‘പിശാച് അല്ല.. ഗൗരി, ഗൗരി !!’, മനഃസ്സാക്ഷി മന്ത്രിച്ചു.
“ആ.. വീട്ടിൽ ഇരുന്നു മടുത്തു. പിന്നെ അടുത്ത ഒന്നാം തീയതി ക്‌ളാസ് തുടങ്ങും, അപ്പോഴേക്കും ഓഫീസിൽ പോയി റിസൈന്‍ ചെയ്യണം, അവിടുത്തെ പണി തീർക്കണം…പിന്നെ എന്തൊക്കെയോ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടാക്കാൻ ഉണ്ട്.. അതൊക്കെ ചെയ്യണം…അങ്ങനെ ഇറങ്ങിയതാ”, ഞാൻ പറഞ്ഞു.
” മ്.. “
” തന്നെ പിന്നെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ “, ഞാൻ ചോദിച്ചു.
” അതിത്തിരി പണി ഉണ്ടായിരുന്നു. ഒരു സബ്ജക്‌ട് സെമിനാർ എടുക്കാൻ ഉണ്ടായിരുന്നു.”
” സെമിനാറോ ?? ” ഞാൻ സംശയത്തോടെ നോക്കി.
“ആ… മറ്റേ ബുക്ക് ഇല്ലേ, അത് ക്ലാസ്സിൽ ഇരുന്നു വായിച്ചത് സാർ പൊക്കി.. അതിൻ്റെ പണിഷ്‌മെന്റ് “
” ഓ.. അത് പൊക്കിയോ.. അല്ല എന്തിനാ വേണ്ടാത്ത പണിക്ക് പോയത്?? “
“ഏയ്.. വായിച്ചു തുടങ്ങിയപ്പോ നല്ല രസം, അപ്പൊ അങ്ങിരുന്നു തീർത്തു… ആ… ബസ് വരുന്നുണ്ടേ… ഞാൻ പോട്ടെ…..” അവൾ പറഞ്ഞു നിർത്തി റോഡിലേക്ക് നിന്നു.
” ടൗണിലേക്ക് ആണേൽ പോരേ… ഞാനും അങ്ങോട്ടാ…”
” ഇല്ല… നാളെ ആവട്ടെ… ഇന്നിപ്പോ ബസ് വന്നില്ലേ…”, അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..
ഞാൻ പതുക്കെ വണ്ടി എടുത്ത് ഓഫീസിൽ പോയി… അവിടെ എല്ലാവരും എങ്ങനെ ഉണ്ട്, നടക്കാൻ ബുദ്ധിമുട്ടുണ്ടോ അങ്ങനത്തെ ഓരോരോ കാര്യങ്ങൾ ചോദിച്ചു. അപ്പോഴേക്കും ബോസ് വന്നു. പുള്ളിയോട് എം.ടെക്കിനു പോവുന്ന കാര്യവും റിസൈന്‍ ചെയ്യുന്ന കാര്യവും പറഞ്ഞു. പുള്ളിക്ക് ഇത്തിരി വിഷമം ആയെന്നു തോന്നുന്നു. രണ്ടു മൂന്നു വര്ഷം ആയിട്ട് ഇവിടെ ഉള്ള ആളല്ലേ..ഇനിയൊരാൾ വന്നു എല്ലാം പഠിച്ചു വരാൻ സമയം എടുക്കുമല്ലോ.. ഏതായാലും ഉച്ചക്ക് ടീം ലഞ്ച് പുറത്തു നിന്നാവാം എന്നും പറഞ്ഞു പുള്ളി പോയി. ഞാനും തിരിച്ചു എൻ്റെ കാബിനിലേക്ക് വന്നു. ചെറിയ ഓഫീസ് ആണ്. ഞങ്ങൾ 5 .പേരുണ്ട്. അക്കൗണ്ട്സിലെ ചേട്ടൻ ആണ് സീനിയർ. പിന്നെ എക്സ്പീരിയൻസ് ഉള്ളത് എനിക്കാണ്. ഡിസൈനിങ്ങിനും ഡ്രോയിങ്ങിനും ഒക്കെ വേണ്ടി മറ്റുള്ളവർ. പിന്നെ പണി എടുക്കാൻ ഉള്ളവർ ഉണ്ട്.. അവർ ഓഫീസിലേക്ക് വല്ലപ്പോഴുമേ വരൂ… അവർക്ക് സൈറ്റ് പറഞ്ഞു കൊടുത്താൽ അവിടെ പോയി അവർ പണി തുടങ്ങിക്കോളും. ഞാൻ ചേട്ടന്റെ അടുത്തെത്തി ഓരോ സൈറ്റിന്റേയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് കമ്പനി വണ്ടിയുടെ താക്കോൽ എടുത്ത് കൊണ്ട് പുറത്തേക്കിറങ്ങി. ഒരു 2013 മോഡൽ ബൊലേറോ ആണ്. നല്ല വണ്ടി ആണ്. സാധങ്ങൾ കൊണ്ട് പോവാനും അത്യാവശ്യം കേറ്റവും ഓഫ് റോഡിനും ഒക്കെ പറ്റും, എ സി യും ഉണ്ട്. പതുക്കെ വണ്ടിയിൽ കേറി ക്ലച്ചിൽ കാലു വെച്ചപ്പോൾ പിന്നേം മുട്ടിനു വേദന. അങ്ങനെ ഓഫീസിലെ വേറൊരു പയ്യനെ കൂടി വിളിച്ചു സൈറ്റിൽ ഒക്കെ ഒന്ന് പോയി വന്നു. വരുന്ന വഴിക്ക് കാറിൽ ഇരുന്നു ഞാൻ ഈ ആഴ്ച കൂടിയേ കാണൂ എന്ന് പറഞ്ഞപ്പോൾ അവനു സങ്കടം വന്നു. അവന്മാർ ചെയ്യുന്ന മണ്ടത്തരങ്ങൾ ഒക്കെ എങ്ങനെ എങ്കിലും സോൾവ് ആക്കുന്നത് ഞാൻ ആണ്. പിന്നെ എന്റെ അത്രക്ക് ബോസും ആയിട്ട് അവർ കമ്പനിയും ആയിട്ടില്ല. അന്നത്തെ ടീം ലഞ്ച് ഒക്കെ കഴിഞ്ഞു ഓഫീസിൽ വന്നിരുന്നു.
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??❤️❤️❤️