” താൻ സൂപ്പർ ആണ് ട്ടാ….” ഞാൻ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു…
അവൾ വെറുതെ ചിരിച്ചു..പെട്ടെന്ന് ഫോൺ റിങ് ചെയ്തു. സുജിത് ആണ്… ഫോൺ അറ്റൻഡ് ചെയ്തു.
കേരളത്തിലെ കോളേജിലേക്ക് എം.ടെക്.അലോട് മെൻറ് റിസൾട് വന്നിട്ടുണ്ട്… അത് പറയാൻ ആണ്… ഞാൻ ഫോണിൽ സൈറ്റ് എടുത്ത് നോക്കി… കൊള്ളാം, എൻ.ഐ.ടി. ഒന്നും ഇല്ലെങ്കിലും തിരുവനന്തപുരത്തു നല്ലൊരു കോളേജിൽ കിട്ടിയിട്ടുണ്ട്….
സന്തോഷം ആയി… മുഖത്തു ഒരു ചിരി വന്നത് പിശാച് കണ്ടിട്ടുണ്ട്…
” എന്താ ഇത്ര സന്തോഷം?? “
” എനിക്ക് എം.ടെക്കിനു സീറ്റ് കിട്ടി.. തിരുവനന്തപുരത്തു… ” ഞാൻ സന്തോഷത്തോടെ പറഞ്ഞു…
” ആഹാ… കൺഗ്രാറ്സ്…” അവളും ചിരിയോടെ ഇടത് കൈ എനിക്ക് നേരെ നീട്ടി…
ഞാൻ അത് പിടിച്ചു ഒരു ഷേക്ക് ഹാൻഡ് കൊടുത്തു.
ഇനി എന്താ ചെയ്യണ്ടത്?? ഞാൻ ആലോചിച്ചു…
” അച്ഛനേം അമ്മേനേം വിളിച്ചു പറയുന്നില്ലേ?? ” അവൾ ചോദിച്ചു…
” ഇല്ല.. അവർ വന്നിട്ട് നേരിട്ട് പറയാം..” ഞാൻ പറഞ്ഞു…
അപ്പോഴേക്കും ഫുഡ് കഴിച്ചു കഴിഞ്ഞിരുന്നു.. എന്റെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി അവൾ പോയി…
കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു… മുഖം കഴുകി എന്ന് തോന്നുന്നു.. മുഖത്തു ഇപ്പൊ വലിയ സങ്കടം ഒന്നും തോന്നുന്നില്ല…
” താനാ ഷെൽഫിന്നു ഒരു ബുക്ക് എടുക്ക്… വൺ ഇന്ത്യൻ ഗേൾ എന്ന് പറഞ്ഞത് ” ഞാൻ പറഞ്ഞു…
അവൾ പോയി എടുത്തു… എന്നിട്ട് എന്റെ നേരെ നീട്ടി…
” എനിക്കല്ല… താൻ വായിക്ക്.. എൻ്റെ കയ്യിൽ വേറെ ബുക്ക് ഒന്നും ഇല്ല തന്റെ മൂഡ് മാറ്റാൻ തരാൻ… ഇത് ചെലപ്പോ വർക്ക് ഔട്ട് ആവും… “
“ഞാൻ അതിനു ഇംഗ്ലീഷ് വായിക്കാറില്ല…”, അവൾ ഒരിത്തിരി ചമ്മലോടെ പറഞ്ഞു…
” അതിനിത് അമ്മാതിരി ഐറ്റം ഒന്നും അല്ല… സാധാരണ ഒരു നോവലാ… നമ്മളുടെ മനോരമ വീക്കിലിയിൽ ഒക്കെ വരില്ലേ.. അത് പോലത്തെ ഒരു ഐറ്റം…” ഞാൻ ചിരിയോടെ പറഞ്ഞു..
അവൾ ബുക്ക് എടുത്ത് കട്ടിലിൽ ഇരുന്നു…
ഞങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ മാറുകയായിരുന്നു… വെറുതെ ജാഡ, പിശാച് എന്നൊക്കെ വിചാരിച്ചു..
സത്യം പറഞ്ഞാ ഒരു പാവം കൊച്ചാണ് ഇത്.
ഞാൻ വെറുതെ ഇങ്ങനെ അവളെ നോക്കി ഇരുന്നു… അതിനിടയിൽ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നുണ്ട്… കഴിഞ്ഞ 3 കൊല്ലത്തിനിടക്ക് ആദ്യം ആയിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുന്നത്…
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??