” ഓ..വേണ്ട.. പിന്നെ ഞാൻ പോട്ടെ.. പിന്നെ കാണാം…”
അവൾ വേഗം ഓടി ഗീതേച്ചിയുടെ കൂടെ പോയി.
അവൾ പോയിക്കഴിഞ്ഞതിനു ശേഷം ആണ് ആലോചിക്കുന്നത്, ഇന്നത്തെ ദിവസം എന്ത് നല്ലതായിരുന്നു. ഒരു പെങ്കൊച്ചിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി, അവൾ കമ്പനിയും ആയി… കുറേ കാലം ആയി നല്ലൊരു കമ്പനി ആയിട്ട് പെങ്കൊച്ചിനെ കിട്ടുന്നത്. പണ്ടത്തെ ഫ്രണ്ട്‌സ് ഒക്കെ കല്യാണം കഴിഞ്ഞതോടെ ഒരു ഡിസ്റ്റൻസ് മെയിൻറ്റൈൻ ചെയ്യാൻ തുടങ്ങിയിരുന്നു. എത്ര ഒക്കെ ഫ്രണ്ട്‌സ് ഉണ്ടെന്നു പറഞ്ഞാലും ഒരു പെങ്കൊച് ചങ്കായിട്ട് ഉണ്ടാവുക എന്ന് പറഞ്ഞാ ബോയ്സിന് വേറൊരു ഫീൽ ആണ്… പ്രത്യേകിച്ച് ചേച്ചിമാരോ അനിയത്തിമാരോ ഇല്ലാത്തവർക്ക്.
അങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല… അച്ഛനും വന്നു. രണ്ടാളോടും അഡ്മിഷന്റെ കാര്യം പറഞ്ഞപ്പോ സന്തോഷം ആയി. അച്ഛൻ മാത്രം “എന്നാലും തൃശൂർ കിട്ടിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ എന്ന് പറഞ്ഞു”. അവിടത്തേക്കാൾ നല്ലതാണ് തിരുവനന്തപുരം എന്ന് പറഞ്ഞതോടെ അതും ഓക്കേ ആയി.
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. അടുത്ത രണ്ടു ദിവസത്തേക്ക് അവളെ നോക്കി ഇരുന്നെങ്കിലും കണ്ടില്ല. ഇടയ്ക്കു ഒരു ദിവസം ഗീതേച്ചി വന്നോന്നു മുഖം കാണിച്ചു പോയി. അല്ലെങ്കിലും ചേച്ചി അമ്മയോട് സംസാരിക്കാനാണ് വരുന്നത്. ഫുൾ ടൈം വീട്ടിൽ ഇരിക്കുന്ന ചേച്ചിക്ക് അമ്മയുടെ സ്കൂളിലെ വിശേഷങ്ങൾ കേൾക്കുന്നത് വലിയ ഇഷ്ടം ആയിട്ടുണ്ട്. പിന്നെ ചേച്ചി വന്നാൽ ചെറുതായിട്ട് അടുക്കളയിൽ സഹായിക്കുകയും ചെയ്യും, സംസാരവും നടക്കും എന്നുള്ളത് കൊണ്ട് അമ്മയ്ക്കും സന്തോഷം. അച്ഛൻ ഹാളിലും ഉമ്മറത്തും ഒക്കെ ആയിട്ട് പത്രവും ടിവിയും ഒക്കെ ആയിട്ട് നടക്കുന്നുണ്ടായിരുന്നു. 2 ദിവസം കൂടി കഴിഞ്ഞപ്പോൾ പ്ലാസ്റ്റർ വെട്ടി. പ്ലാസ്റ്റർ വെട്ടിയാൽ തുള്ളിച്ചാടി നടക്കാം എന്ന് വിചാരിച്ച എനിക്ക് വൻ അടിയായിരുന്നു അത് വെട്ടിയപ്പോൾ. രണ്ടാഴ്‌ച മടക്കാതെ വെച്ചത് കൊണ്ട് കാലു മടങ്ങുന്നില്ലായിരുന്നു. ഹോസ്പിറ്റലിൽ തന്നെ ഫിസിയോ തെറാപ്പി ഉണ്ട്.. വേണമെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റായ ഒരു കൂട്ടുകാരനെ വിളിച്ചു ചോദിച്ചപ്പോൾ അതിൻ്റെ ആവശ്യം ഇല്ല.. വീട്ടിൽ ഇരുന്നു തന്നെ കാൽ മടക്കുകയൊക്കെ ചെയ്താൽ മതി എന്ന് പറഞ്ഞു. പ്ലാസ്റ്റർ വെട്ടി വീട്ടിൽ വന്നു, അടുത്ത ദിവസം രാവിലെ തന്നെ കുളിച്ചു റെഡി ആയി ഓഫീസിൽ പോവാൻ ഇറങ്ങി. കുറച്ചു ദിവസം കൂടി റസ്റ്റ് എടുക്കാമെന്ന് വീട്ടിൽ നിന്നും പറഞ്ഞെങ്കിലും ആ റൂമിൽ നിന്നൊന്നു പുറത്തിറങ്ങാൻ കൊതിയായിട്ട് വയ്യായിരുന്നു. പിന്നെ ബൈക്ക് എടുത്ത് സർവീസ് സെൻററിൽ കൊടുക്കണം, ഇൻഷുറൻസ് ക്ലെയിം ചെയ്യണം..അങ്ങനെ കുറച്ചു പണി ഉണ്ടായിരുന്നു. അങ്ങനെ ബൈക്കിൽ ഓടിക്കയറി ബൈക്ക് തിരിച്ചു സ്റ്റാർട്ട് ആക്കാൻ നോക്കിയപ്പോൾ ആണ് കാലു അത്രക്ക് മടക്കാൻ വയ്യ എന്ന് മനസ്സിലായത്. പണി പാളി !!
ബൈക്ക് തിരിച്ചു വെച്ച് സ്കൂട്ടറിന്റെ താക്കോൽ എടുത്ത് ഇറങ്ങി. ഇറങ്ങുന്ന വഴി സുജിത്തിനെ വിളിച്ചു റെഡി ആയി നിൽക്കാൻ പറഞ്ഞു. റോഡിലേക്ക് കേറിയപ്പോൾ പിശാച് ബസ് കാത്തു നിൽക്കുന്നുണ്ട്. അടുത്ത് ചെന്ന് വണ്ടി നിർത്തി.
” ആ…പ്ലാസ്റ്റർ എടുത്തപ്പോഴേക്കും കറങ്ങിനടക്കാറായോ?? ” പിശാച് ചെറിയൊരു ചിരിയോടെ ചോദിച്ചു.
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??❤️❤️❤️