” മ്… ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ… കല്യാണോം കഴിഞ്ഞു അവർ ഫുഡ് കഴിക്കാൻ തുടങ്ങിക്കാണും…” പറഞ്ഞിട്ട് പിശാചിനെ ഒന്ന് നോക്കി… കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്… നല്ല ഭംഗി ആ മുഖത്തെ സങ്കടം കാണാൻ…
“നീയെന്ത് സാഡിസ്റ്റ് ആണെടാ… ” മനസ്സാക്ഷി ചോദിക്കുന്നു….
” അല്ല… നിങ്ങൾ തമ്മിൽ ഇഷ്ടം മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ… അല്ലാതെ വേറൊന്നും??”
അയ്യോ… കയ്യീന്ന് പോയി… പിശാചിന്റെ മുഖം മാറി ആ ഉണ്ടക്കണ്ണു കൊണ്ട് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി….
‘ എന്തേലും പറഞ്ഞു ഊരാൻ നോക്ക്..വേഗം വേഗം…’ മനസ്സാക്ഷി പിറുപിറുത്തു.
” ഞാൻ വേറൊന്നും ഉദ്ദേശിച്ചു ചോദിച്ചതല്ലേ… താൻ ഇങ്ങനെ കരഞ്ഞോണ്ടിരിക്കുന്നത് കണ്ടപ്പോ ആ മൂഡ് മാറ്റി ടെറർ മോഡ് ആക്കാൻ ചോദിച്ചതാ… ” ഞാൻ കൈകൂപ്പി കൊണ്ട് പറഞ്ഞു…
അവൾ ഒന്നും മിണ്ടാതെ നിലത്തു നോക്കി ഇരുന്നു. ഞാൻ സമയം നോക്കി.. രണ്ട് മണി ആവാറായിട്ടുണ്ട്… വിശക്കുന്നുണ്ട്… പിശാച് എടുത്ത് തന്നാലേ കഴിക്കാൻ പറ്റൂ…
” അല്ല.. താനിനി അതും ആലോചിച്ചിരിക്കണ്ട… നമുക്ക് വഴി ഉണ്ടാക്കാം… ഇപ്പൊ പോയി ഫുഡ് എടുത്തോണ്ട് വാ… നമുക്ക് കഴിക്കാം… “
അവൾ പതുക്കെ എണീറ്റ് കണ്ണൊന്നു തുടച്ചു അടുക്കളയിലേക്ക് പോയി…
അല്ല.. ശെരിക്കും ഇത് തേപ്പ് ആണോ?? ഞാൻ ആലോചിച്ചു… ഏയ്.. അവൻ പറ്റിച്ചിട്ടൊന്നും ഇല്ല. അവൾ പഠിക്കണം എന്ന് പറഞ്ഞു, എന്തേലും കാരണം കൊണ്ട് അവന് അതിഷ്ടപ്പെട്ടില്ല… അവൻ വേറെ കെട്ടി. ഇവൾക്ക് അവനെ പറഞ്ഞു മനസിലാക്കാനും സാധിച്ചില്ല… ഏയ്… ഇതിൽ അങ്ങനെ തേപ്പൊന്നും ഇല്ല. ചില സാഹചര്യം കൊണ്ട് അവർക്ക് ഒന്നാവാൻ പറ്റിയില്ല.. അത്രേ ഉള്ളൂ… ഞാൻ അനാലിസിസ് അവസാനിപ്പിച്ചു.
അപ്പോഴേക്കും ഒരു പ്ലേറ്റിൽ ഫ്രൈഡ് റൈസും അച്ചാറും സലാഡും ഒക്കെ ആയി അവൾ വന്നിരുന്നു. ഞാൻ അത് വാങ്ങി പതുക്കെ കഴിക്കാൻ തുടങ്ങി. അവളുടെ കയ്യിലും ഉണ്ട് ഒരു പ്ലേറ്റ്…ബെഡിൽ ഇരുന്നു അവളും കഴിക്കാൻ തുടങ്ങി.
” ലൈഫിൽ ഇങ്ങനെ ഓരോ കാര്യങ്ങൾ ഉണ്ടാവും..നമ്മൾ അതിലൊന്നും… “, ഞാൻ പതുക്കെ പറഞ്ഞു തുടങ്ങി…
” ഉപദേശം ആണോ?? എന്നാ വേണ്ട.. എനിക്ക് സങ്കടം ഒക്കെ ഉണ്ട്… പക്ഷെ എനിക്ക് എന്റെ കരിയർ ആണ് ഇതിനേക്കാ പ്രധാനം… ” പിശാച് പ്ലേറ്റിൽ നോക്കി ആണ് പറഞ്ഞത്…
‘ആ… കൊള്ളാലോ.. ഞാൻ വർഷങ്ങൾ എടുത്ത് പഠിച്ച സംഭവം ഇവൾ ഇത്ര പെട്ടെന്ന് പഠിച്ചോ?? ‘ എനിക്ക് പിശാചിനോട് ഇത്തിരി ബഹുമാനം ഒക്കെ തോന്നി…
” അല്ല, അതിനു തന്റെ പ്ലാൻ എന്താ…?? ” ഞാൻ ചോദിച്ചു.
” ഞാൻ കോഴ്സ് കഴിഞ്ഞു NET എഴുതും, എവിടെ എങ്കിലും പഠിപ്പിക്കാൻ കേറും… പിന്നെ എവിടെ എങ്കിലും വല്ല സയൻറ്സ്റ്റ് വേക്കൻസി ഉണ്ടേൽ അവിടെ കേറും.. അത്രേ ഇപ്പൊ എന്റെ മനസ്സിൽ ഉള്ളൂ…”
‘ അരേ വാ.. ‘, ബഹുമാനം കൂടുന്നുണ്ട്…
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??❤️❤️❤️