് ഒക്കെ വരുന്നുണ്ട്.. അതിന്റെ ഒക്കെ ഡീറ്റൈൽസും റിവ്യൂ ഒക്കെ നോക്കി സമയം പോയി..
ഠിം…ഠിം… ജനലിൽ ഒരു തട്ട് കേട്ടാണ് നോക്കിയത്. സൈഡ് മതിലിനോട് ചേർന്ന ജനൽ ആണ്. തുറന്നു നോക്കിയപ്പോ ഒരു പേരക്കയും കയ്യിൽ പിടിച്ചു ഗൗരി..
” എപ്പോ വന്നു?? “, അവൾ ചോദിച്ചു.
” കുറച്ചു നേരം ആയി… നീയെങ്ങനെയാ ജനലിൽ തട്ടിയത്?? “, കാര്യം ആ സൈഡിലെ മതിലും വീടും ആയി അര മീറ്റർ ക്ലിയറൻസ് ഉള്ളൂ.. എന്നാലും കയ്യെത്തിച്ചാൽ ജനലിൽ തട്ടാൻ പറ്റില്ല… വല്ല കമ്പും എടുത്ത് തട്ടിയതാവാനേ വഴി ഉള്ളൂ..
” അത് ഞാൻ ഒരു വടിയെടുത്തു അടിച്ചതാ… ” അവൾ പറഞ്ഞു.
” പേരക്ക വേണോ? ” എൻ്റെ നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
” നീ ഇങ്ങോട്ട് വാ…” ഞാൻ വീട് ചുറ്റി വരാൻ ആംഗ്യം കാട്ടിക്കൊണ്ട് പറഞ്ഞു.
” ഏയ്.. നേരം സന്ധ്യ ആവാറായി, കുളിച്ചു വിളക്ക് കത്തിക്കണം… ” അവൾ ചുമൽ കൂച്ചിക്കൊണ്ട് പറഞ്ഞു.
” ഓ… ഇപ്പൊ വേറേതോ വീട്ടിലെ വിളക്ക് കത്തിക്കേണ്ട പെണ്ണായിരുന്നു.. എന്നിട്ട് കണ്ടില്ലേ?? “
ഞാൻ വെറുതെ കളിയാക്കി പറഞ്ഞു..
” മ്..പിന്നെ… ഒന്ന് പോയെ അവിടുന്ന്… രക്ഷപ്പെട്ടു എന്ന് പറഞ്ഞാ മതിയല്ലോ !! ” അവൾ ചിരിച്ചോണ്ട് എന്നാൽ ഇത്തിരി കെറുവിച്ചു കൊണ്ട് പറഞ്ഞു.
ഒരു സങ്കടമോ കരച്ചിലോ ഒക്കെ പ്രതീക്ഷിച്ച എനിക്ക് സന്തോഷം ആയി.. അവൾ ആ കാര്യം ഒക്കെ മറന്നു തുടങ്ങിയിട്ടുണ്ട്. അതൊന്നും ആലോചിച്ചു ഇരുന്നിട്ട് കാര്യം ഇല്ലാന്ന് മനസ്സിലാക്കിക്കാണും..
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??❤️❤️❤️